കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ അറിഞ്ഞത് മാത്രമല്ല, പുതിയൊരവയവം കൂടി ഉണ്ട് നിങ്ങളുടെ ശരീരത്തില്‍... കേട്ടാല്‍ ഞെട്ടും

The human body may have a new organ—the mesentery. മനുഷ്യശരീരത്തില്‍ ഒളിച്ചിരുന്ന പുതിയ ഒരു അവയവത്തെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മെസന്ററി' എന്ന അവയവത്തെയാണ് കണ്ടെത്തിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ലണ്ടന്‍: മനുഷ്യശരീരത്തില്‍ ഒളിച്ചിരുന്ന പുതിയ ഒരു അവയവത്തെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മെസന്ററി' എന്ന അവയവത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അവയവം ദഹനേന്ദ്രഹിയ വ്യവസ്ഥയോടൊപ്പമാണെന്നാണ് ഇതുവരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്.

പുതിയ അവയവം കണ്ടുപിടിച്ചതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി. മെസന്ററിയുടെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ കാല്‍വിന്‍ കോഫി പറഞ്ഞു.

 ഇരട്ടമടക്ക്

ഇരട്ടമടക്ക്

വയര്‍, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി, പ്ലീഹ എന്നിവയെയും ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിന്‍ഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേര്‍ത്തസ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്ററി.

 വ്യക്തമാക്കിയിട്ടില്ല

വ്യക്തമാക്കിയിട്ടില്ല

മെസന്ററിയുടെ പ്രത്യേക ധര്‍മ്മം എന്താണെന്ന് ഇതുവരെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടില്ല.

 ജെ കാല്‍വിന്‍ പോഫി

ജെ കാല്‍വിന്‍ പോഫി

അയര്‍ലണ്ടിലെ ലിമെറിക് ഹോസ്പിറ്റലിലെ ഗവേഷകനായ ജെ കാല്‍വിന്‍ പോഫിയാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസന്ററി ഒറ്റ അവയവമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

 അവയവമായി പരിഗണിച്ചിരുന്നില്ല

അവയവമായി പരിഗണിച്ചിരുന്നില്ല

മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുകയും ആന്തരികാവയവഘടന വരയ്ക്കുകയും ചെയ്ത ലിയനാഡോ ഡാ വിഞ്ചി 1508 ല്‍ മെസെന്ററിയെക്കുറിച്ച് വിവരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവയവമായി പരിഗണിച്ചിരുന്നില്ല.

എല്ലാ അവയവത്തെയും പോലെ

എല്ലാ അവയവത്തെയും പോലെ

മെസന്റെറിയെ മറ്റേതൊരവയവത്തെയുംപോലെ സമീപിക്കുന്നതോടെ ഇതിനെ അടിസ്ഥാനമാക്കി ഉദരരോഗത്തെ വര്‍ഗീകരിക്കാനാവുമെന്ന് കോഫി പറഞ്ഞു.

 ശാസ്ത്രലോകം

ശാസ്ത്രലോകം

മെസന്ററിയുടെ കണ്ടെത്തല്‍ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ശാസ്ത്രലോകം പറയുന്നു.

English summary
For more than a century, doctors have regarded the folds of flesh that hold our intestines in place as snippets of an elaborate support structure—convoluted, but not much to talk about. Yet when a pair of Irish researchers took a closer look recently, they found that it’s actually one continuous fatty membrane, possibly constituting a whole new functional organ: the mesentery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X