Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കക്ക് കഷ്ടകാലം; കൊറോണയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ്, കനത്ത നാശം, നിരവധി മരണം

വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗം ലോകത്ത് ഏറ്റവും കനത്ത നഷ്ടമുണ്ടാക്കിയത് അമേരിക്കയിലാണ്. മരണം 23000 കവിഞ്ഞിരിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഭരണകൂടം തന്നെ സൂചന നല്‍കുന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ മരിക്കുമെന്നാണ് നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

എന്നാല്‍ കൊറോണ ഭീതിക്കിടെ പ്രകൃതി ദുരന്തവും അമേരിക്കയെ വേട്ടയാടുന്നുവെന്നാണ് പുതിയ വാര്‍ത്ത. ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് അമേരിക്കയിലെ ഡീപ് സൗത്ത് മേഖലയില്‍. ഒട്ടേറെ പേര്‍ മരിച്ചു. വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. കനത്ത നഷ്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഞായറാഴ്ച രാത്രി മുതല്‍

ഞായറാഴ്ച രാത്രി മുതല്‍

ഞായറാഴ്ച രാത്രി മുതലാണ് ഡീപ് സൗത്ത് മേഖലയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയത്. സൗത്ത് മിസ്സിസിപ്പിയില്‍ മാത്രം 11 പേര്‍ മരിച്ചു. ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആണ്. നഷ്ടക്കണക്ക് ശേഖരിക്കുന്നേയുള്ളൂ. മരണം ഇനിയും കൂടിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു.

വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

300ലധികം വീടുകള്‍ തകര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. നോര്‍ത്തേണ്‍ ലുസിയാനയില്‍ വലിയ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ശക്തമായ മഴയാണ് പലയിടത്തും. അധികം വൈകാതെ വൈദ്യുതി ബന്ധം തകരാറിലായി. 72000 പേര്‍ ഇപ്പോള്‍ ഇരുട്ടിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് കൗണ്ടിയിലെ വിവരങ്ങള്‍

മൂന്ന് കൗണ്ടിയിലെ വിവരങ്ങള്‍

മൂന്ന് കൗണ്ടിയിലാണ് കാര്യമായ നഷ്ടമുണ്ടായിരിക്കുന്നതെന്ന് മിസ്സിസ്സിപ്പി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ജഫര്‍സണ്‍ ഡേവിസ് കൗണ്ടിയില്‍ മൂന്ന് പേര്‍ മരിച്ചു. ലോറന്‍സ് കൗണ്ടിയില്‍ രണ്ട് പേര്‍ മരിച്ചു. വാള്‍ത്തല്‍ കൗണ്ടിയില്‍ ഒരാള്‍ മരിച്ചു. പ്രാഥമിക വിവരമാണിതെന്ന് ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ഗ്രെഗ് മൈക്കല്‍ പറയുന്നു.

എല്ലാം തുടച്ചുനീക്കപ്പെട്ടു

എല്ലാം തുടച്ചുനീക്കപ്പെട്ടു

മിസ്സിസ്സിപ്പിയിലെ പല മേഖലകളിലും ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. തകര്‍ന്ന വീടുകള്‍ക്ക് മുമ്പില്‍ വിലപിക്കുന്ന വീട്ടമ്മമാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എല്ലാം തുടച്ചുനീക്കപ്പെട്ടുവെന്നാണ് ഒരു സ്ത്രീ ട്വിറ്ററില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നത്.

വീട് പൂര്‍ണമായും റോഡിലേക്ക്

വീട് പൂര്‍ണമായും റോഡിലേക്ക്

അമേരിക്കയുടെ ദക്ഷിണ മേഖലയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും കാറ്റ്് നാശം വിതച്ചിട്ടുണ്ട്. കൂടുതലും മിസ്സിസ്സിപ്പിയിലും ലുസിയാനയിലുമാണ്. ഒരു വീട് പൂര്‍ണമായും റോഡിലേക്ക് എത്തപ്പെട്ട വീഡിയോ ജോര്‍ജിയയിലെ പ്രാദേശിക മാധ്യമം പുറത്തുവിട്ടു. അധികൃതര്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചുവരികയാണ്.

 മരങ്ങള്‍ കടപുഴകി

മരങ്ങള്‍ കടപുഴകി

കാറ്റിനെ തുടര്‍ന്ന് ഒട്ടേറെ മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. പലതും വീടുകളുടെ മുകളിലേക്ക് വീണു. കാര്‍ട്ടര്‍സ്വില്ലിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു 35കാരന്‍ മരം വീണാണ് മരിച്ചതെന്ന് അറ്റ്‌ലാന്റയിലെ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു.

അലബാമയില്‍ സംഭവിച്ചത്

അലബാമയില്‍ സംഭവിച്ചത്

അലബാമയിലെ ഗ്രാമീണ മേഖലയില്‍ കനത്ത നാശമുണ്ടായിട്ടുണ്ട്. 2000 പേര്‍ താമസിക്കുന്ന കാര്‍ബണ്‍ ഹില്‍ എന്ന ചെറുപട്ടണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല വീടുകളിലേക്കും വെള്ളം കയറി. 2002ലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ പ്രദേശമാണ് അലബാമയിലെ ഗ്രാമീണ മേഖലകള്‍.

കൊറോണ വൈറസ് ഭീതി

കൊറോണ വൈറസ് ഭീതി

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് ചുഴലിക്കാറ്റടിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വിതരണം ഏറെ പ്രയാസമായിരിക്കുകയാണിപ്പോള്‍. മാത്രമല്ല സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന പലയിടത്തും പാളിപ്പോകുകയും ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മിസ്സിസ്സിപ്പി ഗവര്‍ണര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈസ്റ്റര്‍ ആഘോഷം മാറ്റിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഒരുമിച്ച് ജയിക്കാമെന്നും ഗവര്‍ണര്‍ ടേറ്റ് റീവിസ് പറഞ്ഞു. കൊറോണ വ്യാപനത്തിന് പിന്നാലെ ചുഴലിക്കാറ്റടിച്ചത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+