• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അബുദാബി 'ഗ്രീൻ ലിസ്റ്റ്' പുതുക്കി; ഏതൊക്കെ രാജ്യങ്ങൾക്ക് പ്രവേശനം? പട്ടിക ഇങ്ങനെ...

Google Oneindia Malayalam News

അബുദാബി: അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ 'ഗ്രീൻ ലിസ്റ്റ്' പ്രഖ്യാപിച്ചു. അബുദാബി സാംസ്കാരിക -ടൂറിസം (ഡി സി ടി അബുദാബി) വിഭാഗമാണ് പ്രഖ്യാപനം നടത്തിയത്. നാളെ മുതൽ പുതിയ 'ഗ്രീൻ ലിസ്റ്റ്' പട്ടിക പ്രാബല്യത്തിൽ വരും.

പുതുക്കിയ ഗ്രീൻ ലിസ്റ്റ് പ്രകാരം ലക്ഷ്യ സ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറക്കുകയും തുടർന്ന് നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

അതേസമയം, ചില നിബന്ധനകൾക്ക് ഉണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾ കോവിഡ് പി സി ആർ പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ യാത്രയ്ക്ക് മുൻപ് തന്നെ കോവിഡ് പി സി ആർ പരിശോധന നടത്തണം. തുടർന്ന് പുറപ്പെടുന്നതിന് മുൻപ് പരമാവധി 48 മണിക്കൂർ മുൻപ് ഉളള കോവിഡ് - 19 പി സി ആർ പരിശോധനാ ഫലം നെഗറ്റീവ് ഫലം ഹാജരാക്കണം.

പുതുക്കിയ 'ഗ്രീൻ ലിസ്റ്റിൽ' നിന്നുള്ള, വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ആറാം ദിവസം മറ്റൊരു കോവിഡ് പി സി ആർ പരിശോധന നടത്തും. എന്നാൽ, 'ഗ്രീൻ ലിസ്റ്റ്' രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പി സി ആർ പരിശോധന നടത്തേണ്ടതുണ്ട് എന്ന നിർദ്ദേശവും ഉണ്ട്.

രാജ്യാന്തര സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി പട്ടിക പതിവായി പുതുക്കണം. യാത്രയ്‌ക്കായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയാകാൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു. യു എ ഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും മുൻഗണന നൽകുകയും ചെയ്യുന്നെന്നും അധികൃതർ പറഞ്ഞു.

നല്ലോണം തണുക്കാം...ഉല്ലസിക്കാം; മൂന്നാറിൽ തണുപ്പ് കുറയുന്നു; സഞ്ചാരികൾ കൂടുന്നുനല്ലോണം തണുക്കാം...ഉല്ലസിക്കാം; മൂന്നാറിൽ തണുപ്പ് കുറയുന്നു; സഞ്ചാരികൾ കൂടുന്നു

നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന 'ഗ്രീൻ ലിസ്റ്റ്' ഇങ്ങനെ :

അൽബേനിയ

അർമേനിയ

ഓസ്ട്രേലിയ

ഓസ്ട്രിയ

അസർബൈജാൻ

ബഹ്റൈൻ

ബെലാറസ്

ബെൽജിയം

ബോസ്നിയ

ഹെർസഗോവിന

ബ്രസീൽ

ബൾഗേറിയ

ബർമ്മ

കംബോഡിയ

കാനഡ

ചൈന

ക്രൊയേഷ്യ

സൈപ്രസ്

ചെക്ക് റിപ്പബ്ലിക്

ഡെൻമാർക്ക്

ഫിൻലാൻഡ്

ഫ്രാൻസ്

ജോർജിയ

ജർമ്മനി

ഗ്രീസ്

ഹോങ്കോങ്

ഹംഗറി

ഇന്തോനീഷ്യ

ഇറാൻ

ഇറാഖ്

ഇസ്രായേൽ

ഇറ്റലി

ജപ്പാൻ

ജോർദാൻ

കസാഖ്സ്ഥാൻ

കുവൈത്ത്

കിർഗിസ്ഥാൻ

ലാവോസ്

ലാത്വിയ

ലബനൻ

ലക്സംബർഗ്

മലേഷ്യ

മാലിദ്വീപ്

നെതർലാൻഡ്സ്

നോർവേ

ഒമാൻ

പാപുവ ന്യൂ ഗ്വിനിയ

ഫിലിപ്പീൻസ്

പോളണ്ട്

പോർച്ചുഗൽ

ഖത്തർ

റിപ്പബ്ലിക് ഓഫ് അയർലൻഡ്

റൊമാനിയ

റഷ്യ

സൗദി അറേബ്യ

സെർബിയ

സിംഗപ്പൂർ

സ്ലൊവാക്യ

സ്ലോവേനിയ

ദക്ഷിണ കൊറിയ

സ്പെയിൻ

സ്വീഡൻ

സ്വിറ്റ്സർലൻഡ്

സിറിയ

തായ്‌വാൻ(ചൈന‍ പ്രവിശ്യ)

താജിക്കിസ്ഥാൻ

തായ്ലൻഡ്

യെമൻ

തുർക്കി

തുർക്ക്മെനിസ്ഥാൻ

ഉക്രെയ്ൻ

യുണൈറ്റഡ് കിംഗ്ഡം

അമേരിക്ക

ഉസ്ബെക്കിസ്ഥാൻ

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  English summary
  Abu Dhabi updates new 'green list'; accessible to which countries? The list is here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X