Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ സൈനികര്‍ കീഴടങ്ങി; ഭരണം ഏറ്റെടുക്കാനൊരുങ്ങി താലിബാന്‍, പ്രസിഡന്റ് യുഎസിലേക്ക്

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലേക്ക്. കിഴക്കേ അറ്റത്ത് നിന്ന് തുടങ്ങിയ താലിബാന്റെ വരവ് തലസ്ഥാനമായ കാബൂളിന് തൊട്ടടുത്തത്തെി. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. ഏറ്റവും ഒടുവില്‍ ജലാലാബാദ് പട്ടണവും താലിബാന്‍ പിടിച്ചു. ഇനി അര മണിക്കൂര്‍ കൂടി യാത്ര ചെയ്താല്‍ കാബൂളിലെത്താന്‍ പറ്റുന്ന ദൂരമേ താലിബാന് മുന്നിലുള്ളൂ.

ഈ സാഹചര്യത്തില്‍ അമേരിക്ക അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചനകള്‍. വിശദവിവരങ്ങള്‍ ഇങ്ങനെ...

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

1

ഞായറാഴ്ച രാവിലെയാണ് ജലാലാബാദ് പട്ടണം താലിബാന്റെ നിയന്ത്രണത്തിലായത്. യാതൊരു എതിര്‍പ്പും താലിബാന് ഇവിടെ നേരിടേണ്ടി വന്നില്ല. സൈനികര്‍ നേരത്തെ ഒഴിഞ്ഞുപോയിരുന്നു. കിഴക്കന്‍ മേഖലയുമായി കാബൂള്‍ ശരിക്കും ഒറ്റപ്പെട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇനി കാബൂള്‍ മാത്രമേ താലിബാന് പിടിക്കാനുള്ളൂ.

2

താലിബാന്‍ തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ നിലപാടാണ് ലോകം ഉറ്റുനോക്കുന്നത്. സൈനികരെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലേക്ക് പ്രസിഡന്റ് രക്ഷപ്പെട്ടേക്കാമെന്ന വിവരമാണ് ഇന്ന് വരുന്നത്. അല്ലെങ്കില്‍ അന്താരാഷ്ട്ര കരാറിന്റെ ഭാഗമായി ഭരണം താലിബാനുമായി പങ്കുവെക്കുമോ എന്നാണ് അറിയേണ്ടത്.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

3

താലിബാന്റെ കാബൂളിലേക്കുള്ള വരവ് ലോകം ഉറ്റുനോക്കുകയാണ്. താലിബാനെ ഭയന്ന് അഫ്ഗാനിന്റെ വിവിധ മേഖലകളിലിലുള്ളവര്‍ കാബൂളിലേക്ക് എത്തിയിരുന്നു. ഇവിടെ താലിബാന്‍ എത്തിയാല്‍ ഇവരോടുള്ള സമീപനം എന്താകുമെന്നാണ് ചോദ്യം. കാബൂളിന്റെ തൊട്ടടുത്ത് താലിബാന്‍ എത്തിയിരിക്കെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുകയാണ് അമേരിക്ക.

4

കൂടുതല്‍ അമേരിക്കന്‍ സൈനികരെ കാബൂളിലേക്ക് അയച്ചിട്ടുണ്ട്. കാബൂളിലെ അമേരിക്കന്‍ എംബസിക്ക് അടുത്ത് നിരവധി ഹെലികോപ്റ്ററുകള്‍ ഇറങ്ങി. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. അഫ്ഗാന്‍ വിട്ടുപോകുന്നതിന് മുമ്പ് എംബസിയിലെ സുപ്രധാന രേഖകള്‍ എടുത്ത് ബാക്കി നശിപ്പിക്കുകയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും സൈന്യവും. എംബസിക്ക് മുകളില്‍ കറുത്ത പുക കാണുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

5

താലിബാനെതിരായ ശക്തികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മസാറെ ശെരീഫ് കഴിഞ്ഞ ദിവസം താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഇതോടെയാണ് അവരുടെ മുന്നേറ്റം വേഗത്തിലായത്. ഇന്ന് ജലാലാബാദും മറ്റൊരു പ്രവിശ്യാ നഗരമായ മെയ്ദന്‍ വര്‍ദകും താലിബാന്‍ പിടിച്ചു. ഇനി കാബുള്‍ മാത്രമാണ് പ്രധാന നഗരങ്ങളില്‍ ബാക്കിയുള്ളത്. ചില അഫ്ഗാനികള്‍ക്ക് സ്ഥിര താമസം ഒരുക്കാന്‍ കാനഡ തയ്യാറായിട്ടുണ്ട്.

6

അഫ്ഗാനിലെ സിഖുകാരും ഹിന്ദുക്കളുമായവര്‍ക്കാണ് കാനഡ സ്ഥിരം താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത്. അറ്റകൈയ്യുടെ ഭാഗമായി രാഷ്ട്രീയ സമവായ നീക്കത്തിന് അഷ്‌റഫ് ഗനി ശ്രമിച്ചേക്കും. അതുകൊണ്ടുതന്നെ ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. അതേമസമയം, അമേരിക്കയുടെ 5000 സൈനികര്‍ കാബൂളിലുണ്ട്. അതുകൊണ്ടുതന്നെ കാബൂള്‍ താലിബാന്‍ ആക്രമിക്കില്ല എന്നാണ് ചില ഉദ്യോഗസ്ഥര്‍ കരുതുന്നത്.

എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധക

7

അഫ്ഗാന്റെ വ്യോമസേനയും പ്രത്യേക സേനയും മാത്രമാണ് ഇനി താലിബാന് മുമ്പില്‍ കീഴടങ്ങാനുള്ളത്. ബാക്കി എല്ലാ സൈനിക വിഭാഗങ്ങളും കീഴടങ്ങി. താലിബാന്‍കാരായ തടവുകാരെ എല്ലാ ജയിലുകളില്‍ നിന്നും വൈകാതെ മോചിപ്പിക്കും. ഈ വേളയില്‍ അഷ്‌റഫ് ഗനി അമേരിക്കയിലേക്ക് രാജ്യംവിട്ടേക്കും. എല്ലാ പ്രവിശ്യകളിലും താലിബാന്‍ താല്‍ക്കാലിക ഗവര്‍ണര്‍മാരെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

8

അഫ്ഗാവിലെ എല്ലാ അതിര്‍ത്തിയും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. പുറത്തേക്ക് കടക്കാന്‍ കാബൂള്‍ വിമാനത്താവളം മാത്രമാണ് വഴി. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചത് താലിബാനായിരുന്നു. അമേരിക്കയുടെ അധിനിവേശം തുടങ്ങിയതോടെ ഇവര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 20 വര്‍ഷം നീണ്ട യുദ്ധം അമേരിക്കന്‍ സൈന്യം രാജ്യംവിടുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് അന്ത്യമാകുന്നത്. അമേരിക്ക രാജ്യം വിടുമ്പോള്‍ താലിബാന്‍ വീണ്ടും ഭരണത്തിലേക്ക് എത്തുകയാണ്.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+