താലിബാനെ നിയമാനുസൃത രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കാമെന്ന് അഫ്ഗാന് പ്രസിഡന്റ്
കാബൂള്‍: അഫ്ഗാനില്‍ സര്‍ക്കാരുമായും അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശശക്തികളുമായും പോരാട്ടം തുടരുന്ന താലിബാനെ നിയമാനുസൃത രാഷ്ട്രീയ പ്രസ്ഥാമായി അംഗീകരിക്കാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വാഗ്ദാനം. 16 വര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചിലുകള്‍ക്ക് അറുതിവരുത്തുന്നതിനുള്ള സമാധാന പ്രക്രിയയുടെ ഭാഗമായാണ് ഈ വാഗ്ദാനം. കാബൂളില്‍ നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഫ്ഗാന് പ്രസിഡന്റ്.
സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന നിലപാടുമായി താലിബാന് വിഭാഗം മുന്നോട്ടുവന്ന പശ്ചാത്തലത്തിലാണ് അതിനെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനയുമായി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. സമാധാന പ്രക്രിയയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം, തടവുകാരെ വിട്ടയക്കല്‍ എന്നീ കാര്യങ്ങള്‍ പ്രസിഡന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. താലിബാനെ കൂടി പങ്കെടുപ്പിച്ച് പുതിയ തെരഞ്ഞെടുപ്പും താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ പുനസ്സംഘടനയും നടത്താമെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി.

സമാധാന കരാറിനു മുന്നോടിയായി മുന്നുപാധികളൊന്നുമില്ലാതെയാണ് അഫ്ഗാന് ഭരണകൂടം ഈ വാഗ്ദാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. താലിബാനെ ഭീകരവാദികള്‍, വിമതര്‍ തുടങ്ങിയ വാക്കുകളിലൂടെ വിശേഷിപ്പിക്കാറുള്ള പ്രസിഡന്റ്, ചര്‍ച്ചയില്‍ കക്ഷിയാക്കാവുന്ന രാഷ്ട്രീയ പ്രസ്ഥാനമായി താലിബാനെ അംഗീകരിച്ചത് വലിയ നയം മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന താലിബാന് വക്താവ് അല്‍ ജസീറ ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാം ഘട്ടമെന്ന നിലയില്‍ മാത്രമേ അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ അഫ്ഗാന് പ്രസിഡന്റിന്റെ പുതിയ വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തില്‍ താലിബാന് നയംമാറ്റുമോ എന്ന കാര്യമാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications