Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാന്‍മറിലെ സൈനിക അട്ടിമറിക്കിടെ യുവതിയുടെ എയറോബിക്‌സ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

യാങ്കൂണ്‍: മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസത്തോടെയാണ് പുറത്തുവന്നത്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൈന്യം അധികാരം പിടിച്ചെടുത്ത മ്യാന്‍മറില്‍ നിന്ന് കൗതുകമുണര്‍ത്തു്ന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

myanmar

മ്യാന്‍മര്‍ പാര്‍ലമെന്റിന് പുറത്ത് സൈനിക അട്ടിമറി നടക്കുമ്പോള്‍ ഒരു സ്ത്രീ എയറോബിക്‌സ് നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. വീഡിയോയില്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായ ഖിംഗ് ഹ്നിന്‍ വെയ് എന്ന സ്ത്രീ പാര്‍ലമെന്റിന് പുറത്ത് വ്യായാമത്തില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോയാണത്. കറുത്ത എസ്യുവികളും കവചിത വാഹനങ്ങളും സുരക്ഷാ ചെക്ക് പോയിന്റില്‍ പാര്‍ക്ക് ചെയ്തതും വീഡിയോയില്‍ കാണാം.

കറുത്ത, നിയോണ്‍ പച്ച കായിക വസ്ത്രം ധരിച്ച യുവതി, 'ആമ്പുന്‍ ബാംഗ് ജാഗോ എന്ന ഇന്തോനേഷ്യന്‍ ഗാനം വച്ച് ചുവടുവയ്ക്കുകയായിരുന്നു. എന്താലായും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ദിവസം ചേരാനിരിക്കെയാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നത്. പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് സൂചി രംഗത്തെത്തിയിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. മ്യാന്‍മറിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനും അട്ടിമറിയെ ശക്തമായ അപലപിച്ചിരുന്നു.

ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒപ്പം ഔദ്യോഗിക ടി വി, റേഡിയോ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെടുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൈന്യം .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+