കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യന്‍ വിമാനം പൈലറ്റ് കടലില്‍ ഇറക്കി, പിന്നെ മുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: അപകടത്തില്‍ പെട്ട എയര്‍ഏഷ്യ വിമാനം പൈലറ്റ് കടലില്‍ ഇറക്കിയതാകാമെന്ന് റിപ്പോര്‍ട്ട്. കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം പിന്നീട് മുങ്ങിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു.

വിമാനം പറത്തിയിരുന്നത് മുന്‍ വായുസേന പൈലറ്റ് ആയിരുന്ന ക്യാപ്റ്റന്‍ ഇറിയാന്റോ ആയിരുന്നു. അടിയന്തര ഘട്ടത്തില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അദ്ദേഹം വിമാനം കടലില്‍ ഇറക്കിയിരിക്കാം എന്നാണ് പറയപ്പെടുന്നത്. എങ്കിലും വിമാനത്തില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിക്കാതെ പോയതിന്റെ കാരണം മാത്രം ലഭ്യമല്ല.

AirAsia Search

ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കടലില്‍ നിന്ന് ലഭിച്ചത്. വിമാനം കടലില്‍ ഇറങ്ങിയതാകാമെന്ന വാദത്തെ സാധൂകരിക്കുന്നതാണ് ഇത്. വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുമ്പോള്‍ എല്ലാവരോടും പൈലറ്റ് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകും. വിമാനം മുങ്ങിയപ്പോള്‍ ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെ പോയതും ഇതുകൊണ്ടായിരിക്കാം എന്നും വിലയിരുത്തുന്നു.

ഡിസംബര്‍ 28 നാണ് എയര്‍ഏഷ്യയുടെ എയര്‍ബസ് 320 വിമാനം അപ്രത്യക്ഷമായത്. ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചതായിരുന്നു വിമാനം. ജാവ കടലിടുക്കില്‍ വിമാനം തകര്‍ന്നുവീണു എന്നാണ് വിശ്വസിക്കപ്പെടുന്നത്. യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരും കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കനത്ത മഴയും കാറ്റും കാരണം മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ പലപ്പോഴും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് ലഭിച്ചാതെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

English summary
AirAsia crash: pilot may have landed on sea’s surface, experts say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X