കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ജലീനയുടെ സ്തന ശസ്ത്രക്രിയ സ്ത്രീകളില്‍ അവബോധമുണ്ടാക്കിയതായി പഠനം

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ സ്തന ശസ്ത്രക്രിയ സ്ത്രീകള്‍ ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധമുണ്ടാക്കിയെന്ന് പഠനം. ഓസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റി ഓഫ് ഗ്രാസിലെ ഡോ. ഡേവിഡ് ബെഞ്ചമിന്‍ ലുമെന്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

അഞ്ജലീന തന്റെ സ്തന ശസ്ത്രിക്രിയയുടെ വിവരം പുറത്തുവിടുന്നതിന് മുന്‍പ് 1,000 സ്ത്രീകളില്‍ നിന്നും ബ്രസ്റ്റ് കാന്‍സറിനെ കുറിച്ചുള്ള ചോദ്യാവലിയില്‍ യൂണിവേഴ്‌സിറ്റി സംഘം മറുപടി തേടിയിരുന്നു. അഞ്ജലീന തന്റെ ശസ്ത്രക്രിയയുടെ വിവരം പുറത്തുവിട്ടശേഷവും 1,000 പേരില്‍ നിന്നും അഭിപ്രായം രേഖപ്പെടുത്തി. രണ്ടാമത്തെ പഠനത്തില്‍ 4 ശതമാനം പേര്‍ ഇതേക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്ന് കണ്ടെത്തി.

angelina-jolie

ആഞ്ജലീനയുടെ ശസ്ത്രക്രിയാ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പലരും ഇതേക്കുറിച്ച് കൂടുതല്‍ അറിയുന്നത്. സ്തനാര്‍ബുദത്തിന്റെ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ആഞ്ജലീന രണ്ടു സ്തനങ്ങളും 2013ല്‍ നീക്കം ചെയ്തത്. ഇക്കാര്യം അവര്‍ പരസ്യമാക്കിയത് അതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ കൂടിയായിരുന്നു.

അഞ്ജലീനയുടെ തീരുമാനം വിജയിച്ചു എന്നുതന്നെയാണ് പഠനത്തിലൂടെ ബോധ്യമാകുന്നത്. അഞ്ജലീനയുടെ അടുത്ത ബന്ധുക്കള്‍ക്ക് സ്തനാര്‍ബുദം പിടിപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പരിശോധന നടത്തിയത്. അര്‍ബുദത്തിന് സാധ്യതയുള്ള ജീന്‍ ആഞ്ജലീനയുടെ ശരീരത്തിലും ഉണ്ടെന്നു കണ്ടെത്തിയതോടെ സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കി അര്‍ബുദ സാധ്യത കുറയ്ക്കുകയായിരുന്നു.

English summary
A Study saying Angelina Jolie's breast removal coverage made women more aware
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X