Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വര്‍ഷം,1000 പുരുഷന്മാരുമായി സെക്‌സ്!ഹോട്ടലില്‍ നടന്നത്!17കാരിയുടെ വെളിപ്പെടുത്തല്‍!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്‌സ് ട്രാഫിക്കിങ് നടത്തുന്നുവെന്ന് കാട്ടി റൂസ് വെല്‍റ്റ് ഇന്നിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി.

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഹോട്ടലില്‍ നടക്കുന്ന സെക്‌സ് ട്രാഫിക്കിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരി രംഗത്ത്. തന്നെ മാസങ്ങളോളം ഹോട്ടലില്‍ തടവിലാക്കിയിരുന്നുവെന്നും ഈ കാലത്തിനിടെ 1000ത്തോളം പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് വര്‍ഷത്തോളം ഈ പീഡനം തുടര്‍ന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്‌സ് ട്രാഫിക്കിങ് നടത്തുന്നുവെന്ന് കാട്ടി റൂസ് വെല്‍റ്റ് ഇന്നിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. മുറികള്‍ വാടകയ്ക്ക് നല്‍കിയാണ് ഇവിടെ ലൈംഗിക വ്യവസായം നടക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

 മയക്കു മരുന്ന് കച്ചവടവും

മയക്കു മരുന്ന് കച്ചവടവും

മുറികള്‍ വാടകയ്ക്ക് നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ്. വടക്ക് കിഴക്കന്‍ ഫിലാഡല്‍ ഫിയയില്‍ റോഡ് സൈഡിലാണ് റൂസ് വെല്‍റ്റ് ഇന്‍. ലൈംഗിക കച്ചവടത്തിനു പുറമെ മയക്കു മരുന്ന് കച്ചവടവും ഇവിടെ നടക്കുന്നുണ്ട്.

 ആയിരം പേരുമായി ലൈംഗിക ബന്ധം

ആയിരം പേരുമായി ലൈംഗിക ബന്ധം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാസങ്ങളോളം തടവിലാക്കിയതിനു ശേഷമാണ് പീഡനത്തിന് ഇരയാക്കുന്നതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇങ്ങനെ തടവിലാക്കപ്പെടുന്ന കാലത്തിനിടെ 1000ത്തോളം പേരുമായിട്ടെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതായി പറയുന്നു.

 നടപടി വേണം

നടപടി വേണം

പെണ്‍കുട്ടികളെ ഇത്തരത്തില്‍ വിറ്റ് പണം സമ്പാദിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുന്നതാനാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും പെണ്‍കുട്ടിയും അഭിഭാഷകനും പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 എത്തിയത് ഹോട്ടലില്‍

എത്തിയത് ഹോട്ടലില്‍

വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ട പെണ്‍കുട്ടി ഹോട്ടലില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. താമസിക്കാന്‍ ഒരിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടി ഈ സംഘത്തില്‍ അകപ്പെട്ടത്. തന്റെ വയസിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഇരട്ടി പ്രായമുള്ളവരുമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നതായി പെണ്‍കുട്ടി പറയുന്നു.

 കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നു

കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നു

ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ ഫോണ്‍ ചെയ്ത് അറിയിച്ച ശേഷം ഹോട്ടലില്‍ എത്തുന്നു. ഹോട്ടലിലെ ജീവനക്കാരനായ അബ്ദുള്‍ എന്നയാള്‍ കസ്റ്റമേഴ്‌സിനെ പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന റൂമുകളില്‍ എത്തിക്കുന്നു. എത്തുന്നവരെ ആകര്‍ഷിക്കുന്ന തരത്തില്‍ പെണ്‍കുട്ടികളെ വസ്ത്രം ധരിപ്പിച്ചിട്ടുണ്ടാകുമെന്നും പണ്‍കുട്ടി പറയുന്നു.

 50,000 യുഎസ് ഡോളര്‍

50,000 യുഎസ് ഡോളര്‍

ഇവിടെ എത്തുന്ന പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട് പോകാത്ത തരത്തില്‍ കനത്ത സുരക്ഷ തന്നെ ഇവിടെ ഉണ്ടാകുമെന്ന് പെണ്‍കുട്ടി പറയുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി ഇവരുടെ കണ്ണ് വെട്ടിച്ചാണ് പുറത്തു കടന്നത്. നിലവില്‍ വീട്ടുകാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി. തന്നെ ലൈംഗിക കച്ചവടത്തിന് ഉപയോഗിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ക്കെതിരെ 50,000 അമേരിക്കന്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+