കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ വെടിയേറ്റ് മരിച്ചു

  • By Meera Balan
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ അന്‍ജ നിഡ്രിന്‍ഗാസ്(48) മരിച്ചു. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക കാത്തി ഗാനണ്‍ (60) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമേരിയ്ക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫറാണ്. ആന്‍ജ.അഫ്ഗാനില്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബാലറ്റ വിതരണം റിപ്പോര്‍ട്ട് ചെയ്യുന്നിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് മരണം.

താലിബാന്‍ ശക്തികേന്ദ്രമായ വസീരിസ്ഥാന് അടുത്ത് ഖോസ്റ്റ് പ്രവിശ്യയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്ന സംഘത്തിന് പിന്നാലെ മറ്റൊരു കാറില്‍ സഞ്ചരിയ്ക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തക്ക് നേരെ വെടി വയ്പ്പ് ഉണ്ടാകുന്നത്.

Anja

തൊട്ടു മുന്നിലുള്ള വാഹനം മുന്നോട്ട് നീങ്ങുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തെറ്റിദ്ധാരണമൂലമാണ് വെടിയുതിര്‍ത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. വെടി വയ്ച്ച പൊലീസുകാരന്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്.

2002 ലാണ് അന്‍ജ അസോസിയേറ്റ് പ്രസ്സില്‍ എത്തുന്നത്. ഇറാഖ് യുദ്ധ സയമയത്ത് ഇവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.ഇവയ്ക്ക് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേന്റെ പുരസ്‌ക്കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

English summary
Acclaimed Photographer Anja Niedringhaus Dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X