കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ചൈന: പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയും ചൈനയും തമ്മില്‍!!

Google Oneindia Malayalam News

ദില്ലി: മോദി- ഷി ജിന്‍ പിംങ് കുടിക്കാഴ്ചയ്ക്ക് മുന്നോടിയായി കശ്മീര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ചൈന. കശ്മീര്‍ വിഷയം ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നാണ് ചൈന പ്രതികരിച്ചത്. കശ്മീര്‍ വിഷയം യുഎന്‍ ചാര്‍ട്ടറും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും ഉഭയകക്ഷി കരാറുകളും അനുസരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന് അതേ ദിവസമാണ് ചൈനയുടെ നിലപാടില്‍ മാറ്റം സംഭവിച്ചിട്ടുള്ളത്. ഒക്ടോബര്‍ 11 മുതല്‍ 13വരെ മോദി- ഷി ജിന്‍ പിങ് രണ്ടാം ഉച്ചകോടിയും തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ച് നടക്കുന്നുണ്ട്.

'അരൂരിൽ ആർഎസ്എസുമായി സിപിഎമ്മിന്റെ വോട്ട് കച്ചവടം', ചുട്ട മറുപടിയുമായി ഐസക്!'അരൂരിൽ ആർഎസ്എസുമായി സിപിഎമ്മിന്റെ വോട്ട് കച്ചവടം', ചുട്ട മറുപടിയുമായി ഐസക്!

പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തോ എന്നുമുള്ള ചോദ്യങ്ങള്‍ക്കാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചത്. കശ്മീര്‍ തര്‍ക്കം സംബന്ധിച്ച നിലപാട് സ്ഥിരവും വ്യക്തവുമാണ്. ഇന്ത്യയും പാകിസ്താനും പരസ്പര ചര്‍ച്ചകളിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം. ഇതിന് പുറമേ പരസ്പര വിശ്വാസം കെട്ടിപ്പടുക്കുകയും വേണമെന്നും വക്താവ് പ്രതികരിച്ചത്. ഇതാണ് ലോകത്തിന് ഇരു രാജ്യങ്ങളോടുമുള്ള നിലപാടെന്നും ഗെങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേരത്തെ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

kashmir-

ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് ചൈന ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിന് പിന്നാലെ അദ്ദേഹം നേപ്പാളും സന്ദര്‍ശിച്ചേക്കും. ഈ വര്‍ഷം മൂന്നാം തവണ ചൈന സന്ദര്‍ശിക്കുന്ന ഇമ്രാന്‍ ഖാന്‍ ഷീ ജിന്‍ പിങ്ങിന് പുറമേ ചൈനീസ് പാര്‍ലമെന്റ് തലവന്‍ കെക്വിയാങ്ങും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തലവന്‍ ലി ഴാന്‍സുവുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും ചൈനീസ് സൈനിക തലവനുമായും നേരത്തെ ഉന്നത തല കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Ahead of PM Modi-Prez Xi meet this week, a shift in China’s Kashmir stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X