കാമുകന് മോതിരവുമായെത്തി, കാമുകി നിരാശപ്പെടുത്തി, ഒറ്റ വെടി, ഠിം!
വിവാഹ അഭ്യര്‍ഥന നിരസിച്ച രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയെ കാമുകന് വെടിവച്ച് കൊന്നു. അമെരിക്കയിലെ ഗ്രീന്സ്ബര്ഗിലാണ് സംഭവം.
വാഷിങ്ടണ്‍ : വിവാഹ അഭ്യര്‍ഥന നിരസിച്ച രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയെ കാമുകന് വെടിവച്ച് കൊന്നു. അമെരിക്കയിലെ ഗ്രീന്സ്ബര്ഗിലാണ് സംഭവം. 44കാരിയായ വെന്‍ഡി സെബറ്റിനിയാണ് കാമുകന് 43 കാരനായ ജെയ്സണ്‍ എറിക് ഈറ്റ്ന്റെ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിനു ശേഷം ജെയ്സണ്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 25നായിരുന്നു സംഭവം. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്‍ഡ്യാന സ്വദേശിയായ സെബാറ്റിനിയും ജെയ്സനും ഏറെ നാളായി സുഹൃത്തുക്കളാണ്. ഒക്ടോബര്‍ 25ന് ഇയാള്‍ ഒരു മോതിരവുമായെത്തി സെബാറ്റിനിയെ വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. എന്നാല്‍ സെബാറ്റിനി ഇത് നിരസിച്ചു. തുടര്‍ന്നാണ് ഇയാള്‍ സെബാറ്റിനിയെ വെടിവച്ച് കൊലപ്പെടുത്തിയത്.
പോലീസ് സ്റ്റേഷനിലെത്തി പൊലീസിനോട് ഇക്കാര്യം പറഞ്ഞ ശേഷം സെബാറ്റിനിയുടെ വീട്ടില്‍ പോയി പരിശോധിക്കാനും ആവശ്യപ്പെട്ടു. പോലീസ് സെബാറ്റിനിയുടെ വീട്ടില്‍ എത്തിയപ്പോള്‍ സെബാറ്റിനിയുടെ 18 വയസുള്ള മകന് മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ ജോലി കഴിഞ്ഞ് വന്നിട്ടില്ലെന്നായിരുന്നു മകന്റെ മറുപടി.
എന്നാല്‍ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മുകളിലെ മുറിയില്‍ സെബാറ്റിനിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇവിടെ നിന്ന് കൊലപ്പെടുത്താനുപയോഗിച്ച തോക്കും കണ്ടെത്തി. കൊലയ്ക്കു ശേഷം മറ്റൊരു സ്ത്രീയുടെ വീട്ടിലെത്തി ജെയ്സണ്‍ കൊലപാതക വിവരം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയ അമ്മ ഒരിക്കലും വീണ്ടുമൊരു വിവാഹത്തിന് തയാറാവില്ലെന്ന് സെബാറ്റിനിയുടെ മകന് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications