കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: എയര്‍ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, യുവാവിനെ വെറുതെ വിട്ടു

Google Oneindia Malayalam News

ദുബായ്: അഫ്ഗാനിസ്ഥാന്‍ യുവാനെതിരെ ബ്രിട്ടീഷ് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ തെളിവുകളില്ലാത്തതിനാല്‍ യുവാവിനെ കോടതി വെറുതെ വിട്ടു . പ്രമുഖ വിമാനകമ്പനിയിലെ എയര്‍ഹോസ്റ്റസാണ് ദുബായില്‍ താമസിയ്ക്കുന്ന യുവാവിനെതിരെ കോടതിയെ സമീപിച്ചത് .

ദുബായിലെത്തിയാല്‍ തന്നെ കൊല്ലുമെന്നും തന്റെ അമ്മയെ ജയിലിലാക്കുമെന്നും തനിയ്ക്ക് വേശ്യാവൃത്തിയാണ് തൊഴിലെന്നും അധിക്ഷേപിയ്ക്കുകയായിരുന്നു യുവാവെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതി . 25കാരിയായ ബ്രിട്ടീഷ് എയര്‍ഹോസ്റ്റസാണ് 28കാരനായ യുവാവിനെതിരെ പരാതി നല്‍കിയത് .

Dubai Air Hostess

യുവാവിനെതിര ദുബായ് പൊലീസില്‍ എയര്‍ഹോസ്റ്റസ് ഒരു പരാതി നല്‍കിയിരുന്നു . ഈ പരാതി പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി കോടതിയെ അറിയിച്ചത് . എന്നാല്‍ എയര്‍ഹോസ്റ്റസിന്റെ ആരോപണങ്ങളെ യുവാവ് കോടതിയില്‍ നിഷേധിച്ചു .

ഇയാള്‍ക്കെതിരെ ഒരു തെളിവ് പോലും നല്‍കാനും എയര്‍ഹോസ്റ്റസിന് കഴിഞ്ഞില്ല . യുവാവിനോടുള്ള എയര്‍ഹോസ്റ്റസിന്റെ പകപോക്കലാകമെന്നാണ് സംശയം . യുവാവ് ഭീഷണിപ്പെടുത്തുമ്പോള്‍ തനിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവത്തിന്റെ സഹപ്രവര്‍ത്തകന് എല്ലാ കാര്യങ്ങളും അറിയാമെന്ന് കോടതിയോട് പറഞ്ഞെങ്കിലും ഇയാളുടെ മൊഴിയും കോടതി വിശ്വാസത്തിലെടുത്തില്ല .

English summary
Acquitted of threatening air-hostess.Court did not find sufficient evidence against accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X