അബുദാബിയില്‍ ഇനി റോഡില്‍ വേഗത കുറഞ്ഞാലും പിഴ; വേഗം 120 കിലോമീറ്ററില്‍ കുറഞ്ഞാല്‍ പണി കിട്ടും
ദുബായ്: അബുദാബിയില്‍ ഇനി വേഗം കുറഞ്ഞാലും യാത്രക്കാര്‍ക്ക് പണി കിട്ടും. ഏപ്രില്‍ ഒന്ന് മുതല്‍ റോഡിലെ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണ്. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് ഈ വേഗപരിധി കൊണ്ടുവരുന്നത്.
വേഗം കുറയ്ക്കുന്നവര്‍ക്ക് വന്‍ തുകയാണ് പിഴയായി ഈടാക്കുക. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ കുറവിലാണ് വാഹനം ഓടിക്കുന്നതെങ്കില്‍ 400 ദിര്‍ഹം വീതം പിഴ ഈടാക്കും. അതുകൊണ്ട് സൂക്ഷിച്ച് തന്നെ വണ്ടിയോടിക്കേണ്ടി വരും.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗത 120 കിലോമീറ്ററും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കും.ം റോഡില്‍ ഇടതുവശത്ത് നിന്ന് ഒന്നാമത്തെയും, രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്.
ഒന്നാമത്തെയും, രണ്ടാമത്തേയും ലേനുകളില്‍ 120 കിലോമീറ്ററില്‍ താഴെ വേഗത എത്തിയാല്‍, അവരില്‍ നിന്ന് 400 ദിര്‍ഹം പിഴയായി ഈടാക്കും. അതേസമയം ഇതില്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഈ ലേനില്‍ പക്ഷേ കുറഞ്ഞ വേഗതയ്ക്ക് പരിധി വെച്ചിട്ടില്ല.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
ഡ്രൈവര്‍ ഈ നിയമങ്ങളും, അതിലുള്ള നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടര്‍ ഡയറക്ടര്‍ അഹമ്മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. അതേസമയം ഹെവി വാഹനങ്ങള്‍ റോഡിന്റെ അവസാന ലേനാണ് ഉപയോഗിക്കേണ്ടതെന്ന് അബുദാാബി പോലീസ് അറിയിച്ചു. എന്നാല്‍ ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മിനിമം വേഗം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ലേനുകള്‍ മാറുമ്പോള്‍ ശ്രദ്ധിക്കണമെന്നും, വാഹനങ്ങള്‍ അടുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് പറഞ്ഞു. മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം കാത്തൂസൂക്ഷിക്കാനാണ് നിര്‍ദേശം.












Click it and Unblock the Notifications