ഗള്‍ഫ് പ്രതിസന്ധിയുടെ കാരണം ഇതാണ്; വളം നല്‍കി ഖത്തര്‍, അറബ് ലോകത്തെ പുത്തന്‍ പരീക്ഷണം

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറാണ് അറബ് ലോകത്തെ പ്രധാന പ്രശ്‌നമെന്ന് സൗദിയും യുഎഇയും ബഹ്‌റൈനും പറയുന്നു. ഇതിന് വേണ്ടി അവര്‍ ചൂണ്ടിക്കാട്ടിയതാകട്ടെ, ഖത്തര്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം അല്‍ ജസീറ ചാനലുമായി ബന്ധപ്പെട്ട ആരോപണമാണ്.

അല്‍ ജസീറ തെല്ലൊന്നുമല്ല അറബ് ലോകത്തെ ഭരണാധികാരികളെ അലട്ടുന്നത്. അവരുടെ ഉറക്കം കെടുത്തുന്ന നാളുകള്‍ സമ്മാനിച്ചതില്‍ അല്‍ ജസീറയ്ക്ക് മുഖ്യ പങ്കുണ്ട്. അതുകൊണ്ടാണ് അല്‍ ജസീറക്കെതിരേ ആദ്യം നടപടിയെടുത്തത്. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ. എന്താണ് അല്‍ ജസീറ ചാനല്‍ ചെയ്യുന്നത്. ചുരുക്കത്തില്‍ ഇങ്ങനെ വിശദീകരിക്കാം...

1996ല്‍ തുടക്കം

1996ല്‍ തുടക്കം

ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ 1996ലാണ് അല്‍ ജസീറ ചാനല്‍ തുടങ്ങുന്നത്. അറബ് ലോകത്ത് അതിവേഗം വളരുന്ന ഒരു ചാനലായി അത് പിന്നീട് മാറി. ഇന്ന് 31 കോടി പ്രേക്ഷകരാണ് ചാനലിനുള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ വരുന്ന ഓരോ വാര്‍ത്തകളും വന്‍ കോളിളക്കം സൃഷ്ടിക്കും.

 നൂറ് രാജ്യങ്ങളിലായി സംപ്രേഷണം

നൂറ് രാജ്യങ്ങളിലായി സംപ്രേഷണം

നൂറ് രാജ്യങ്ങളിലായി സംപ്രേഷണമുണ്ട് അല്‍ ജസീറക്ക്. 3000ത്തിലധികം ജീവനക്കാരും. അമേരിക്കയില്‍ 2001ലുണ്ടായ ലോകവ്യാപാര നിലയ ആക്രമണത്തിന് ശേഷം അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് അല്‍ ജസീറ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

വ്യത്യസ്തമായ അവതരണം

വ്യത്യസ്തമായ അവതരണം

മുമ്പ് അറബ് ലോകത്തെ മാധ്യമങ്ങള്‍ നല്‍കിയിരുന്ന പതിവ് വാര്‍ത്തകള്‍ക്ക് പുറമെ, വ്യത്യസ്തമായ അവതരണ രീതിയായിയിരുന്നു അല്‍ ജസീറയ്ക്ക്. അറബ് ഭരണാധികാരികളുടെ സൈ്വര്യംകെടുത്തുന്ന വാര്‍ത്തകളായിരുന്നു അല്‍ ജസീറ കൊടുത്തതില്‍ മിക്കതും. അതാകട്ടെ, വന്‍ വിപ്ലവങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്തു.

കാണുന്നതെല്ലാം വാര്‍ത്തയാക്കാം

കാണുന്നതെല്ലാം വാര്‍ത്തയാക്കാം

മുന്‍ ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അല്‍ ജസീറയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍മാര്‍ക്ക് കാണുന്നതെല്ലാം വാര്‍ത്തയാക്കാം എന്നായിരുന്നു അമീറിന്റെ പ്രഖ്യാപനം. ഇത് അറബ് ലോകത്തെ മാധ്യമ പ്രവര്‍ത്തന രീതിയില്‍ നിന്നു വ്യത്യസ്തമായ ഒന്നായിരുന്നു.

സ്വതന്ത്ര മാധ്യമസ്ഥാപനം

സ്വതന്ത്ര മാധ്യമസ്ഥാപനം

അറബ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര മാധ്യമസ്ഥാപനം എന്നാണ് അല്‍ ജസീറ സ്വന്തമായി വിശേഷിപ്പിക്കാറ്. 2006ല്‍ അല്‍ ജസീറ ഇംഗ്ലീഷ് ചാനല്‍ തുടങ്ങി. ആഗോളതലത്തിലേക്കുള്ള ഉയര്‍ച്ച അതിവേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 70 ബ്യൂറോകളുണ്ട് അല്‍ ജസീറയ്ക്ക്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

2013ല്‍ അമേരിക്കയില്‍ ഓഫീസ് തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയും നിയമകുരുക്കും കാരണം കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി. പിന്നീട് 500 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതിസന്ധിയില്‍ നിന്നു പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും പക്ഷേ, വാര്‍ത്ത അവതരണത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ല അവര്‍.

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂ വിപ്ലവം

എണ്ണ വില കുറഞ്ഞതും ഖത്തറിന്റെ പ്രകൃതി വാതകത്തിന്റെ നിരക്ക് ഇടിയാന്‍ തുടങ്ങിയതുമാണ് അല്‍ ജസീറക്കും തിരിച്ചടിയായത്. അറബ് ലോകത്ത് ആഞ്ഞുവീശിയ മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് അല്‍ ജസീറ തരംഗമായിരുന്നു. അല്‍ ജസീറ ജനങ്ങള്‍ക്കൊപ്പവും ഭരണാധികാരികള്‍ക്കെതിരേയും നില കൊണ്ടു. അതാകട്ടെ അറബ് ഭരണകൂടങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന നടപടിയായിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ

മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ

ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയ അല്‍ ജസീറയുടെ കെയ്‌റോയിലെ ഓഫീസ് പട്ടാള ഭരണകൂടം അടച്ചുപൂട്ടി. മൂന്ന് മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ചെയ്തു. തുണീഷ്യയിലും സമാനമായ സാഹചര്യം തന്നെയായിരുന്നു അല്‍ ജസീറയ്ക്ക്. പ്രക്ഷോഭകര്‍ക്കായിരുന്നു അല്‍ ജസീറയുടെ പിന്തുണ.

ശത്രുപക്ഷത്ത് നിര്‍ത്തിയവര്‍

ശത്രുപക്ഷത്ത് നിര്‍ത്തിയവര്‍

അമേരിക്ക, ഇസ്രായേല്‍, അറബ് ഭരണാധികാരികള്‍ എന്നിവര്‍ക്കെതിരേ നിലപാടെടുത്ത അല്‍ ജസീറക്ക് മുന്നോട്ടുള്ള പോക്കും പ്രയാസകരമായി. ഐസിസിനെ തുടക്കത്തില്‍ അവര്‍ പിന്തുണച്ചുവെന്ന ആരോപണവും ഉയര്‍ന്നു. അല്‍ ജസീറ വാര്‍ത്തകളില്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍ ഇതിന് തെളിവായി എടുത്തുകാട്ടപ്പെട്ടു.

ഇപ്പോഴും കരട് അല്‍ ജസീറ തന്നെ

ഇപ്പോഴും കരട് അല്‍ ജസീറ തന്നെ

ഇപ്പോള്‍ ഖത്തറിന് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും നല്‍കിയിരിക്കുന്ന അന്ത്യശാസനത്തില്‍ അല്‍ ജസീറയുടെ പേരുമുണ്ട്. അല്‍ ജസീറക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ ആവശ്യം. കൂടാതെ മറ്റു 12 ആവശ്യങ്ങളും ഖത്തറിനോട് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പട്ടിക ലഭിച്ച ഉടനെ ഖത്തര്‍ ഇത് തള്ളിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

English summary
Al-Jazeera, the Qatar-based broadcaster that has found itself at the centre of the Gulf diplomatic crisis, was launched in 1996, and has since grown to become the most-watched TV channel in the Arab world.
Please Wait while comments are loading...