• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചരിത്രം രചിച്ച് എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലില്‍, നേട്ടം ഇന്ത്യയ്ക്ക്!!

ജെറുസലേം: പതിറ്റാണ്ടുകള്‍ക്ക് ശേഷം ചരിത്രം രചിച്ച് സൗദി വ്യോമപാത വഴി ഇസ്രയേലിലേക്ക് വിമാന സര്‍വീസ്. ദില്ലിയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. ഇസ്രായേലിലെ ടെല്‍ സൗദി അറേബ്യ ആദ്യമായാണ് ഇത്തരത്തില്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വേണ്ടി വ്യോമപാത തുറന്നുനല്‍കുന്നത്. ദില്ലിയില്‍ നിന്ന് ടെല്‍ അവീവിലേയ്ക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് നടത്തിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇതോടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ നടത്തുക.

ഇസ്രയേലിലേയ്ക്ക് സര്‍വീസ് നടത്തുന്ന എയർഇന്ത്യ വിമാനങ്ങൾക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇസ്രയേലിലെ ടെല്‍ അവീവിലേയ്ക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍‍ഡ‍് ട്രംപുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

 ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക്

ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക്

എയര്‍ ഇന്ത്യയുടെ 787-8 ബോയിംഗ് വിമാനമാണ് സൗദിയുടെ വ്യോമപാത വഴി ഇസ്രായേലിലെ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഇത് സൗദിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും നിര്‍ണായക മാറ്റമാണുണ്ടാക്കുക. ഇത് ചരിത്ര നിമിഷമെന്ന് ഇസ്രായേലി ടൂറിസം മന്ത്രി യരീവ് ലവിന്‍ വ്യക്തമാക്കി. സൗദി വ്യോമപാത തുറന്നുനല്‍കിയതോടെ ഇന്ത്യയിലേയ്ക്കുള്ള സമയത്തില്‍ രണ്ട് മണിക്കൂറിലധികം കുറവ് വന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനല്‍കിയതോടെ 70 വര്‍ഷത്തെ വിലക്ക് അവസാനിപ്പിച്ചുവെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 ആദ്യം നിഷേധിച്ചു... ഒടുവില്‍ സമ്മതം..

ആദ്യം നിഷേധിച്ചു... ഒടുവില്‍ സമ്മതം..

മൂന്ന് ആഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേയ്ക്ക് സൗദി വഴിയുള്ള വിമാന സര്‍വീസിന് അനുമതി ലഭിച്ചതായി എയര്‍ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ആഴ്ചയിൽ‍ മൂന്ന് തവണ ദില്ലി- ടെൽ അവീവ് വിമാന യാത്രയ്ക്കുള്ള അനുമതിയ്ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവിൽ എവിയേഷനിൽ‍ നിന്ന് അനുമതി തേടിയിരുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു എയര്‍ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഉടന്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ച് സൗദി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേയ്ക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം യാത്രാച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ് സൗദി വഴിയുള്ള വ്യോമപാത. നിലവില്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവയ്ക്ക് മുകളിലൂടെ പറന്നാണ് ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ടെല്‍ അവീവിലെത്തിച്ചേരുന്നത്. ഇതോടെ യാത്രാ സമയം ഉയരുന്നതിനൊപ്പം ഇന്ധനച്ചെലവും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുമ്പില്‍ വെല്ലുവിളിയാവാറുണ്ട്.

 വിലക്കിന് പിന്നില്‍

വിലക്കിന് പിന്നില്‍

ദില്ലിയിൽ‍ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നതിന് സൗദി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയെന്ന വാർത്തകള്‍ സൗദി നിരസിച്ചിരുന്നു. വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് റോയിറ്റേഴ്സ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യയിലെ ജനറൽ‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് എയര്‍ ഇന്ത്യാ വിമാനങ്ങൾക്ക് ദില്ലിയിൽ‍ നിന്ന് ടെൽ‍ അവീവിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്താൻ അനുമതി നല്‍കിയെന്ന റിപ്പോർട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുള്ളതെന്നും റോയിറ്റേഴ്സ് ചൂണ്ടിക്കാണിച്ചിരുന്നു. ഇസ്രായേലിന്റെ വിമാനങ്ങൾക്ക് കടന്നുപോകാന്‍ തങ്ങളുടെ വ്യോമാര്‍ത്തി ഉപയോഗിക്കുന്നത് സൗദി നേരത്തെ തന്ന വിലക്കിയിരുന്നു. 70 വര്‍ഷത്തേയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്. എന്നാൽ‍ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യത്തങ്ങളില്‍ നിന്നുമുള്ള സ്വകാര്യ ജെറ്റുകൾക്ക് ഇസ്രായേലിലെ വിമാനത്താവളങ്ങിലേയ്ക്ക് എത്തിച്ചേരാൻ സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്നാണ് ചട്ടത്തില്‍ പറയുന്നത്.

 യാത്രാ സമയം കുറയും യാത്രാച്ചെലവും

യാത്രാ സമയം കുറയും യാത്രാച്ചെലവും

ഇസ്രയേലിന്റെ തലസ്ഥനമായ ടെൽ അവീവില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഏഴ് മണിക്കൂർ കൊണ്ടാണ് ഇന്ത്യയിലെത്തുന്നത്. ഗള്‍ഫ് ഓഫ് ഏദൻ, ചെങ്കടൽ എന്നിവ കടന്നാണ് ഈ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ സൗദി അറേബ്യ, യുഎഇ, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലൂടെ സർവീസ് നടത്തി ഇന്ത്യയിലെത്താനും സാധിക്കും. എന്നാല്‍ സൗദി എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുനല്‍കിയതോടെ യാത്രാ സമയത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും. രണ്ടര മണിക്കൂര്‍ സമയം ലാഭിക്കുന്നതിനൊപ്പം ഇന്ധനച്ചെലവും കുറയും. നിലവില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ മാത്രമാണ്.

വിവാഹത്തലേന്ന് മകളെ അച്ഛൻ കുത്തിക്കൊന്നു! സംഭവം മലപ്പുറത്ത്... പ്രണയവിവാഹത്തെ ചൊല്ലി തർക്കം...

ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!

English summary
Israel - Saudi Arabia opened its airspace for the first time to a commercial flight to Israel with the inauguration on Thursday of an Air India route between New Delhi and Tel Aviv.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more