Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ഇനി മുതൽ "സംഗീത നഗരം"; നാമകരണം ചെയ്ത് "യുനെസ്‌കോ"

അബുദാബി ഇനി മുതൽ "സംഗീത നഗരം"; നാമകരണം ചെയ്ത് "യുനെസ്‌കോ"

അബുദാബി: അബുദാബിയ്ക്ക് ഇനി മുതൽ യുനെസ്‌കോയുടെ മറ്റൊരു വിശേഷണം കൂടി ലഭിക്കുകയാണ്. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് അബുദാബിയെ സംഗീത നഗരമായി നാമകരണം ചെയ്തു. ഇതോടെ യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബി നേടിയെടുത്തിരിക്കുകയാണ്. നഗരത്തിന്റെ കര കൗശലപരമായ സൗന്ദര്യം, സാഹിത്യ സിനിമ രംഗം, ഡിസൈന്‍, സംഗീതം എന്നിവയ്ക്ക് നഗരം നല്‍കിയിട്ടുള്ള പ്രാധാന്യം തുടങ്ങിയ ഏഴോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് യുനെസ്‌കോ സമിതി ക്രിയേറ്റീവ് നഗരമായി അബുദാബി തിരഞ്ഞെടുക്കുന്നത്.

1

ആഗോള തലത്തിലുള്ള 295 ക്രിയേറ്റീവ് നഗരങ്ങളുടെ ശൃംഖലയിലാണിത്. ഇതിന് മുന്നേ ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്‌പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ തുടങ്ങിയവയും ഈ സംഗീത നഗരങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ചിരുന്നു. ഇതോടെ യുനെസ്‌കോയുടെ പ്രഖ്യാപനത്തിലൂടെ സംഗീത നഗരമാകുന്ന പുതിയ നഗരമായി അബുദാബി എത്തി.

2004 ലാണ് യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് പദ്ധതി ലക്ഷ്യമിട്ടതിനുളള കാരണങ്ങൾ നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവയായിരുന്നു. അതേസമയം, അബുദാബിയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ വികസനം ശക്തിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ അംഗീകാരം. ഇത് അബുദാബിയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ഈ ബഹുനമതിയിൽ അഭിമാനമുണ്ടെന്നും അബുദാബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി വ്യക്തമാക്കി. ഒപ്പം യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ അബുദാബി അംഗമായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2

എന്നാൽ, യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കില്‍ ഇടം പിടിച്ച് ജമ്മു കശ്‌മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗരും രംഗത്തെത്തിയിരുന്നു. കരകൗശല, നാടോടി കല വിഭാഗത്തിലാണ് ശ്രീനഗറിനെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിലേക്ക് യുനെസ്കോ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പുതിയ നേട്ടത്തോടെ ശ്രീനഗറിന്‍റെ തനതായ കര കൗശലവസ്തുക്കളെ യുനെസ്‌കോയിലൂടെ ആഗോള വേദിയിൽ എത്തിക്കുവാനാവും.

3

കലകളും നാടോടി കലകളും, മാധ്യമം, സിനിമ, സാഹിത്യം, ഡിസൈൻ, ഗ്യാസ്ട്രോണമി , മാധ്യമ കലകൾ എന്നിങ്ങനെ ഏഴ്‌ വിഭാഗങ്ങളിലായാണ് യുനെസ്കോ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്കിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. ശ്രീനഗറിനെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ നാമനിർദേശം ചെയ്യുന്നതിനുള്ള ഡോസിയർ 2019 ലാണ് സമര്‍പ്പിച്ചിരുന്നത്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    4

    എന്നാല്‍ ഇന്ത്യയില്‍ നിന്നും ഹൈദരാബാദും(ഗ്യാസ്ട്രോണമി) മുംബൈയും(സിനിമ) മാത്രമാണ് അന്ന് പട്ടികയില്‍ ഇടം പിടിച്ചത്. അതേസമയം 2019ന് മുമ്പ് മൂന്ന് ഇന്ത്യൻ നഗരങ്ങൾ മാത്രമാണ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വര്‍ക്കിലുണ്ടായിരുന്നത്. 2015-ൽ ജയ്‌പൂര്‍ (കരകൗശലവും നാടോടി കലകളും), 2015ൽ വാരണാസി (സംഗീതം), 2017ൽ ചെന്നൈ (സംഗീതം). എന്നിങ്ങനെയായിരുന്നു അത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+