• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാന്‍ മോഡല്‍ ഭരണത്തിന് താലിബാന്‍, ഖമേനിയെ പോലെ പരമോന്നത നേതാവുണ്ടാകും, വരുന്നത് അകുന്‍സാദ

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക മടങ്ങിയ സാഹചര്യത്തില്‍ നയരുപീകരണത്തിനും സര്‍ക്കാര്‍ രുപീകരണത്തിനും തയ്യാറായി താലിബാന്‍. രാജ്യത്ത് വലിയ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. അത് പരിഹരിക്കാന്‍ കൂടിയാണ് താലിബാന്റെ ശ്രമം. അതേസമയം ഇറാന്‍ മോഡല്‍ ഭരണമാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. ഇറാനില്‍ ആയത്തുള്ള ഖമേനി പരമോന്നത നേതാവായുണ്ട്. അതേ മോഡലില്‍ താലിബാന്‍ ഭരണത്തിലും ഒരു പരമോന്നത നേതാവുണ്ടാവും. ഇസ്ലാമിക റിപബ്ലിക്കായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഇനി അറിയപ്പെടുക. രാജ്യത്തിന്റെയും ഭരണത്തിന്റെയും നിയന്ത്രണം ഈ പരമോന്നത നേതാവിലായിരിക്കും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ നേതാവും, മതപരമായ അധികാര കേന്ദ്രവും ഈ നേതാവായിരിക്കും.

അഫ്ഗാനിലെ പ്രസിഡന്റിനേക്കാളും അധികാരവും കരുത്തും ഈ പരമോന്നത നേതാവിനുണ്ടാവും. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അകുന്‍സാദ തന്നെ അഫ്ഗാന്റെ പരമോന്നത നേതാവാകുമെന്നാണ് സൂചന. ഒരിക്കല്‍ പോലും പൊതുമധ്യത്തില്‍ അദ്ദേഹം വന്നിട്ടില്ല. എവിടെയാണ് അകുന്‍സാദ ഇപ്പോഴുള്ളതെന്ന് പോലും ആര്‍ക്കും അറിയില്ല. അകുന്‍സാദ എപ്പോഴും പൊതുമധ്യത്തില്‍ നിന്ന് അകന്ന് കഴിയുന്നയാളാണ്. ഇയാള്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ അകുന്‍സാദ പരമോന്നത നേതാവായി വരുമെന്നാണ് റിപ്പോര്‍ട്ട്. ജനത്തിന് മുന്നില്‍ അദ്ദേഹം അടുത്ത ദിവസം വരുമെന്നും സൂചനയുണ്ട്.

പതിനൊന്ന് മുതല്‍ 72 പേര്‍ വരെ ഉള്ള ഭരണ കൗണ്‍സിലാണ് രൂപീകരിക്കാന്‍ പോകുന്നത്. എന്നാല്‍ പരമോന്നത നേതാവ് കാണ്ഡഹാറിന് പുറത്ത് നിന്നായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെയുണ്ടായിരുന്ന താലിബാന്‍ പരമോന്നത നേതാക്കളൊന്നും കാബൂളില്‍ നിന്ന് പ്രവര്‍ത്തിക്കാറില്ലായിരുന്നു. എല്ലാവരും കാണ്ഡഹാറില്‍ നിന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മുല്ലാ ഒമറും അങ്ങനെയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ജനകീയമാക്കാനുള്ള ഒരുക്കത്തിലാണ് താലിബാന്‍. ജനങ്ങളില്‍ ഒരുപാട് പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ട്. താലിബാനെ വിശ്വാസക്കുറവുള്ളവര്‍ നിരവധി പേരുണ്ട്. ഇത് തിരിച്ച് പിടിക്കണമെങ്കില്‍ ഭരണത്തില്‍ എല്ലാവരുമുണ്ടാകണം.

താലിബാന്റെ കിരാത നിയമങ്ങളൊക്കെ എടുത്ത് മാറ്റുമോ എന്നാണ് അറിയാനുള്ളത്. അതേസമയം തന്നെ നിരവധി ഗോത്ര വിഭാഗങ്ങള്‍ താലിബാനിലുണ്ട്. ഇവരെയെല്ലാം നിയന്ത്രിച്ച് നിര്‍ത്തേണ്ടതുമുണ്ട്. കഴിഞ്ഞ നാല് ദിവസമായി താലിബാന്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരായിരിക്കും എന്നാണ് താലിബാന്‍ ഉറപ്പ് നല്‍കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാവും. പാകിസ്താന്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം ഓരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അവരുമായി അടുപ്പമുള്ളവരെ നിര്‍ണായക വകുപ്പുകള്‍ ഏല്‍പ്പിക്കുന്നതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പാകിസ്താന്‍ സമ്മര്‍ദം ചെലുത്തുന്നത് ഹഖാനി ഗ്രൂപ്പിന് വേണ്ടിയാണ്. ഇവര്‍ ഇന്ത്യ എതിര്‍ക്കുന്ന തീവ്രവാദ വിഭാഗമാണ്. ഹഖാനി ഗ്രൂപ്പ് താലിബാന്‍ ഭരണത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ഇത് ഭീഷണിയുമാണ്. ഭരണസമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാവും. അകുന്‍സാദയുടെ ഒപ്പമുള്ള ഉപനേതാക്കളായ മുല്ലാ അബ്ദുല്‍ ഗനി ബറാദറായിരിക്കും പ്രധാനമന്ത്രിയാവുകയെന്നാണ് സൂചന. താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസിന്റെ ചുമതല ബറാദ്ദറിനാണ്. ദോഹയിലുള്ള ചര്‍ച്ചകള്‍ നടത്തുന്ന ടീമിന്റെ ഭാഗമാണ് അദ്ദേഹം. അതല്ലെങ്കില്‍ മുല്ലാ യാക്കൂബിനായിരിക്കും നറുക്ക് വീഴുക. മുല്ലാ ഒമറിന്റെ മകനാണ് യാക്കൂബ്. മതപരമായ സമിതിയുടെ ചുമതല യാക്കൂബിനാണ്.

cmsvideo
  us military disabled scores of aircraft armored vehicles before leaving Kabul airport

  ബറാദറിനെ നേരത്തെ സുരക്ഷാ സേന പിടികൂടിയിയിരുന്നു. 2010ല്‍ അറസ്റ്റിലായ ബറാദ്ദറിനെ 2018ലാണ് വിട്ടയക്കുന്നത്. മന്ത്രിമാരെല്ലാം പ്രധാനമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. അബ്ദുള്‍ ഹക്കീം ഹഖാനിയായിരിക്കും ചീഫ് ജസ്റ്റിസ്. താലിബാന്റെ തര്‍ക്കപരിഹാര സംഘത്തിന്റെ തലവനാണ് ഹഖാനി. അകുന്‍സാദയുടെ വിശ്വസ്തനാണ് അദ്ദേഹം. 2001ല്‍ മുതല്‍ അധികം പൊതുമധ്യത്തിലേക്ക് വരാതെ ഒതുങ്ങി കഴിയുന്നയാളാണ് ഹഖാനി. പാകിസ്താനിലെ ക്വെറ്റയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ മദ്രസയും നടത്തിയിരുന്നു. മതപണ്ഡിതന്‍മാരുടെ ഒരു കൗണ്‍സിലും അദ്ദേഹം നയിക്കുന്നുണ്ട്. അതേസമയം നിലവില്‍ കാബൂളില്‍ വിമാനത്താവളം പ്രവര്‍ത്തന രഹിതമാണ്. സുരക്ഷാ മേഖല അടക്കം ശക്തമാക്കിയ ശേഷം യുഎന്‍ താലിബാനുമായി ചര്‍ച്ച നടത്തും. രണ്ടാഴ്ച്ചയെങ്കിലും ഇതിന് സമയമെടുക്കും.

  English summary
  afghanistan will have supreme leaders like iran, hibatullah akhundzad may be the leader
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X