ഹഖാനി ഭീകരർക്ക് പണി കിട്ടി: അഫ്ഗാനിസ്താൻ തൂക്കിലേറ്റുന്നത് 11 ഭീകരരെ!!

  • Posted By:
Subscribe to Oneindia Malayalam

കാബൂൾ: ഹഖാനി- താലിബാൻ ഭീകരരുടെ വധശിക്ഷ നടപ്പിലാക്കാൻ അഫ്ഗാൻ പ്രസിഡന്‍റിന്‍റെ ഉത്തരവ്. കാബൂളിലുണ്ടായ സ്ഫോടത്തിൽ 90 പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖാനിയുടെ ഉത്തരവ്. കാബൂൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോളോ ന്യൂസാണ് വാര്‍ത്ത ട്വീറ്റ് ചെയ്തത്.

കാബൂൾ സ്ഫോടനത്തിൽ പാക് ചാര സംഘടന ഐഎസ്ഐയുടെ നിയന്ത്രണത്തിലുള്ള ഹഖാനി നെറ്റ് വര്‍ക്കിന് പങ്കുണ്ടെന്ന് ആഭ്യന്തര വക്താവിന്‍റെ പ്രസ്താവന പുറത്തുവന്നതോടെയാണ് പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. അഫ്ഗാനിസ്താന്റെ കസ്റ്റഡിയിലുള്ള ഹഖാനി നെറ്റ് വര്‍ക്ക്- പാക് താലിബാൻ ഭീകരരുടെ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്.

ashrafghani

കാബൂൾ സ്ഫോടനത്തിൽ പാക് ഐഎസ്ഐയ്ക്കുള്ള പങ്ക് വ്യക്തമായെന്നും പാകിസ്താൻ ഹഖാനി നെറ്റ് വർക്കിനെതിരെ തകര്‍ക്കുമെന്ന് കരുതുന്നതായും ആഭ്യന്തര വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവർത്തിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതായും വക്താവ് പറയുന്നു. കാബൂളിലെ അതീവ സുരക്ഷാ മേഖലയിൽ ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടാകുന്നത്.

English summary
Afghanistan President Ashraf Ghani orders execution of 11 Haqqani, Taliban terrorists
Please Wait while comments are loading...