അതിര്‍ത്തി തര്‍ക്കത്തിനിടെ മോദിയുടെ ചൈനീസ് നേതാക്കള്‍ക്ക് പിറന്നാള്‍ സന്ദേശം

  • Posted By:
Subscribe to Oneindia Malayalam

ബീജിങ്: സിക്കിമിലെ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ചൈനീസ് നേതാക്കള്‍ക്ക് ജന്മദിനാശംസ നേര്‍ന്ന് മോദി. ജൂലൈ അവസാന വാരം ചൈനയ‍ില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യ- ചൈനീസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ചൈന സൂചന നല്‍കിയതിന് പിന്നാലെയാണ് മോദി പ്രസിഡന്‍റ് ഷി ജിന്‍ പിംങ്ങിനും ലി കെക്വിയാങിനും പിറന്നാള്‍ ആശംസ നേര്‍ന്നത്.

ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് സെക്രട്ടറി യാങ് ജിയേച്ചിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്ന സൂചനകള്‍ ചൈന തിങ്കഴാഴ്ചയാണ് നല്‍കിയത്. ചൈനീസ് തലസ്ഥാനത്ത് ജൂലൈ 27, 28 തിയ്യതികളിലായാണ് ഉച്ചകോടി.

 ജന്മദിനാശംസ നേര്‍ന്ന് മോദി

ജന്മദിനാശംസ നേര്‍ന്ന് മോദി

ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഒരു മാസം പിന്നിട്ട അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാകുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംങ്ങിനും ലി കെക്വിയാങിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആശംസ നേര്‍ന്നത്. സിനാ വെയ്ബോ എന്ന ഷി ജിന്‍പിംഗിന്‍റെ
ട്വിറ്റര്‍ പേജിലാണ് മോദി ആശംസയറിയിച്ചത്. ചൈനീസ് തലസ്ഥാനത്ത് ജൂലൈ 27, 28 തിയ്യതികളിലായാണ് ഉച്ചകോടി. ചൈനീസ് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ജൂലൈ 15നും ലിയുടേത് ജൂലൈ ഒന്നിനുമായിരുന്നു. ജൂണ്‍ 16ന് ഡോക് ലയില്‍ ചൈനീസ് സൈന്യം നടത്തി വന്ന റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതോടെയാണ് അയല്‍രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്.

 ഡോവലിന്‍റെ സന്ദര്‍ശനം ഫലം ചെയ്യില്ല

ഡോവലിന്‍റെ സന്ദര്‍ശനം ഫലം ചെയ്യില്ല

ബ്രിക്സ് ഉച്ചകോടിയ്ക്കായി ചൈനയിലെത്തുന്ന അജിത് ഡോവല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വേണ്ടിയല്ല എത്തുന്നതെന്നും, യോഗം ചേരുന്നത് ഡോക് ല പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയല്ലെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍
ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാത്തിനും പിന്നില്‍ ഡോവല്‍ !!

എല്ലാത്തിനും പിന്നില്‍ ഡോവല്‍ !!

സിക്കിം സെക്ടറിലെ ഇന്ത്യ- ചൈന തര്‍ക്കത്തിന് പിന്നില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് കരുതുന്നുവെന്ന് ആരോപിക്കുന്ന ചൈനീസ് മാധ്യമം ഡോവലിന്‍റെ സന്ദര്‍ശനത്തോടെ പ്രശ്നങ്ങള്‍ തീരുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ കരുതുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. മാധ്യമത്തിന്‍റെ മുഖപ്രസംഗത്തിലാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുന്നത് പതിവാണെന്നും ഇത് അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതല്ലെന്നും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പലകാര്യങ്ങളും തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

 അര്‍ത്ഥവത്തായ ചര്‍ച്ചയില്ല

അര്‍ത്ഥവത്തായ ചര്‍ച്ചയില്ല

ഡോക് ലയില്‍ നിന്ന് ഇന്ത്യയെ സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചയില്ലെന്നാണ് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ വെല്ലുവിളിച്ച് തിങ്കളാഴ്ച ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് രംഗത്തെത്തിയിരുന്നു. പര്‍വ്വതം കുലുങ്ങിയാലും എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കുലുങ്ങില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അവകാശവാദം

 ചര്‍ച്ചയ്ക്ക് സാധ്യതയില്ല

ചര്‍ച്ചയ്ക്ക് സാധ്യതയില്ല

ബ്രിക്സ് ഉച്ചകോടിയ്ക്കിടെഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലു ക്യാങ് വ്യക്തമാക്കി. നേരത്തെ നടന്ന യോഗങ്ങളില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേയാണ് ക്യാങ് വ്യക്തമാക്കിയത്. അജിത് ഡോവലും യാങ് ജിയേച്ചിയും തമ്മില്‍ ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ സൈന്യത്തെ ഡോക് ലയില്‍ നിന്ന് പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തെളിയുമെന്ന് സൂചനകളുണ്ട്

മുന്‍കരുതല്‍ മതി

മുന്‍കരുതല്‍ മതി

സിക്കിം സെക്ടറിലെ ഡോക് ലയില്‍ അതിക്രമിച്ചു കടന്ന സൈന്യത്തെ പിന്‍വലിക്കുകയാണ് മുന്‍കരുതലെന്ന വണ്ണം ഇന്ത്യ സ്വീകരിക്കേണ്ട നടപടിയെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. അല്ലാത്ത പക്ഷം ചര്‍ച്ച നടക്കില്ലെന്നും ലു ഊന്നിപ്പറയുന്നു. അതിര്‍ത്തി തര്‍ക്കം രണ്ടാം മാസത്തിലേയ്ക്ക് കടന്നതോടെയാണ് സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് ചൈന വ്യക്തമാക്കിയത്.

 ചൈനീസ് സൈന്യം ഭയക്കുന്നില്ല

ചൈനീസ് സൈന്യം ഭയക്കുന്നില്ല

കുലുങ്ങില്ല പര്‍വ്വതം കുലുങ്ങിയാലും എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കുലുങ്ങില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അവകാശവാദം. പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കുന്നു.

ചര്‍ച്ചയല്ല ,ആവശ്യമാണ് മുഖ്യം

ചര്‍ച്ചയല്ല ,ആവശ്യമാണ് മുഖ്യം

നയതന്ത്ര ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്ന് കാണിച്ച് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞ ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പ്രശ്നത്ത പരിഹാരത്തിനായി യുഎസ് ഇടപെടലുണ്ടായതോടെ ചൈനയില്‍ വച്ച് ജൂലൈ അവസാനം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കി ടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയുമെന്നും ചില സൂചനകളുണ്ട്.

ഇന്ത്യയെ വെല്ലുവിളിച്ച് ചൈന

ഇന്ത്യയെ വെല്ലുവിളിച്ച് ചൈന

പര്‍വ്വതത്തെ ചലിപ്പിയ്ക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചലിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് വു ക്വിയാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കുന്നു. ഡോക് ലയ്ക്ക് സമീപത്ത് ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തുന്നത് തുടരുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ചരിത്രപ്രധാനമായ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

 ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു!!

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു!!

ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

English summary
China has hinted that a bilateral meeting between National Security Adviser (NSA) Ajit Doval and Chinese state councillor Yang Jiechi+ could be on the cards on the sidelines of a meeting of BRICS (Brazil, Russia, India, China, South Africa) NSAs in the Chinese capital this week.
Please Wait while comments are loading...