പ്രസംഗത്തിനിടെ ജൂതവിരുദ്ധ പരാമര്‍ശം; മഹ്മൂദ് അബ്ബാസ് മാപ്പ് പറഞ്ഞു
റാമല്ല: കഴിഞ്ഞ ദിവസം റാമല്ലയില്‍ ചേര്‍ന്ന ഫലസ്തീന് നാഷനല്‍ കോണ്‍ഗ്രസില്‍ ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് നടത്തിയ പ്രസംഗം സെമിറ്റിക് വിരുദ്ധമാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു. ജൂതവിശ്വാസികളെ വേദനിപ്പിക്കല് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ജൂതരെയും അവരുടെ വിശ്വാസത്തെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിധ സെമിറ്റിക് വിരുദ്ധ നിലപാടുകള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയില്‍ ജൂതര്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ട ഹോളൊകോസ്റ്റിന് കാരണം അവരുടെ വിശ്വാസമായിരുന്നില്ല, മറിച്ച് പലിശയ്ക്ക് പണം കൊടുക്കുന്നതുള്‍പ്പെടെയുള്ള സമൂഹത്തിലെ അവരുടെ പെരുമാറ്റമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.

അബ്ബാസിന്റെ പ്രസംഗം സെമിറ്റിക് വിരുദ്ധമാണെന്നും ജൂതകൂട്ടക്കൊലയ്ക്ക് കാരണം ജൂതരുടെ മോശം പെരുമാറ്റമായിരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഹോളൊകോസ്റ്റിനെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മാപ്പുപറച്ചില്‍. എന്നാല്‍ ലോകത്ത് നടന്ന ഏറ്റവും വലിയ കുറ്റകൃത്യമായ ഹോളൊകോസ്റ്റിനെ താന്‍ അപലപിക്കുന്നതായും അതിന് ഇരകളായവരോടുള്ള അനുതാപം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
യു.എന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തല്‍. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്യുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീന് പ്രശ്നപരഹാരത്തില് അമേരിക്കയുടെ മധ്യസ്ഥം അംഗീകരിക്കില്ലെന്ന് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെ പിണക്കുന്നത് ശരിയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് അബ്ബാസിന്റെ മാപ്പുപറച്ചിലെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇസ്രായേലിന്റെ അധിനിവേശത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നതെന്ന് ഫലസ്തീന് നേതാവ് മുസ്തഫ ബര്‍ഗൂത്തി കുറ്റപ്പെടുത്തി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications