കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ വിമോചനം വേണം, താലിബാന് അഭിനന്ദന സന്ദേശവുമായി അല്‍ഖ്വായിദ, ഇടപെടാനില്ലെന്ന് താലിബാന്‍

Google Oneindia Malayalam News

കാബൂള്‍: ഇന്ത്യക്ക് ആശങ്കകളേറ്റി താലിബാന് അല്‍ഖ്വായിദയുടെ അഭിനന്ദന സന്ദേശം. കശ്മീരിനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. കശ്മീരിന്റെ വിമോചനം വേണമെന്നാണ് അല്‍ഖ്വായിദ സന്ദേശത്തില്‍ പറയുന്നത്. ഓ അല്ല, ലെവാന്ത്, സൊമാലിയ, യെമന്‍, കശ്മീര്‍, എന്നിവയ്‌ക്കൊപ്പം ബാക്കിയുള്ള ഇസ്ലാമിക ഭൂമികകള്‍ കൂടി ഇസ്ലാമിന്റെ ശത്രുക്കള്‍ നിന്ന് വിമോചിപ്പിക്കണേ, ഓ അല്ലാ, ലോകത്തെമ്പാടുമുള്ള മുസ്ലീം തടവുകാര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കണേ, അല്ലാ അഫ്ഗാനിസ്ഥാനില്‍ നല്‍കിയ വിജയത്തിന് ഇസ്ലാമിക ഭരണകൂടത്തിന് അഭിനന്ദനങ്ങളെന്നും അല്‍ഖ്വായിദ പറഞ്ഞു. ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് ഈ സന്ദേശമാണ്.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

അല്‍ഖ്വായിദയുമായിട്ടുള്ള ബന്ധങ്ങളൊക്കെ ഉപേക്ഷിച്ചെന്നായിരുന്നു നേരത്തെ തന്നെ താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് യാതൊരു തെളിവുമില്ലെന്നാണ് യുഎന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ വിജയത്തില്‍ പടച്ചവനെ അഭിനന്ദിക്കുന്നു. ആ ശക്തിയാണ് അമേരിക്കയെ നാണംകെടുത്തി പരാജയപ്പെടുത്തിയത്. അവിശ്വാസത്തിന്റെ അധിപന്മാരാണ് അമേരിക്ക. അഫ്ഗാനിസ്ഥാനില്‍ അവരുടെ ആഗോള പ്രതിച്ഛായ തന്നെ നഷ്ടപ്പെട്ടുവെന്നും അല്‍ഖ്വായിദ സന്ദേശത്തില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍ ചക്രവര്‍ത്തിക്കാരുടെ ശവപ്പറമ്പാണ്. ഇസ്ലാമിന്റെ വലിയ കോട്ടയുമാണ്. രണ്ട് ദശാബ്ദത്തിനിടെ സാമ്രാജ്യത്വ ശക്തികളെ മൂന്നാം തവണ അഫ്ഗാനിസ്ഥാന്‍ തകര്‍ത്തെറിയുന്നതെന്നും അല്‍ഖ്വായിദ പറഞ്ഞു.

Recommended Video

cmsvideo
us military disabled scores of aircraft armored vehicles before leaving Kabul airport

അതേസമയം കശ്മീര്‍ വിഷയത്തില്‍ താലിബാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പ്രമുഖ നേതാവ് അനസ് ഹഖാനിയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങളെ കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവസരമുണ്ടാക്കി കൊടുക്കില്ല. ഞങ്ങളുടെ ശത്രുക്കളെ കഴിഞ്ഞ 20 വര്‍ഷം സഹായിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ എല്ലാം മറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. ഹഖാനി ശൃംഖലയെ കുറിച്ച് നെഗറ്റിവിറ്റി ധാരാളമുണ്ട്. അവര്‍ ഒന്നുമല്ല. ഇന്ത്യയിലെ മാധ്യമങ്ങള്‍ ഓരോന്ന് പ്രചരിപ്പിക്കുകയാണ്. ഒരു യുദ്ധത്തിലും പാകിസ്താന്റെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും താലിബാന്‍ നേതാവ് പറഞ്ഞു.

കശ്മീര്‍ എന്ന് പറയുന്നത് ഞങ്ങളുടെ നിയമപരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് തന്നെ കശ്മീരില്‍ ഇടപെടുന്നത് ഞങ്ങളുടെ നയത്തിന് വിരുദ്ധമായ കാര്യങ്ങളാണ്. എങ്ങനെയാണ് ഞങ്ങള്‍ നയപരമായ കാര്യങ്ങള്‍ക്കെതിരെ പോകുക. താലിബാന്‍ കശ്മീരില്‍ ഇടപെടില്ലെന്ന കാര്യം ഉറപ്പാണെന്നും അനസ് ഹഖാനി പറഞ്ഞു. ഇന്ത്യ തുടങ്ങിവെച്ച പദ്ധതികള്‍ക്കൊന്നും ഒരു പ്രശ്‌നവും ഉണ്ടാവില്ല. അതുമായി മുന്നോട്ട് പോകാം. ഇന്ത്യ മാത്രമല്ല, എല്ലാ ലോകരാജ്യങ്ങള്‍ക്കും ഞങ്ങളെ പിന്തുണയ്ക്കണമെന്നാണ് ആവശ്യമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നവരെ ആലോചിച്ച് ഭയപ്പെടേണ്ടതില്ല. എല്ലാവരും സുരക്ഷിതരാണ്. അഫ്ഗാനിലെ സിഖുക്കാരും ഹിന്ദുക്കാരും ഇവിടെയുള്ള മറ്റ് വിഭാഗക്കാരെയാണ് പോലെയാണ്. അവര്‍ക്കും സമാധാനത്തോടെ ജീവിക്കാമെന്നും ഹഖാനി വ്യക്തമാക്കി.

English summary
al qaeda hints kashmir liberation on a congratulatory note to taliban but taliban denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X