കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷിതമായി ഹജ്ജ് കര്‍മ്മം എങ്ങനെ പൂര്‍ത്തിയാക്കാം? അബുദാബി പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

Google Oneindia Malayalam News

അബുദാബി: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒട്ടേറെ യുഎഇ സ്വദേശികളാണ് സൗദി അറേബ്യയിലേയ്ക്ക് പോകുന്നത്. ഹജ്ജിന് പോകുന്ന എല്ലാ പൗരന്‍മാര്‍ക്കും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ് അബുദാബി പൊലീസ്.

യുഎഇ ഹജ്ജ് മിഷന്‍ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗംഭീര യാത്രയയപ്പാണ് അബുദാബി പൊലീസ് നല്‍കിയത്. ഹജ്ജിന് പോകുന്നവര്‍ക്ക് പൊലീസ് നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാണ്.

 പാസ്‌പോര്‍ട്ട് മറ്റ് രേഖകള്‍

പാസ്‌പോര്‍ട്ട് മറ്റ് രേഖകള്‍

പാസ്‌പോര്‍ട്ടും മറ്റ് ഔദ്യോഗിക രേഖകളും കേടുപാടുകള്‍ കൂടാതെ സൂക്ഷിയ്ക്കണം. ഇതിന് പുറമെ അവ നഷ്ടപ്പെടാത്ത വിധത്തില്‍ സൂക്ഷിയ്ക്കുകയും വേണം

തിരക്ക് ഒഴിവാക്കുക, പണം നഷ്ടമാകാതെ

തിരക്ക് ഒഴിവാക്കുക, പണം നഷ്ടമാകാതെ

ഏറ്റവും സുരക്ഷിതമെന്ന് ഉറപ്പുള്ളിടത്ത് മാത്രം പണം സൂക്ഷിയ്ക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. തിരക്കിനിടയിലേയ്ക്ക് ഇറങ്ങേണ്ട ആവശ്യമില്ല എവിടെയാണെങ്കിലും ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും

അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

അല്‍ ഖുവെഫത്ത് ബോര്‍ഡര്‍ പോസ്റ്റില്‍ തീര്‍ത്ഥാടകര്‍ക്കായി ടെന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്

ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്

ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്

സൗദി അറേബ്യയിലെ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വേണം വാഹനമോടിയ്ക്കാന്‍. അനുവദനീയമായ വേഗതയില്‍ വേണം വാഹനമോടിയ്ക്കാന്‍.

ക്ഷീണം തോന്നിയാല്‍

ക്ഷീണം തോന്നിയാല്‍

ഡ്രൈവിംഗിനിടെ ക്ഷീണം തോന്നിയാല്‍ യാതൊരു മടിയും കൂടാതെ ഡ്രൈവര്‍മാര്‍ വിശ്രമിയ്ക്കണം. അല്‍പ്പനേരം വിശ്രമിച്ച ശേഷം യാത്ര പുനരാരംഭിച്ചാല്‍ മതി. ദീര്‍ഘ ദൂര ഡ്രൈവിന്റെ ക്ഷീണം ഇല്ലാതാക്കി വേണം യാത്ര ചെയ്യാന്‍. ഇല്ലെങ്കില്‍ അപകടങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്

പാര്‍ക്കിംഗ് സ്ഥലം

പാര്‍ക്കിംഗ് സ്ഥലം

ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കൃത്യമായ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവിടെ വേണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍

സമ്മാനങ്ങള്‍

സമ്മാനങ്ങള്‍

ഹജ്ജിന് പോകുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രോഷറുകളും മറ്രും വിതരണം ചെയ്യുന്നതോടൊപ്പം ഗിഫ്റ്റുകളും നല്‍കുന്നുണ്ട് പൊലീസ്

English summary
Abu Dhabi Police issue advisory for Haj pilgrims. Intensified traffic control on Abu Dhabi-Al Ghuwaifat road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X