Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാ..എന്നെ ഉമ്മ വെയ്ക്ക്, നമ്മള്‍ ഒന്നിച്ചല്ലേ വന്നത്,'; ഹോട്ടല്‍ മുറിയില്‍ അജ്ഞാതന്‍, ഞെട്ടി യുവതി

വളരെ ഞെട്ടിപ്പിക്കുന്നതും വിചിത്രവുമായ ഒരു അനുഭവം ആണ് ഒരു വനിതാ റിപ്പോര്‍ട്ടര്‍ പങ്കിട്ടിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആണ്.

രാത്രിയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും ഭീഷണിയുടെ തോത് അളക്കാന്‍ വേണ്ടിയാണ് ഇൻവെസ്റ്റി​ഗേറ്റീവ് റിപ്പോർട്ടർ ആയ യുവതി രാത്രി ​ ന​ഗരത്തിൽ ഇറങ്ങിയത്. എന്നാൽ കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന അനുഭവമാണ് യുവതി പങ്കുവെച്ചത്.

1

ലിവര്‍പൂളില്‍ ആണ് രഹസ്യമായി അന്വേഷിക്കാൻ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ എല്ലി ഫ്‌ലിന്‍ പോയത്. ശനിയാഴ്ചയാണ് എല്ലി തന്റെ അന്വേഷണം ആരംഭിച്ചത്. മദ്യപിച്ച് ലക്കുകെട്ട പോലെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു എല്ലി. എല്ലി മദ്യപിച്ച് ബോധമില്ലാതെയാണ് നടക്കുന്നതെന്ന് തെറ്റിദ്ധരിച്ച ഒരാൾ എല്ലിയുടെ അടുക്കലേയ്ക്ക് വന്നു. എല്ലിയെ ഒരു ബാറിലേക്ക് ക്ഷണിക്കുകയും കുറച്ച് കഞ്ചാവ് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽഡ ഇയാഴുടെ ഓഫർ എല്ലി നിരസിച്ചു. പിന്നീട് എല്ലി ഹോട്ടലിലേക്ക് പോയി.

2

എന്നാൽ അവിടം കൊണ്ട് ഒന്നും തീർന്നിരുന്നില്ല, ഹോട്ടലിൽ എത്തിയ എല്ലി ശരിക്കും പകച്ചുപോയി. നേരത്തെ തന്നെ ബാറിലേക്ക് ക്ഷണിച്ച ആൾ അതാ എല്ലിയുടെ റൂമിൽ. അയാൾ എല്ലിയെ പിന്തുടരുകയായിരുന്നു. എല്ലിക്ക് ബോധം ഇല്ലെന്ന് കരുതിയ ഇയാൾ താൻ എല്ലിയുടെ കൂടെയാണ് ഹോട്ടലിൽ എത്തിയതെന്ന് പറയുന്നു.

4

എന്നാൽ എല്ലി താൻ തനിച്ചാണ് വന്നതെന്നും, തന്റെ പിന്തുടർന്നാണ് ഇയാൾ ഹോട്ടലിൽ എത്തിയതെന്നും എല്ലി പറഞ്ഞു. എല്ലയുടെ സുരക്ഷയ്ക്കായി നേരത്തെ തന്നെ സംഘത്തെ നിയോ​ഗിച്ചിരുന്നു. എല്ലാ സംഭവങ്ങളും ക്യാമറയിൽ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു...ഇയാൾ എല്ലിയോട് തനിക്ക് ചുംബനം നൽകണമെന്നും പറഞ്ഞിരുന്നു. ഒടുവിൽ കാര്യം കൈവിട്ടതോടെ ഇയാൾ ക്ഷമ പറഞ്ഞ് പോയി..

4

എന്നാൽ ഈ സംഭവം തന്നിൽ പലതരം വികാരങ്ങളാണ് ഉണ്ടാക്കിയതെന്ന് യുവതി പറഞ്ഞു. ശരിക്കും മദ്യപിച്ച് തെരുവിലൂടെ നടക്കുന്ന സ്ത്രീകളോട് ഇയാൾ എങ്ങനെ പെരുമാറുമെന്നാണ് താൻ ആലോചിക്കുന്നതെന്ന് ഇവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മെർസിസൈഡ് പോലീസ് ഡോക്യുമെന്ററി ദൃശ്യങ്ങളോട് പ്രതികരിച്ചു. "ഞങ്ങൾ പരിപാടി മുൻകൂട്ടി കണ്ടിട്ടില്ല, എന്നിരുന്നാലും, നഗരമധ്യത്തിൽ ലൈംഗികപീഡനത്തിന് വിധേയയായെന്നും ഒരു പുരുഷൻ തന്റെ മുറിയിലേക്ക് തന്നെ പിന്തുടർന്നുവെന്നും വനിതാ റിപ്പോർട്ടർ ആരോപിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു," വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+