കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂതന്മാര്‍ക്കും മുസ്ലീംങ്ങള്‍ക്കും ശേഷം യുഎസില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് സിഖുകാർ

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂതന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് സിഖ് വിഭാഗമാണ്. സിഖുകാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ 60 ഓളം സംഭവങ്ങള്‍ 2018 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ മതവിഭാഗമായി സിഖുകാര്‍ മാറിയെന്ന് എഫ്ബിഐ ചൊവ്വാഴ്ച പുറത്തു വിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെയായി 7,120 വിദ്വേഷ കുറ്റകൃത്യങ്ങള്‍ എഫ്ബിഐയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017ലെ കണക്കായ 7,175 ല്‍ നിന്ന് അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും 8,496 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എഫ്ബിഐ അറിയിച്ചു.

എന്താണ് റഫാല്‍ കേസ്? കേന്ദ്രത്തെ വെട്ടിലാക്കിയ ഇടപാട്, മോദിക്കും രാഹുലിനും വിധി നിര്‍ണായകംഎന്താണ് റഫാല്‍ കേസ്? കേന്ദ്രത്തെ വെട്ടിലാക്കിയ ഇടപാട്, മോദിക്കും രാഹുലിനും വിധി നിര്‍ണായകം

മതത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നത് ജൂതന്മാര്‍ക്കെതിരെയാണ് (835). മുസ്ലീങ്ങള്‍ക്കെതിരെ 188 കുറ്റകൃത്യങ്ങളും സിഖുകാര്‍ക്കെതിരെ 60 കുറ്റകൃത്യങ്ങളും നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മതങ്ങള്‍ക്കെതിരെ 91 വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 12 എണ്ണം ഹിന്ദുക്കള്‍ക്കെതിരെയും പത്തെണ്ണം ബുദ്ധന്‍മാര്‍ക്കെതിരെയുമാണ്.

sikh

4,047 വിദ്വേഷ കുറ്റകൃത്യങ്ങള്‍ വംശീയതയെ അടിസ്ഥാനമാക്കിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 1943 വിദ്വേഷ കുറ്റകൃത്യങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെയാണ്. വെള്ളക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 762ഉം ലാറ്റിനുകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 485മാണ്. 2018 ല്‍ ഏഷ്യക്കാര്‍ക്കെതിരെ 148 വിദ്വേഷ കുറ്റകൃത്യങ്ങള്‍ എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബികള്‍ക്കെതിരെ 82 കുറ്റകൃത്യങ്ങളും അലാസ്‌കയില്‍ നിന്നുള്ളവര്‍ക്കെതിരെ 194 കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിഖുകാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അമേരിക്കയിലുടനീളം മനപ്പൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത് നിരാശാജനകമാണെന്ന് സിഖ് സഖ്യം പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, അമേരിക്കക്കാര്‍ പ്രതിവര്‍ഷം ശരാശരി 250,000 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നേരിടുന്നു. എന്നാല്‍ ഏറ്റവും പുതിയ എഫ്ബിഐ ഡാറ്റയില്‍ 7,120 സംഭവങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

English summary
After Muslims and Jews, Sikhs are the most targeted religious group in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X