കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1,000 ല്‍ അധികം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കി അമേരിക്ക; ട്രംപിന്റെ പ്രകോപനത്തിന് പിന്നില്‍...

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചൈനയെ പ്രകോപിപ്പിച്ചുകൊണ്ട് വീണ്ടും അമേരിക്കയുടെ നടപടി. ഇത്തവണ ആയിരത്തില്‍പരം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കിക്കൊണ്ടാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആണ് ഈ നടപടി വലിയ തിരിച്ചടിയായിരിക്കുന്നത്.

 'സംഘർഷം മൂത്ത അതിർത്തിയിലെ പാംഗോംഗിൽ ചൈനീസ് ടൂറിസ്റ്റുകൾ'! വീഡിയോ വൈറൽ, സത്യമെന്ത്? 'സംഘർഷം മൂത്ത അതിർത്തിയിലെ പാംഗോംഗിൽ ചൈനീസ് ടൂറിസ്റ്റുകൾ'! വീഡിയോ വൈറൽ, സത്യമെന്ത്?

സുരക്ഷ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയുടെ നടപടി. വിസ റദ്ദാക്കുന്ന കാര്യം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവാണ് അറിയിച്ചത്. നടപടി ഇപ്പോഴാണ് പ്രയോഗത്തില്‍ വന്നത് എങ്കിലും, പ്രസിഡന്റ് ട്രംപ് ഇക്കാര്യം മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിശദാംശങ്ങള്‍...

രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍

രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍

എല്ലാ ചൈനീസ് പൗരന്‍മാര്‍ക്കും ഈ വിസ റദ്ദാക്കല്‍ ബാധകമല്ല. സുരക്ഷാ ഭീഷണിയാകാന്‍ സാധ്യതയുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആണ് പുതിയ തീരുമാനം ബാധകമാകുന്നത്. തങ്ങളുട രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു നടപടി എന്നാണ് വിശദീകരണം.

പ്രതിരോധം

പ്രതിരോധം

ചൈനയുടെ സൈനിക തന്ത്ര മേഖലയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആണ് വിസ റദ്ദാക്കല്‍ ബാധകം എന്നാണ് പോംലാന്‍ഡ് സെക്യൂരിറ്റി ആക്ടിങ് ഹെഡ് ചാഡ് വോല്‍ഫ് വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് ഗവേഷണവും

കൊവിഡ് ഗവേഷണവും

ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ചാഡ് വോള്‍ഫിന്റെ ആരോപണങ്ങള്‍. ചൈന നടത്തുന്നത് ന്യായീകരിക്കാന്‍ ആകാത്ത ബിസിനസ് രീതികള്‍ ആണെന്നും വ്യാവസായിക ചാരപ്പണിയാണെന്നും ചാഡ് ആരോപിച്ചു. കൊറോണവൈറസ് ഗവേഷണങ്ങള്‍ പോലും മോഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ആരോപണം. ഇതിനായി ചൈന ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥി വിസയാണെന്നും ആരോപിച്ചു.

ട്രംപിന്റെ പ്രഖ്യാപനം

ട്രംപിന്റെ പ്രഖ്യാപനം

വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കല്‍ തീരുമാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മെയ് 29 ലെ പ്രഖ്യാപനത്തിന്റെ ഭാഗമാണ് എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്ക്താവ് പ്രതികരിച്ചത്. ഹോംകോഹ് വിഷയത്തില്‍ ചൈനയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അന്നത്തെ നടപടി.

പോര് മുറുകുന്നു

പോര് മുറുകുന്നു

ചൈനയ്‌ക്കെതിരെയുള്ള ട്രംപിന്റെ നടപടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കുകയാണ്. ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക്കിനോട് അമേരിക്കയിലെ ബിസിനസ് അവസാനിപ്പിക്കാന്‍ ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കണം എന്നായിരുന്നു നിര്‍ദ്ദേശം.

Recommended Video

cmsvideo
Donald trump nominated for Nobel Peace Prize | Oneindia Malayalam
ചൈനീസ് വിദ്യാര്‍ത്ഥികള്‍

ചൈനീസ് വിദ്യാര്‍ത്ഥികള്‍

'ഹൈ റിസ്‌ക്' വിഭാഗത്തില്‍ പെടുത്തിയ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആണ് അമേരിക്ക ഇപ്പോള്‍ വിസ റദ്ദാക്കിയിരിക്കുന്നത്. മൂന്നര ലക്ഷത്തില്‍ പരം ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.

English summary
America Cancels more than 1,000 visas of Chinese students and researchers on security issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X