മക്കയിലേക്ക് മിസൈല്‍ വിട്ടതിന് സൗദിയുടെ പ്രതികാരം... യെമനില്‍ കൂട്ടക്കുരുതി
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ ഹുദയ്ദാ നഗരത്തിന് നേര്‍ക്കായിരുന്നു അറബ് സഖ്യസേന ആക്രമണം നടത്തിയത്
സനാ: മുസ്ലീം മതവിശ്വാസികളുടെ പുണ്യ നഗരമായ മക്ക ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം യെമനിലെ ഹൂത്തി വിമതര്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ മിസൈല്‍ മക്കയില്‍ എത്തുന്നതിന് കിലോമീറ്ററുകള്‍ക്ക് മുമ്പേ അറബ് സഖ്യസേന അത് തകര്‍ത്തു.
മക്കയ്ക്ക് നേര്‍ക്ക് ആക്രമണം നടത്താന്‍ തുനിഞ്ഞ ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് അന്ന് തന്നെ സൗദി വ്യക്തമാക്കിയിരുന്നു. ഒരുപക്ഷേ ഹൂത്തികള്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് സൗദി അറേബ്യ അവര്‍ക്ക് നല്‍കിയത്.
യെമനിലെ ഹൂത്തി വിമതരുടെ ശക്തി കേന്ദ്രത്തിന് നേര്‍ക്ക് അതി ശക്തമായ വ്യോമാക്രമണമാണ് സൗദി നടത്തിയത്. അറുപതോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മക്കയ്ക്ക് നേര്‍ക്ക്
മക്കയ്ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതാണ് സൗദിയെ ഏറെ പ്രകോപിപ്പിച്ചത്. ഹൂത്തി തര്‍ക്കത്തില്‍ കുറച്ച് കാലമായി വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുകയായിരുന്നു.

വ്യോമാക്രമണം
ശനിയാഴ്ച രാത്രിയോടെയാണ് അറബ് സഖ്യസേന അതി ശക്തമായ വ്യോമാക്രമണം ഹൂത്തി ശക്തിമേഖലയില്‍ നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടത് ഹൂത്തി വിമതര്‍ മാത്രമായിരുന്നില്ല.

ജയിലും തകര്‍ന്നു
അല്‍ ഹുദയ്ദാ നഗരത്തിലായിരുന്നു അറബ് സഖ്യസേന ആക്രമണം നടത്തിയത്. ഇവിടെ ഹൂത്തി വിമതര്‍ സ്ഥാപിച്ച ജയിലും ഉണ്ട്. ജയില്‍ പുള്ളികള്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്.

യെമനിലെ ഹൂത്തികള്‍
യെമനിലെ വിമതരാണ് ഹൂത്തികള്‍. അവരുടെ പ്രശ്‌നം യെമന്‍ ഭരണകൂടത്തോടാണ്. പക്ഷേ എന്നിട്ടെന്തിന് അവര്‍ സൗദിയ്‌ക്കെതിരെ തിരിയുന്നു? ഈ ചോദ്യത്തിന്റെ ഇത്തരം കിട്ടണമെങ്കില്‍ രണ്ട് വര്‍ഷം പിറകിലോട്ട് പോകണം.

വിമതര്‍
2014 ല്‍ ആണ് യെമന്‍ പ്രസിഡന്റ് അബ്ദറബ് മന്‍സൂര്‍ ഹാദിയും ഹൂത്തി വിമതരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നത്. പിന്നീടത് സംഘര്‍ഷത്തിലേക്ക് മാറി. ഇപ്പോള്‍ യെമന്റെ ഒരു ഭാഗം നിയന്ത്രിയ്ക്കുന്നത് ഹൂത്തികളാണ്.

സൗദിയും ഇറാനും
ഹാദിയെ സഹായിച്ച് യെമനിസെ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ രംഗത്ത് എത്തിയത് സൗദി അറേബ്യ ആയിരുന്നു. ഇതാണ് ഹൂത്തികള്‍ക്ക് സൗദിയോടുള്ള വിദ്വേഷത്തിന് കാരണം. ഹൂത്തികളെ സഹായിക്കാന്‍ ഇറാനും എത്തി.

മരണം
വെറും രണ്ട് വര്‍ഷം ആകുന്നതേയുളള യെമന്‍ സംഘര്‍ഷം തുടങ്ങിയിട്ട്. എന്നാല്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടത് ഏഴായിരത്തിലധികം പേരാണ്.












Click it and Unblock the Notifications