കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?

Google Oneindia Malayalam News

മോസ്‌കോ: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തം. അപകടത്തില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ട്രക്ക് സ്ഫോടനം വലിയ തീപിടുത്തം ഉണ്ടാക്കിയെന്നും പ്രധാന കെര്‍ച്ച് പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും മോസ്‌കോ അറിയിച്ചു.

എന്നാല്‍ യുക്രൈയ്‌നിനെ ഉടനടി കുറ്റപ്പെടുത്താതെ കുറ്റവാളികളെ കണ്ടെത്തും എന്നാണ് മോസ്‌കോയില്‍ നിന്നുള്ള പ്രതികരണം. സ്ഫോടനത്തില്‍ തീവണ്ടിയില്‍ കടത്തുകയായിരുന്ന ഏഴ് എണ്ണ ടാങ്കറുകള്‍ കത്തിനശിച്ചതായും ഭീമന്‍ റോഡിന്റെയും റെയില്‍ ഘടനയുടെയും രണ്ട് കാര്‍ ലെയ്നുകള്‍ തകര്‍ന്നതായും റഷ്യ പറഞ്ഞു.

1

2014 ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലും റെയില്‍വേ പാലത്തിലും ആണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ക്രിമിയയുടെ ക്രെംലിന്‍ പിന്തുണയുള്ള പ്രാദേശിക പാര്‍ലമെന്റിന്റെ സ്പീക്കര്‍ ഉടന്‍ തന്നെ യുക്രെയ്‌നെ കുറ്റപ്പെടുത്തി. യുക്രൈന്‍ പാലം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സ്പീക്കര്‍ പറഞ്ഞു.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

2

എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ കൈവ് ഏറ്റെടുത്തിട്ടില്ല. റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് 70 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബോംബാക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്.

മകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതിമകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതി

3

ട്രക്ക് ബോംബ് കാരണം ഏഴ് റെയില്‍വേ കാറുകള്‍ക്ക് തീപിടിച്ചുവെന്നും ഇത് പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഭാഗികമായി തകരാന്‍ കാരണമായി എന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിമിയന്‍ പെനിന്‍സുല റഷ്യയുടെ പ്രധാനപ്പെട്ട മേഖലയാണ്. പാലം പ്രവര്‍ത്തനരഹിതമാക്കുകയാണെങ്കില്‍, ഉപദ്വീപിലേക്കുള്ള കടത്തുവള്ളം എത്തിക്കുന്നത് കൂടുതല്‍ വെല്ലുവിളിയാകും.

പ്രേമത്തിനെന്ത് പ്രായം? മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദര്‍: 78 കാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 18 കാരിയെപ്രേമത്തിനെന്ത് പ്രായം? മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദര്‍: 78 കാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 18 കാരിയെ

4

ആക്രമണസമയത്ത് റഷ്യ ക്രിമിയയുടെ വടക്ക് ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും അസോവ് കടലിനോട് ചേര്‍ന്ന് ഒരു ലാന്‍ഡ് കോറിഡോര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അതേസമയം യുദ്ധത്തിനിടയിലും ബ്രിഡ്ജ് ക്രോസിംഗ് സുരക്ഷിതമായിരുന്നു. അതിനിടെ യുക്രൈയ്‌നിന്റെ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് നേരത്തെ പാലത്തിന്റെ ഒരു നീണ്ട ഭാഗം പാതി വെള്ളത്തില്‍ മുങ്ങിയതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

5

ക്രിമിയ പാലം, തുടക്കം, നിയമവിരുദ്ധമായതെല്ലാം നശിപ്പിക്കണം, മോഷ്ടിച്ചതെല്ലാം യുക്രെയ്‌നിലേക്ക് തിരികെ നല്‍കണം, റഷ്യ കൈവശപ്പെടുത്തിയതെല്ലാം തിരിച്ചെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതേസമയം സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാന്‍ പുടിന്‍ ഉത്തരവിട്ടതായി ക്രെംലിന്‍ വക്താവ് പറഞ്ഞു.

English summary
A huge fire broke out after an explosion on the bridge connecting Crimea with Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X