കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: പ്രവാസിയുടെ പഴ്സില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചു, എയര്‍പോര്‍ട്ട് ജീവനക്കാരനെതിരെ കേസ്

Google Oneindia Malayalam News

അബുദാബി: യാത്രക്കാരന്റെ പഴ്‌സില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അബുദാബി എയര്‍പോര്‍ട്ടിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന്‍ വിചാരണ നേരിടുന്നു. നാട്ടിലേയ്ക്ക് അവധിയ്ക്ക് പോയ പ്രവാസിയുടെ പഴ്‌സിലുണ്ടായിരുന്ന സ്വര്‍ണാഭരണമാണ് നഷ്ടമായത് . ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത് .

ഏഷ്യക്കാരനായ പ്രവാസിയുടെ പഴ്‌സില്‍ നിന്നാണ് 4500 ദിര്‍ഹം വിലവരുന്ന സ്വര്‍ണമോതിരവും സ്വര്‍ണ കമ്മലുകളും നഷ്ടമായത്. 45 ദിവസത്തെ അവധിയ്ക്കായി നാട്ടിലേയ്ക്ക് പോയതായിരുന്നു പ്രവാസി . ഇതിനിടെയാണ് ആഭരണം നഷ്ടമായ വിവരം ഇദ്ദേഹം മനസിലാക്കുന്നത് .

Thief

അതേ സമയം തനിയ്‌ക്കെതിരായ ആരോപണം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ നിഷേധിച്ചു. താന്‍ പഴ്‌സ് പരിശോധിച്ച ശേഷം മറ്റൊരു ജീവനക്കാരന് കൈമാറിയെന്നും പഴ്‌സിനുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി . ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കോടതി തയ്യാറായിട്ടില്ല .

എയര്‍പോര്‍ട്ട് ജീവനക്കാരന്‍ നിരപരാധിയാണെന്നും സത്യസന്ധത തെളിയിക്കാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ക്യാമറ ദൃശ്യങ്ങള്‍ പരിശോധിയ്ക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജനവരി 25 ന് കേസ് വീണ്ടും കോടതി പരിശോധിയ്ക്കും .

English summary
A customer service employee at Abu Dhabi airport is facing charges of stealing jewelry from a purse which an Asian passenger lost before flying to his home country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X