ഓടിപ്പോകാനില്ല, താലിബാന്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ, അഫ്ഗാനില്‍ നില്‍ക്കാനുറച്ച് ഹിന്ദു പുരോഹിതന്‍
കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചതോടെ ഭയന്നോടുകയാണ് അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍. എന്തിനേറെ പറയുന്നു അവരുടെ പ്രസിഡന്റ് പോലും രാജ്യം വിട്ട് കഴിഞ്ഞു. എന്നാല്‍ എന്ത് വന്നാലും രാജ്യം വിടില്ലെന്ന് പറയുന്നൊരാള്‍ അവിടെയുണ്ട്. അതും ഹിന്ദുവായ പണ്ഡിറ്റ് രാജേഷ് കുമാര്‍. താലിബാന്റെ ഇസ്ലാമിക കിരാത നിയമങ്ങളെ ഭയന്ന് രാജ്യം വിടാനില്ലെന്ന് രാജേഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രത്തന്‍ നാഥ് ക്ഷേത്രത്തിലെ അവസാന ഹിന്ദു പൂജാരിയാണ് രാജേഷ് കുമാര്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പേരുകേട്ടവരാണ് താലിബാന്‍. അതുകൊണ്ട് തന്നെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ആശങ്കയിലാണ്. ഇവര്‍ക്കെല്ലാം ഇന്ത്യയിലേക്ക് വരാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

താലിബാന്റെ മുന്നേറ്റം ശക്തായപ്പോള്‍ തന്നെ രാജേഷ് കുമാറിനോട് നിരവധി പേര്‍ രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരുപാട് ഹിന്ദുക്കള്‍ അദ്ദേഹത്തിന് കാബൂളില്‍ നിന്ന് പോകാനുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്രവുമായി വൈകാരികമായ ബന്ധമുണ്ട് കുമാറിന്. അതുകൊണ്ട് തന്നെ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെ ഉപേക്ഷിച്ച് താന്‍ പോകില്ലെന്ന് ശപഥമെടുത്തിരിക്കുകയാണ് പണ്ഡിറ്റ് രാജേഷ് കുമാര്‍. ഈ ക്ഷേത്രത്തോടാണ് തന്റെ കൂറെന്ന് രാജേഷ് കുമാര്‍ പറയുന്നു. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്.
എന്നോട് കുറച്ച് ഹിന്ദുക്കള്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ മുതുമുത്തച്ഛന്‍മാര്‍ ഈ ക്ഷേത്രത്തില്‍ പൂജാരിമാരായിരുന്നു. അവര്‍ നൂറ് കണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചവരാണ്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തെ ഞാന്‍ ഉപേക്ഷിക്കില്ല. താലിബാന്‍ എന്നെ വധിക്കുകയാണെങ്കില്‍ എന്റെ സേവയായി ഞാന്‍ അതിനെ കാണുമെന്നും രാജേഷ് കുമാര്‍ പറഞ്ഞു. അതേസമയം മുമ്പ് ക്ഷേത്രങ്ങളെല്ലാം തകര്‍ത്ത പാരമ്പര്യമുണ്ട് താലിബാന്. ഹിന്ദുക്കളില്‍ പലരും ന്യൂനപക്ഷ പീഡനം പേടിച്ചാണ് രാജ്യം വിട്ടത്. എന്നാല്‍ അഫ്ഗാന്‍ പൗരന്മാര്‍ പലരും താലിബാന്റെ ക്രൂരതയെയാണ് ഭയപ്പെടുന്നത്. 20 വര്‍ഷം മുമ്പ് താലിബാന്‍ അത്തരത്തിലുള്ള ഭരണമായിരുന്നു രാജ്യത്ത് നടത്തിയത്.
അതേസമയം നിരവധി ഹിന്ദുക്കളും സിഖുക്കാരും കാബൂളില്‍ കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയിലായിരുന്നു അഭയം തേടിയത്. ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞത് കാബൂളിലെ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റുമായി ബന്ധപ്പെടുന്നുണ്ടെന്നാണ്. 320ലധികം ആളുകളാണ് കാബൂളിലെ ഗുരുദ്വാരയില്‍ അഭയം തേടിയത്. ഇതില്‍ അന്‍പത് ഹിന്ദുക്കളും 270ലധികം സിഖുക്കാരുമാണ് ഉള്ളത്. താലിബാന്‍ നേതാക്കളെ ഇവരെ കണ്ട് സുരക്ഷ ഉറപ്പ് നല്‍കിയിട്ടുണ്ട്. ദില്ലിയിലെ ദുരുദ്വാര കമ്മിറ്റിയും ഇവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പൂര്‍ണമായും താലിബാനെ വിശ്വസിക്കാന്‍ ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications