31 കാരനായ സൗദി രാജകുമാരന്‍... മിടുമിടുക്കന്‍, ഇനി നയിക്കേണ്ട നായകന്‍!!! അറിയേണ്ടതെല്ലാം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഞെട്ടിപ്പിക്കുന്ന തീരുമാനം ആയിരുന്നു സൗദി രാജാവ് കഴിഞ്ഞ ദിവസം എടുത്തത്. നേരത്തെ നിശ്ചയിച്ച്, പ്രഖ്യാപിച്ച കിരീടാവകാശിയെ മാറ്റി സ്വന്തം മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. രാജകുടുംബത്തിലെ അധികാരത്തര്‍ക്കമാണ് ഇതിന് കാരണം എന്ന രീതിയിലൊക്കെ പല മാധ്യമങ്ങളും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെയല്ലാം നിഷ്പ്രഭമാക്കുന്ന വ്യക്തി പ്രഭാവത്തിന് ഉടമയാണ് പുചിയ കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയില്‍ മാറ്റത്തിന്റെ കാറ്റിന് വിത്തിറക്കിയതും ഇതേ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരുന്നു എന്നും ഓര്‍ക്കണം.

അധികാരത്തിന്റെ ഇടനാഴികളിലേക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച് അറിയേണ്ടതെല്ലാം...

ജനിച്ചത് 1985 ല്‍

ജനിച്ചത് 1985 ല്‍

1985 ഓഗസ്റ്റ് 31 ന് ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ ജനനം. സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യയായ ഫഹ്ദ ബിന്ദ് ഫലാഹ് ബിന്‍ സുല്‍ത്താനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പിറന്നത്.

പഠനത്തില്‍ മിടുക്കന്‍

പഠനത്തില്‍ മിടുക്കന്‍

റിയാദ് സ്‌കൂളില്‍ ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂളിലെ ഏറ്റവും മികച്ച 10 വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. കിങ് സൗദ് സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. തന്റെ ക്ലാസ്സിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു മുഹമ്മദ് ബിന്‍ സൗദ്.

അനുഭവ പരിചയം

അനുഭവ പരിചയം

ബിരുദത്തിന് ശേഷം കോര്‍പ്പറേറ്റ് ഗവേണന്‍സിലും ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടി. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. സൗദി ക്യാബിനറ്റിന് കീഴിലുള്ള എക്‌സ്‌പെര്‍ട്ട് കമ്മീഷന്റെ കണ്‍സള്‍ട്ടന്റ് ആയിട്ടാണ് മുഹമ്മദ് ബിന്‍ സൗദി രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രത്യേക ഉപദേശകന്‍

പ്രത്യേക ഉപദേശകന്‍

2009 ഡിസംബര്‍ 15 ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ ജീവിതത്തില്‍ കനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കടന്നുവരുന്നത്. പിതാവും റിയാദ് ഗവര്‍ണറും അപ്പോഴത്തെ കിരീടാവകാശിയും ആയ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയമിതനായി.

കിരാടാവകാശിയുടെ ഓഫീസില്‍

കിരാടാവകാശിയുടെ ഓഫീസില്‍

കിങ് അബ്ദുള്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസെര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സിന്റെ ചെയര്‍മാന്റെ പ്രത്യേക ഉപദേശകനായും പ്രവര്‍ത്തിച്ചു. പിന്നീട് കിരീടാവകാശിയുടെ ഓഫീസിന്റെ ചുമതലക്കാരനായും മാറി.

മന്ത്രിയുടെ സ്ഥാനം

മന്ത്രിയുടെ സ്ഥാനം

2013 മാര്‍ച്ച് മാസത്തില്‍ പിന്നേയും മാറ്റങ്ങളുണ്ടായി. മന്ത്രിയുടെ റാങ്കോടെ കിരീടാവകാശിയുടെ കോടതിയുടെ തലവനായി നിയമിതനായി. കിരീടാവകാശിയുടെ പ്രത്യേക ഉപദേശകനായും നിയമിതനായി. 2014 ല്‍ മന്ത്രി സഭയില്‍ സ്റ്റേറ്റ് മിനിസ്റ്ററും ആയി.

മിസ്‌കിന്റെ സ്ഥാപകന്‍

മിസ്‌കിന്റെ സ്ഥാപകന്‍

മനുഷ്യസ്‌നേഹത്തിന്റെ വഴികളിലും മുഹമ്മദ് ബിന്‍ സല്‍മാന്റെ കാല്‍പാടുകളുണ്ട്. 2011 ല്‍ അദ്ദേഹം പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഫൗണ്ടേഷന്‍ (മിസ്‌ക്) രൂപീകരിച്ചു. സൗദി യുവാക്കളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നമനത്തിനും ശാന്ത്ര സാങ്കേതിക രംഗത്തെ ഉന്നമനത്തിനും ലക്ഷ്യമിട്ടായിരുന്നു മിസ്‌ക് സ്ഥാപിച്ചത്.

പ്രതിരോധ മന്ത്രി

പ്രതിരോധ മന്ത്രി

സല്‍മാന്‍ രാജാവ് അധികാരമേറ്റപ്പോള്‍ 2015 ല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഉപ കിരീടാവകാശിയായി പ്രഖ്യാപിച്ചു. സൗദിയുടെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. രാജകീയ കോടതിയുടെ മേധാവിയായും കൗണ്‍സില്‍ ഫോര്‍ എക്കമോമിക് ആന്‍ഖ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെ അധ്യക്ഷനായും നിയമിതനായി.

എണ്ണയില്‍ നിന്ന് മാറാന്‍

എണ്ണയില്‍ നിന്ന് മാറാന്‍

അസംസ്‌കൃത എണ്ണയില്‍ അധിഷ്ടിതമാണ് സൗദിയുടെ സമ്പദ് ഘടന. എന്നാല്‍ അത് സുസ്ഥിരമല്ലെന്ന തിരിച്ചറിവില്‍ സൗദി മാറി ചിന്തിക്കാന്‍ തുടങ്ങിയത് മുഹമ്മദ് ബിന്‍ സൗദിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

വിഷന്‍ 2030

വിഷന്‍ 2030

2030 ഓടെ രാജ്യം ആര്‍ജ്ജിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് വിഷന്‍ 2030 എന്ന പദ്ധതി. 2016 ഏപ്രില്‍ മാസത്തിലാണ് ഇത് പ്രഖ്യാപിക്കുന്നത്. ഇതിന് പിറകിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതി പ്രഖ്യാപനത്തിന് ശേഷം അന്ന് തന്നെ അല്‍ അറേബ്യ ചാനലില്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒരു അഭിമുഖവും ഉണ്ടായിരുന്നു. 2020 ല്‍ തന്നെ എണ്ണയെ അധികമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കും എന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

എല്ലാവര്‍ക്കും വേണ്ടി

എല്ലാവര്‍ക്കും വേണ്ടി

രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി പണക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. വിഷന്‍ 2030 രാജകുമാരന്‍മാര്‍ക്കും രാജകുടുംബത്തിനും മന്ത്രിമാര്‍ക്കും എല്ലാം ബാധകമാകുമെന്നും അദ്ദേഹം അന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഒബാമ പറഞ്ഞത്

ഒബാമ പറഞ്ഞത്

സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് ഒരുപാട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍. വളരെയധികം വിവരമുള്ള, സമര്‍ത്ഥനായ ചെറുപ്പക്കാരന്‍ എന്നാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഹമ്മദ് ബിന്‍ സല്‍മാനെ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്.

നവോത്ഥാനത്തിന്റെ മുഖം

നവോത്ഥാനത്തിന്റെ മുഖം

കഴിഞ്ഞ കുറച്ച് കാലങ്ങളായി സൗദിയിലെ നവീകരണത്തിന്റേയും ആധുനികവത്കരണത്തിന്റേയും മാറ്റത്തിന്റേയും മുഖമായി മാറിക്കഴിഞ്ഞിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയിലെ ജനസംഖ്യയുടെ അറുപത് ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണ് ഇപ്പോള്‍. യുവാക്കളെ മുന്നോട്ട് നയിക്കാന്‍ പുതിയ കിരീടാവകാശിക്ക് കഴിയും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

English summary
All about Saudi Arabia's new crown Prince Mohammed bin Salman
Please Wait while comments are loading...