കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ ഭൂചനലം, ഫുകുഷിമ വീണ്ടും നടുങ്ങി

  • By Anoopa
Google Oneindia Malayalam News

ടോക്കിയോ: ഫുകുഷിമയെ നടുക്കി ജപ്പാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുകുഷിമ ആണവ റിയാക്ടറില്‍ നിന്നും 200 മൈല്‍ അകലെയാണ് ഭൂചനലം ഉണ്ടായത്. 2011 ലെ ഭൂകമ്പത്തിനു ശേഷം ഫുകുഷിമ തണുത്തു തുടങ്ങുമ്പോഴാണ് അടുത്ത ഭൂചനലമുണ്ടാകുന്നത്. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു 2011 ലെ ഭൂകമ്പത്തോടനുബന്ധിച്ച് ഉണ്ടായത്.

ആളപായമോ വലിയ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്തുണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂചലനമാണിത്. മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചനലത്തിനു ശേഷം ന്യൂസിലാന്റിലും 6.1 രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായിരുന്നു.

earthquake

പ്രാദേശിക സമയം രാവിലെ 2.37 നാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നാല്‍പതോളം ആളുകള്‍ ഭൂചനലം അനുഭവപ്പെട്ടതായി സാക്ഷ്യപ്പെടുത്തി.

English summary
A strong earthquake hit off the coast of Japan, about 200 miles from the Fukushima nuclear plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X