Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാന്‍ ജനാധിപത്യ രാജ്യമാവില്ല, ഭരിക്കുന്നത് താലിബാന്റെ കൗണ്‍സില്‍, അഖുന്‍സാദ നയിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അക്രമം വെടിഞ്ഞ് ജനാധപത്യം മാര്‍ഗത്തിലേക്ക് താലിബാന്‍ വരില്ല. അഫ്ഗാന്‍ ഒരിക്കലും ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഇസ്ലാമിക റിപബ്ലിക്കായിട്ടാണ് പകരം അറിയപ്പെടുക. ഭരിക്കുന്നതിനായി ഒരു കൗണ്‍സിലിനെ രൂപീകരിക്കാനാണ് താലിബാന്റെ ശ്രമം. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയ്ക്ക് മേല്‍നോട്ട ചുമതലയുണ്ടാവും. എല്ലാ കാര്യങ്ങളുടെ ചുമതല ഹൈബത്തുള്ളയ്ക്കായിരിക്കും. അതേസമയം മുന്‍ പൈലറ്റുമാരെയും സൈനികരെയും അഫ്ഗാന്‍ സേനയില്‍ നിന്ന് സര്‍ക്കാരിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇവരുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

1

നിറ വയറുമായി നടി അശ്വതിയുടെ വളകാപ്പ് ചടങ്ങ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സൈന്യത്തില്‍ നിന്ന് ഇവര്‍ തീവ്രവാദ സ്വഭാവമുള്ള താലിബാനൊപ്പം ചേരുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ 20 വര്‍ഷത്തോളമുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിന് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. താലിബാന്‍ തീവ്രവാദികളെ വര്‍ഗ ശത്രുക്കളായ കാണുന്ന അഫ്ഗാന്‍ സൈനികര്‍ക്ക് അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ യുഎസ് പരിശീലനം നല്‍കിയ അഫ്ഗാന്‍ പൈലറ്റുകളെയായിരുന്നു താലിബാന്‍ കൂടുതലായും ആക്രമിച്ചിരുന്നത്. എന്നാല്‍ ഭരണം പിടിച്ചതോടെ ഇവരുടെ സേവനം സര്‍ക്കാര്‍ കൂടുതലായി സ്വീകരിക്കാനുള്ള ശ്രമത്തിലാണ്. സൈന്യം വേഗത്തില്‍ കീഴടങ്ങിയത് കൊണ്ട് ഇവര്‍ക്ക് മാപ്പുനല്‍കി കൂടെ നിര്‍ത്താനുള്ള ശ്രമമാണ് താലിബാന്‍ നടത്തുന്നത്.

1996 മുതല്‍ 2001 വരെ താലിബാന്‍ എങ്ങനെ ഭരിച്ചിരുന്നോ അതേ രീതിയിലുള്ള അധികാര രീതിയാണ് ഇത്തവണയും നടപ്പാക്കുന്നത്. അന്ന് പരമോന്നത നേതാവ് മുല്ലാ ഒമറിന്റെ മേല്‍നോട്ടത്തിലായിരുന്നു എല്ലാ കാര്യങ്ങളും നടന്നത്. രാജ്യത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അന്നും കൗണ്‍സിലായിരുന്നു നടത്തിയിരുന്നത്. അതിന് നേതൃത്വം നല്‍കിയത് മുല്ലാ ഒമറായിരുന്നു. ഇത്തവണ ഹൈബത്തുള്ള അഖുന്‍സാദയ്ക്ക് വലിയ റോളാണ് ഉണ്ടാവുക. ഭരണ കൗണ്‍സിലിന് മുകളില്‍ നില്‍ക്കുന്ന അധികാര കേന്ദ്രമായിരിക്കും അദ്ദേഹം. രാജ്യത്തെ പ്രസിഡന്റിന് തുല്യമായിരിക്കും ഇത്. അഖുന്‍സാദയുടെ വിശ്വസ്തനായിരിക്കും പ്രസിഡന്റാവുകയെന്നാണ് സൂചന.

താലിബാന്‍ പരമോന്നത നേതാവ് അഖുന്‍സാദയ്ക്ക് കീഴില്‍ മൂന്ന് ഉപനേതാക്കളാണ് ഉള്ളത്. മൗലവി യാക്കൂബ്, സിറാജുദ്ദീന്‍ ഹഖാനി, അബ്ദുള്‍ ഗനി ബരാദര്‍ എന്നിവരാണ് ഇവര്‍. യാക്കൂബ് മുല്ലാ ഒമറിന്റെ മകനാണ്. സിറാജുദ്ദീന്‍ ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ ശക്തനായ നേതാവാണ്. ബരാദര്‍ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസിന്റെ തലവനാണ്. ദോഹയിലാണ് ഈ ഓഫീസ്. അതോടൊപ്പം താലിബാന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അബ്ദുള്‍ ഗനി ബരാദര്‍. അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ എങ്ങനെ ഭരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പഴയ രീതി തന്നെ തുടരണോ എന്നും ചര്‍ച്ചയുണ്ട്. ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട് താലിബാന്‍.

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

ജനാധിപത്യത്തിന് അഫ്ഗാനിസ്ഥാനില്‍ യാതൊരു അടിത്തറയുമില്ലെന്ന് താലിബാന്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ശരിയ നിയമമാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് ഉറപ്പാണെന്നും അവര്‍ പറയുന്നു. ഇക്കാര്യം താലിബാനിലെ മുതിര്‍ന്ന അംഗം വഹീദുള്ള ഹാഷ്മി സ്ഥിരീകരിച്ചു. സൈനികരെയും വ്യോമസേന അംഗങ്ങളെയും നിര്‍ബന്ധിപ്പിച്ച് സര്‍ക്കാരിന്റെ ഭാഗമാക്കില്ല. ഇവരോട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിക്കുമെന്നും ഹാഷ്മി പറയുന്നു. ഈ സൈനികരില്‍ പലര്‍ക്കും തുര്‍ക്കിയിലും ജര്‍മനിയിലും ഇംഗ്ലണ്ടിലും പരിശീലനം ലഭിച്ചതാണ്. അതുകൊണ്ട് ഇവരോട് ഇപ്പോള്‍ വഹിക്കുന്ന പദവിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടും. സൈന്യത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവും. പക്ഷേ അവരെ രാജ്യത്തിന് ആവശ്യമാണെന്നും ഹാഷ്മി പറഞ്ഞു.

അതേസമയം താലിബാന് പൈലറ്റുമാരെ ആവശ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ താലിബാന്‍ നിരയില്‍ ഒരു പൈലറ്റ് പോലുമില്ല. ഹെലികോപ്ടറുകളും മറ്റ് എയര്‍ക്രാഫ്റ്റുകളും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിക്കണമെങ്കില്‍ പൈലറ്റുമാര്‍ വേണം. അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വഹീദുള്ള ഹാഷ്മി പറഞ്ഞു. ഇവരെയെല്ലാം ജോലിയില്‍ പ്രവേശിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും താലിബാന്‍ നേതാവ് പറഞ്ഞു. പല രാജ്യങ്ങളിലേക്ക് പോയിരിക്കുന്ന വിമാനങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിന് അവര്‍ കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ഹാഷ്മി വ്യക്തമാക്കി. ഉസ്‌ബെക്കിസ്ഥാനില്‍ നിരവധി ഹെലികോപ്ടറുകള്‍ അഫ്ഗാന്റേതായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+