കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; പ്രമുഖ പുരോഹിതന്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പള്ളികളിലൊന്നില്‍ വെള്ളിയാഴ്ച നടന്ന വന്‍ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വാധീനമുള്ള ഒരു ഇമാം ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ പുരോഹിതനായ മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് . അഫ്ഗാനില്‍ യു എസ് പിന്തുണയുള്ള സര്‍ക്കാരിന്റെ കാലത്തെ കടുത്ത വിമര്‍ശകനായിരുന്നു അന്‍സാരി. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല .

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

ഹെറാത്ത് നഗരത്തിലെ ഗസര്‍ഗ മസ്ജിദിന്റെ വളപ്പിന് ചുറ്റും രക്തം പുരണ്ട മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം അക്രമങ്ങള്‍ ഗണ്യമായി കുറഞ്ഞു, എന്നാല്‍ ചിലത് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള നിരവധി ബോംബ് സ്ഫോടനങ്ങള്‍ സമീപ മാസങ്ങളില്‍ രാജ്യത്തെ നടുക്കി, പലതും ജിഹാദിസ്റ്റ് ഇസ്ലാമിക് സ്റ്റേറ്റ് ( ഐ എസ് ) ആണ് ചെയ്തതെന്ന് അവകാശപ്പെടുന്നുണ്ട്.

afgan

വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹെറാത്ത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹമീദുള്ള മൊതവാക്കല്‍ മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പള്ളിയിലെ ഇമാമായ മുജീബ് ഉര്‍ റഹ്മാന്‍ അന്‍സാരിയും ഉണ്ടെന്ന് സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. ഈ രാജ്യത്തെ ശക്തനും ധീരനുമായ ഒരു മതപണ്ഡിതന്‍ ക്രൂരമായ ആക്രമണത്തില്‍ രക്തസാക്ഷിയായെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .

'സ്വത്ത് കണ്ടു കെട്ടിയതാണെന്ന് മനസിലാകും': മോശം കമന്റുകള്‍; രവീന്ദറിനും മഹാലക്ഷ്മിക്കും സൈബര്‍ ആക്രമണം'സ്വത്ത് കണ്ടു കെട്ടിയതാണെന്ന് മനസിലാകും': മോശം കമന്റുകള്‍; രവീന്ദറിനും മഹാലക്ഷ്മിക്കും സൈബര്‍ ആക്രമണം

ഉജ്ജ്വലമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഒരു സ്വാധീനമുള്ള പുരോഹിതനായിരുന്നു അന്‍സാരി. ജൂലൈയില്‍, കാബൂളിലെ ഒരു മതപരമായ സമ്മേളനത്തിനിടെ, അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ ഭരണാധികാരികളെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചിരുന്നു. നമ്മുടെ ഇസ്ലാമിക ഗവണ്‍മെന്റിനെതിരെ ഏറ്റവും ചെറിയ പ്രവൃത്തി ചെയ്യുന്നവരുടെ തല വെട്ടണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ ( താലിബാന്‍ ) പതാക എളുപ്പത്തില്‍ ഉയര്‍ത്തിയതല്ല, അത് എളുപ്പത്തില്‍ താഴ്ത്തുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരാ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ്, മുന്‍ യുഎസ് പിന്തുണയുള്ള ഗവണ്‍മെന്റുകള്‍ക്കെതിരെയുള്ള നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് അന്‍സാരി. നേരത്തെ കാബൂളിലെ മദ്രസയില്‍ റഹീമുള്ള ഹഖാനിയെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം നടത്തിയതിന് ശേഷം ഒരു മാസത്തിനുള്ളില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ താലിബാന്‍ അനുകൂല പുരോഹിതനാണ് അന്‍സാരി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഏറ്റെടുത്ത ഐ എസിനെതിരായ രോഷപ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണ് ഹഖാനി.

മിക്ക പ്രവിശ്യകളിലും ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിട്ടും പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേരാന്‍ അനുവദിക്കുന്നതിനെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഈ വര്‍ഷം രാജ്യത്തുടനീളമുള്ള നിരവധി പള്ളികള്‍ ഐ എസ് ആക്രമണത്തിനായി ലക്ഷ്യമിട്ടെന്നാണ് വിവരം. ആഗസ്റ്റ് 17ന് കാബൂളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ 21 പേര്‍ കൊല്ലപ്പെടുകയും 12ഓലം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷിയകള്‍, സൂഫികള്‍, സിഖുകാര്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഐഎസ് പ്രാഥമികമായി ലക്ഷ്യം വച്ചത്. ഐഎസ് താലിബാനെപ്പോലെ ഒരു സുന്നി ഇസ്ലാമിസ്റ്റ് ഗ്രൂപ്പാണെങ്കിലും, രണ്ടും കയ്‌പേറിയ എതിരാളികളാണ്, പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തില്‍ വളരെയേറെ ഭിന്നിച്ച് നില്‍ക്കുന്നവരാണ്. ഐ എസിനെ പരാജയപ്പെടുത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ ഇസ്ലാമിക ഭരണാധികാരികളുടെ പ്രധാന സുരക്ഷാ വെല്ലുവിളി ഈ ഗ്രൂപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.

English summary
Afghanistan mosque blast; 20 people including a prominent priest were killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X