റോഹിങ്ക്യൻ വിഷയത്തിൽ കുറ്റക്കാർ മ്യാൻമാർ തന്നെ, ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് പുറത്ത്...

  • Posted By:
Subscribe to Oneindia Malayalam

ബാങ്കോക്: മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്കുനേരെയുണ്ടായ ആക്രമങ്ങൾ മനുഷ്യത്വരഹിതമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ചൊവ്വാഴ്ച അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മ്യാൻമാർ സൈന്യത്തിന്റെ ആക്ര‌മണത്തെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ റോഹിങ്ക്യൻ ജനങ്ങൾ തിരിച്ചെത്തിയാൽ വീണ്ടും ദുരനുഭവമായിരിക്കുമോയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്. എന്നാൽ നിലവിൽ പ്രശ്നം പരിഹരിക്കാൻ ബംഗ്ലാദേശുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്നു മ്യാൻമാർ സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി റോഹിങ്ക്യൻ അഭയാർഥികൾ നേരിടുന്ന കഷ്ടപാടും ദുരിതവും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.

സുന്ദരിപ്പട്ടം നേടിയവര്‍ ചില്ലറക്കാരല്ല!! ലോകസുന്ദരിപട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികളെ കുറിച്ച്...

മ്യാൻമാർ സൈന്യത്തിന്റെ ആക്രമത്തെ തുടർന്ന് ആറുലക്ഷത്തോളം റോഹിങ്ക്യൻ ജനങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. മ്യാൻമാറിൽ നിന്ന് പൂർണ്ണമായും റോഹിങ്ക്യൻ ജനങ്ങളെ തുടച്ചു നീക്കുകയാണ് ലക്ഷ്യം. ഇതിന് സർക്കാരിന്റെ പിന്തുണയുമുണ്ട്. മ്യാൻമാറിൽ നടന്ന വംശീയഹത്യക്കെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. മ്യാൻമാർ സർക്കാരിന്റെ നടപടി വൻ വിപത്താണ് ക്ഷണിച്ചു വരുത്തുന്നതെന്ന് യുഎൻ അറിയിച്ചിരുന്നു.

കാലിൽ സ്പര്‍ശിച്ചു.., ചാനൽ അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകള്‍

മ്യാൻമാർ സർക്കാരിന്റെ സമീപനം

മ്യാൻമാർ സർക്കാരിന്റെ സമീപനം

നൂറ്റാണ്ടുകളായി മ്യാൻമാറിൽ താമസിക്കുന്ന ജനവിഭാഗമാണ് റോഹിങ്ക്യൻ. ബുദ്ധ ഭൂരിപക്ഷമുള്ള രാജ്യമായതിനാൽ റോഹിങ്ക്യകളെ അംഗീകരിക്കാൻ മ്യാൻമാർ തയ്യാറായിരുന്നില്ല. സ്വതന്ത്രമായി സഞ്ചരിക്കാനോ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനോ തൊഴിൽ ചെയ്യാനോ ജനങ്ങൾക്ക് അനുവാദം നൽകിയിരുന്നില്ല. കൂടാതെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വസ്ത്രം, ഭക്ഷണം, വിഭ്യാഭ്യാസം എന്നിവയെല്ലാം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ലഭിച്ചിരുന്നത്.

മ്യാൻമാർ ബംഗ്ലദേശ് ചർച്ച

മ്യാൻമാർ ബംഗ്ലദേശ് ചർച്ച

റോഹിങ്ക്യൻ വിഷയത്തിൽ ബംഗ്ലാദേശുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മ്യാൻമാർ നേതാവ് ആങ് സാൻ സൂകി വ്യക്തമാക്കി. മ്യാൻമാറിൽ നടക്കുന്ന ഏഷ്യ-യുറോപ്പ് സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികരുടെ ആക്രമങ്ങളെ തുടർന്ന് നാടുവിട്ട ജനങ്ങളെ തിരിച്ചു രാജ്യത്തിലേയ്ക്ക് കൊണ്ടു വരാനുള്ള ചർച്ചകൾ നടക്കുന്നതായും സൂകി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി 600,000 ലധികം പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

ചർച്ച നീട്ടി കൊണ്ടു പോകുന്നത് ബംഗ്ലാദേശ്

ചർച്ച നീട്ടി കൊണ്ടു പോകുന്നത് ബംഗ്ലാദേശ്

റോഹിങ്ക്യൻ വിഷയത്തിൽ ബംഗ്ലാദേശിനെതിരെ വിമർശനവുമായി മ്യാൻമാർ രംഗത്തെത്ത്. റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് തിരിച്ചയക്കാത്തത് ബംഗ്ലാദേശ് സർക്കാരാണെന്നു ആങ് സങ് സൂകി ആരോപിച്ചിരുന്നു. ഇതിനു കാരണം റോഹിങ്ക്യൻ അഭയാർഥികളുടെ പേരിൽ ലഭിക്കുന്ന സാമ്പത്തിക സഹായമാണെന്നു ഇവർ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സഹായം

ഐക്യരാഷ്ട്രസഭയുടെ സഹായം

റോഹിങ്ക്യൻ പ്രശ്നം സമാധാനമായി പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സഹായ സഹകരണങ്ങൾ ആവശ്യമാണെന്നു ചൈന അറിയിച്ചു. നേരത്തെ തന്നെ റോഹിങ്ക്യൻ വിഷയത്തിൽ സഹായ സഹകരണം യുഎൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് അതിനോട് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിരുന്നില്ല. റോഹിങ്ക്യൻ ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ച് തങ്ങളുടെ വീടുകളിലേയ്ക്ക് തിരിച്ചു പോകാൻ അനുവദിക്കണമെന്നു യുഎൻ സെക്രട്ടറി ജനറൽ ആന്റേണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

ചൈനയുടെ പിന്തുണ

ചൈനയുടെ പിന്തുണ

റോഹിങ്ക്യൻ വിഷയം ഉഭകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹാരിക്കണമെന്ന് ചൈന അറിയിച്ചിരുന്നു. മ്യാൻമാറും ബംഗ്ലാദേശും സംയുക്ത സഹകരണത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു. ലോകരാജ്യങ്ങൾ റോഹിങ്ക്യൻ പ്രശ്നത്തിനു പരിഹാരം കാണാൻ ആഗ്രഹിക്കുന്നുവെന്നും ചൈനീസ് വിദേശീയകാര്യ മന്ത്രി വാങ് ങി അഭിപ്രായപ്പെട്ടു. റോഹിങ്ക്യൻ പ്രശ്നത്തിൽ ഇരു രാജ്യങ്ങൾക്കും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The human rights group says Myanmar authorities are keeping Rohingya women, men and children "segregated and cowed" in a dehumanising system of apartheid.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്