Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് പിന്നാലെ ഒമാനും; ഇസ്രായേലിന് ആഹ്ലാദം, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ലാഭം

ഇസ്രായേലിനോട് മയപ്പെടുത്തിയുള്ള നിലപാടാണ് നേരത്തെ ഒമാന്‍ സ്വീകരിച്ചിരുന്നത്. പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്കും വലിയ നേട്ടമാണ്‌

മസ്‌ക്കത്ത്: ഗള്‍ഫ് മേഖലയില്‍ സമീപകാലത്തായി വലിയ മാറ്റങ്ങളണ് സംഭവിക്കുന്നത്. രാഷ്ട്രീയമായ മാറ്റത്തിന് തുടക്കമിട്ടത് യുഎഇയാണ്. ഇതുവരെ തുടര്‍ന്നുവന്ന രാഷ്ട്രതന്ത്രത്തില്‍ മാറ്റം വരുത്തുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇസ്രായേലുമായി അടുക്കാന്‍ തീരുനാനിച്ചിരിക്കുകയാണവര്‍. ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നു.

യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. സൗദി അറേബ്യ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്ത് കൂടി പറക്കാന്‍ അനുമതിയും നല്‍കി. സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമാന്‍. ഇതിന്റെ നേട്ടം ഇന്ത്യക്കാര്‍ക്ക് കൂടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയുടെ തുടക്കമിടല്‍

യുഎഇയുടെ തുടക്കമിടല്‍

യുഎഇയാണ് ഇസ്രായേലുമായി ഗള്‍ഫ് മേഖലയില്‍ നിന്ന് അടുപ്പം സ്ഥാപിച്ച ആദ്യ രാജ്യം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു എബ്രഹാം കരാറുണ്ടാക്കിയത്. ഈ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ വ്യാപാര രംഗത്തെ സഹകരണത്തില്‍ ബഹുദൂരം പോയിരിക്കുന്നു യുഎഇയും ഇസ്രായേലും.

സൗദി ഒരടി പിന്നോട്ട്

സൗദി ഒരടി പിന്നോട്ട്

യുഎഇക്ക് പിന്നാലെ ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഈജിപ്തും ജോര്‍ദാനും നേരത്തെ ബന്ധം സ്ഥാപിച്ചതാണ്. സൗദി അറേബ്യ ഇസ്രായേലുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ സഖ്യമില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.

സൗദി നല്‍കിയ ഇളവ്

സൗദി നല്‍കിയ ഇളവ്

അതേമസയം, ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വ്യോമ മേഖല ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് കൂടി അനുവദിക്കുകയായിരുന്നു അവര്‍. ഇതോടെ ഇത്രയും കാലം പുലര്‍ത്തിവന്ന നയത്തില്‍ സൗദി മാറ്റം വരുത്തി. എന്നാല്‍ ഇന്ത്യക്ക് വലിയ നേട്ടമായിരുന്നു സൗദിയുടെ തീരുമാനം. ഇപ്പോള്‍ ഒമാനും സമാനമായ നിലപാട് എടുത്തിരിക്കുകയാണ്.

ഒമാന്റെ പുതിയ തീരുമാനം

ഒമാന്റെ പുതിയ തീരുമാനം

ഇസ്രായേലിന്റേത് ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ അതിര്‍ത്തി ഉപയോഗിക്കാമെന്ന് ഒമാന്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ ഒമാന്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ വിശാല മനസിനെ ഇസ്രായേല്‍ മന്ത്രി പുകഴ്ത്തി. ഏഷ്യയിലേക്കുള്ള ഇസ്രായേല്‍ വിമാന സര്‍വീസ് ഇനി വര്‍ധിപ്പിക്കുമെന്നാണ് സൂചന.

ഇന്ത്യയ്ക്കുള്ള നേട്ടം

ഇന്ത്യയ്ക്കുള്ള നേട്ടം

ഇന്ത്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഇനി വേഗത്തില്‍ എത്താന്‍ സാധിക്കും. രണ്ട് മണിക്കൂര്‍ സമയ ലാഭം കിട്ടുകയും ചെയ്യും. ഇതോടെ ടിക്കറ്റ് നിരക്കിലും കുറവ് വരുമെന്നാണ് കരുതുന്നത്. സൗദി അറേബ്യ വ്യോമ മേഖല ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു എങ്കിലും ഒമാന്റെ തീരുമാനം കൂടി വന്നതോടെയാണ് ഇസ്രായേലിലേക്കുള്ള യാത്ര എളുപ്പമായത്.

ഒമാന്റെ നിലപാട്

ഒമാന്റെ നിലപാട്

ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല എങ്കിലും ഇസ്രായേലിനെ ഒമാന്‍ വിമര്‍ശിക്കുന്നത് വളരെ കുറവായിരുന്നു. മാത്രമല്ല, 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മസ്‌ക്കത്തിലെത്തിയ വേളയില്‍ അന്നത്തെ സുല്‍ത്താന്‍ ഖാബൂസ് ആണ് സ്വീകരിച്ചത്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച വേളയില്‍ ആദ്യം അഭിനന്ദിച്ചതും ഒമാനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+