വാട്‌സ്ആപ്പും ടെലഗ്രാമും വേണ്ടെന്ന് അഫ്ഗാനിസ്താന്‍

  • Posted By: Desk
Subscribe to Oneindia Malayalam

കാബൂള്‍: രാജ്യത്ത് വാട്‌സ് ആപ്പ്, ടെലഗ്രാം സേവനങ്ങള്‍ താത്കാലികമായി നിരോധിക്കാന്‍ അഫ്ഗാനിസ്താന്‍ തീരുമാനിച്ചു. രണ്ട് മെസ്സേജിങ് സംവിധാനങ്ങളും സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞു.

പൊതുമേഖലയിലുള്ള സലാം ടെലികോം ഇതിനകം ഉത്തരവ് നടപ്പാക്കി കഴിഞ്ഞതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജനപ്രിയ മെസ്സേജിങ് സേവനങ്ങളെ വിലക്കാനുള്ള നീക്കം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേയുള്ള നടപടിയായാണ് പലരും കാണുന്നത്.

telegram

''ഇത് തെറ്റാണ്. നിയമവിരുദ്ധവും''-വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി എന്‍എഐ എന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് ഡയറക്ടായ അബ്ദുല്‍ മുജീബ് ഖല്‍വത്ഗര്‍ അഭിപ്രായപ്പെട്ടു.

telegram

ആവിഷ്‌കാര സ്വാതന്ത്ര്യം അഫ്ഗാനിസ്താന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. സ്വതന്ത്ര്യമായ ആശയവിനിമയത്തിനുള്ള ഉപാധികളാണ് വാട്‌സ്ആപ്പും ടെലഗ്രാമും. നാളെ മാധ്യമങ്ങള്‍ക്കെതിരേയും ഇത്തരം നീക്കങ്ങളുമായി സര്‍ക്കാര്‍ വരാനുള്ള സാധ്യതയുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽ‌പ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!

എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ടെലികോം റഗുലേറ്ററി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറെ ഉദ്ധരിച്ച് ബിബിസി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സുരക്ഷാപരമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

wa

ഗവണ്‍മെന്റിന്റെ സുരക്ഷാവലയം തകര്‍ക്കുന്നതിന് താലിബാന്‍ പോരാളികള്‍ വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള മെസഞ്ചര്‍ സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ദേശീയ സുരക്ഷാ മന്ത്രാലയത്തില്‍ നിന്നാണ് വിലക്കിനുള്ള നിര്‍ദ്ദേശം വന്നത്. 20 ദിവസത്തേക്കാണ് വിലക്കണമെന്നാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. മെസ്സേജ് അയയ്ക്കാനുള്ള സംവിധാനം മാത്രമാണ് വാട്‌സ് ആപ്പും ടെലഗ്രാമും. അതിന് വിലക്കേര്‍പ്പെടുത്തുന്നത് ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമാകില്ല. കൂടുതല്‍ മെച്ചപ്പെട്ട മെസ്സേജ് സൗകര്യം കൊണ്ടു വരുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു.

English summary
In a move that can curb "freedom of expression", the Afghanistan government has asked several private telecommunication companies to suspend WhatsApp and Telegram instant messaging services in the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്