കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച 'ഒണ്‍ലി ഫാന്‍സ്'; തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജ, ആരാണ് അമി ഗാന്‍

Google Oneindia Malayalam News

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിതമായിട്ട്. സെക്‌സ് വര്‍ക്കര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവെന്‍സര്‍മാകും സെലിബ്രിറ്റികളും എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ആരാധകരുമായി കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയൊരു പ്ലാറ്റ്‌ഫോമായി മാറാന്‍ ഒണ്‍ലി ഫാന്‍സിന് കഴിഞ്ഞിരുന്നു.

Recommended Video

cmsvideo
ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച OnlyFans'; തലപ്പത്ത് ഇനി Amrapali Gan? | Oneindia Malayalam

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനിലയെ കുറിച്ച് മേജർ രവി, സുഖപ്രാപ്തി നേർന്ന് താരങ്ങൾവൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനിലയെ കുറിച്ച് മേജർ രവി, സുഖപ്രാപ്തി നേർന്ന് താരങ്ങൾ

2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ തിമോത്തി സ്റ്റോക്ക്‌ലിയാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട ഒരു കണ്ടന്റ് ഷെയറിങ് പ്ലാറ്റ്ഫോം സ്ഥാപ്പിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ വന്‍ സെലിബ്രിറ്റികളെ പോലും ഒണ്‍ലി ഫാന്‍സിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു.

1

എന്നാല്‍ ഇപ്പോഴിതാ ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കമ്പനി തങ്ങളുടെ പുതിയ സിഇഒ ആയി ഒരു ഇന്ത്യന്‍ വംശജയെ നിയമിച്ചിരിക്കുകയാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന അമ്രപാലി ഗാന്‍ എന്ന എമി ഗാനെയാണ് കമ്പനി തങ്ങളുടെ പുതിയ സിഇഒ ആയി കമ്പനി നിയമിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രഖ്യാപനം പുറത്തുവന്നത് മുതല്‍, ഇന്റര്‍നെറ്റില്‍ ഒരു ചോദ്യമുയരുകയാണ്. ആരാണ് അമി ഗാന്‍, അവരുടെ ഇന്ത്യാ ബന്ധം ഉള്‍പ്പെടെ പശ്ചാത്തലം എന്താണ്?

2

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച എന്തുകൊണ്ടും പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ വേരുകളുള്ള ഒരു പ്രമുഖ കമ്പനിയുടെ മറ്റൊരു സിഇഒയാണ് അമി ഗാന്‍. വമ്പന്‍ കമ്പനികളുടെ തലപ്പത്തെത്തുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഇനി അമി ഗാന്റെ പേരും ഉള്‍പ്പെടും. സുന്ദര്‍ പിച്ചൈ, സത്യ നാദെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ, ഏറ്റവും പുതിയ പരാഗ് അഗര്‍വാള്‍ എന്നിവരാണ് ഈ പട്ടികയിലെ പ്രശസ്തരായ ചില പേരുകള്‍.

3

അതിനാല്‍ സ്വാഭാവികമായും, ഒണ്‍ലി ഫാന്‍സ് സിഇഒ ആയി അമി ഗാന്റെ പുതിയ നിയമനത്തോടെ തരംഗമായിരിക്കുകയാണ്. അവരുടെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ച വൈദഗ്ദ്ധ്യം എന്താണെന്നും, അമ്രപാലി ഗാനിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. വിശദാംശങ്ങളിലേക്ക്...

ആരാണ് അമ്രപാലി ഗാന്‍

ആരാണ് അമ്രപാലി ഗാന്‍

മുംബൈയില്‍ ജനിച്ച ഒരു ഇന്ത്യക്കാരിയാണ് അമ്രപാലി ഗാന്‍. ഇന്ത്യയിലെ തന്റെ ബന്ധത്തെ കുറിച്ച് ഗാന്‍ തന്റെ രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യകാല വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ്, അവര്‍ ഇപ്പോഴും അമേരിക്കയിലാണ് താമസിച്ചുവരുന്നത്.

5

മൂന്നോളം ബിരുദങ്ങളാണ് തന്റെ വിദ്യാഭ്യാസ കാലത്ത് സ്വന്തമാക്കിയത്. എഫ്ഐഡിഎമ്മില്‍ നിന്ന് മെര്‍ച്ചന്‍ഡൈസ് മാര്‍ക്കറ്റിംഗില്‍ അസോസിയേറ്റ് ഓഫ് ആര്‍ട്സ് ബിരുദവും, തുടര്‍ന്ന് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിആര്‍, ഓര്‍ഗനൈസേഷണല്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് നേടി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ഓണ്‍ലൈനില്‍ നിന്ന് അവര്‍ സംരംഭകത്വ സര്‍ട്ടിഫിക്കറ്റ് നേടി.

6

36കാരിയായ ഗാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഒണ്‍ലി ഫാന്‍സ് സിഇഒ എന്ന നിലയിലുള്ള റോള്‍ കൂടാതെ, ഗാന്‍ കഴിഞ്ഞ നാല് വര്‍ഷമായി ആര്‍ക്കേഡ് ഏജന്‍സിയില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ കാണിക്കുന്നു. സിഇഒ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, അമി ഗാന്‍ 2020 മുതല്‍ ഒണ്‍ലി ഫാന്‍സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചു.

7

അതിനുമുമ്പ്, അവര്‍ യുഎസിലെ ആദ്യത്തെ കഞ്ചാവ് റെസ്റ്റോറന്റായ കനാബിസ് കഫേയില്‍ മാര്‍ക്കറ്റിംഗ് & പബ്ലിസിറ്റിയുടെ വൈസ് പ്രസിഡന്റായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചു. ലോവല്‍ ഹെര്‍ബ് കമ്പനിയില്‍ ഒരു വര്‍ഷത്തില്‍ താഴെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

8

റെഡ് ബുള്‍ മീഡിയ ഹൗസിന്റെ ബ്രാന്‍ഡ് ആക്ടിവേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് മാനേജരായി അവര്‍ ഏകദേശം രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്പ്, 2008 മുതല്‍ 2016 വരെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ മാര്‍ക്കറ്റിംഗ് റോളുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയകളില്‍ ഗാന്‍ അത്ര സജീവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Amrapali Gan has been promoted to the CEO at OnlyFans; who is Ami Gan and what is her background
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X