ലോകം ഭ്രമിച്ച ആ മായിക സുന്ദരി ഒരു ചാര വനിത? സിനിമയേക്കാൾ സിനിമാറ്റിക് ആയ വെളിപ്പെടുത്തൽ, ഹണിട്രാപ്പ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ആഞ്ജലീന ജോളി എന്ന പേര് ഒരു പക്ഷേ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടും. സുന്ദരിയായ ഒരു ഹോളിവുഡ് നടി എന്നതിനപ്പുറം ആഞ്ജലീനയുടെ ഇടപെടലുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്.

റെവല്യൂഷണറി ഗാർഡിനെ തൊട്ടാൽ പൊട്ടിച്ചുകളയുമെന്ന് ഇറാന്റെ ഗംഭീര ഭീഷണി... അമേരിക്കയെ ഞെട്ടിച്ച് സൈന്യം

എന്നാല്‍ അതേ ആഞ്ജലീന ജോളി ഇപ്പോള്‍ മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. ഒരുപാട് സിനിമകളില്‍ ചാരസുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആഞ്ജലീന ശരിക്കും ഒരു ചാര വനിതയായിരുന്നോ?

ദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൽ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തും

ദ സണ്ടേ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ആഫ്രിക്കയിലെ യുദ്ധക്കുറ്റവാളിയായ ജോസഫ് കോണിയെ തേന്‍കെണിയില്‍ കുടുക്കാന്‍ ആഞ്ജലീന ജോളി ശ്രമിച്ചു എന്നതാണ് ആ റിപ്പോര്‍ട്ട്.

ജോസഫ് കോണി

ജോസഫ് കോണി

ആഫ്രിക്കയിലെ മോസ്റ്റ് വാണ്ടഡ് യുദ്ധക്കുറ്റവാളിയാണ് ജോസഫ് കോണി. ഉഗാണ്ടയിലെ യുദ്ധപ്രഭു എന്നറിയപ്പെടുന്ന കൊടും ഭീകരന്‍. ഇയാളെ കുടുക്കാനുള്ള ചാരപ്പണിയില്‍ ആഞ്ജലീന പങ്കാളിയായി എന്നാണ് വെളിപ്പെടുത്തല്‍.

വശീകരിച്ച് കുടുക്കാന്‍

വശീകരിച്ച് കുടുക്കാന്‍

ജോസഫ് കോണിയെ വശീകരിച്ച് കുടുക്കുക എന്നതായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ ആയിരുന്ന ലൂയിസ് മൊറീനോ ഒകാമ്പോയുടെ ലക്ഷ്യം. ഇതിന് ആഞ്ജലീനയെ ഉപയോഗപ്പെടുത്തുകയായിരുന്നു പദ്ധതി.

തെളിവുകള്‍ പുറത്ത്

തെളിവുകള്‍ പുറത്ത്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ തന്നെയാണ് ഇപ്പോള്‍ ചോര്‍ന്നിട്ടുള്ളത്. ലൂയിസ് മൊറീനോയുടെ ഇമെയില്‍ സന്ദേശങ്ങളും ചോര്‍ന്നിട്ടുണ്ട്. ഫ്രഞ്ച് അന്വേഷണാത്മക വെബ്‌സൈറ്റ് ആയ മീഡിയ പാര്‍ട്ട് ആണ് 40,000 രേഖകള്‍ ഇത് സംബന്ധിച്ച് സംഘടിപ്പിച്ചത്.

ആഞ്ജലീന ഒറ്റയ്ക്കല്ല

ആഞ്ജലീന ഒറ്റയ്ക്കല്ല

ആഞ്ജലീനയെ ഒറ്റയ്ക്കല്ല ഇതിനായി ഉപയോഗിച്ചത്. അന്ന് ആഞ്ജലീനയുടെ ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും ഈ ദൗത്യത്തില്‍ ഉണ്ടായിരുന്നത്രെ.

ഹണിട്രാപ്പ്

ഹണിട്രാപ്പ്

ജോസഫ് കോണിയെ ഹണിട്രാപ്പില്‍ പെടുത്തി ഡിന്നറിന് ക്ഷണിക്കുക എന്നതായിരുന്നു പദ്ധതി. അവിടെ വച്ച് അറസ്റ്റ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

എല്ലാം ആഞ്ജലീന തന്നെ

എല്ലാം ആഞ്ജലീന തന്നെ

ഇത്തരത്തില്‍ ജോസഫ് കോണിയെ വശീകരിച്ച് കൊണ്ടുവരാനുള്ള ബുദ്ധിയും ആഞ്ജലീനയുടേതാണ് എന്നാണ് ഇമെയില്‍ സന്ദേശങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോണിയെ അറസ്റ്റ് ചെയ്യുന്നത് ആഞ്ജലീന ഇഷ്ടപ്പെടുന്നു എന്ന് ലൂയിസ് മൊറീനോയുടെ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

ദൗത്യം നടന്നോ

ദൗത്യം നടന്നോ

എന്നാല്‍ ഈ ദൗത്യം നടന്നില്ല എന്നതാണ് സത്യം. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടില്ല.

അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്

അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്

കോണിയെ പിടികൂടാന്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കൂടെ ആഞ്ജലീനയേയും കൂട്ടുകയായിരുന്നു മൊറീനോ ചെയ്തത്. സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം ജോലി ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് ആഞ്ജലീനയുടെ മറുപടി സന്ദേശവും ഉണ്ട്.

ബന്ധമുണ്ടാക്കിയത്

ബന്ധമുണ്ടാക്കിയത്

മൊറീനോ സെലിബ്രിറ്റുകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് ഇദ്ദേഹം ആഞ്ജലീനയുമായി അടുപ്പമുണ്ടാക്കുന്നതും ഇത്തരം ഒരു ദൗത്യം ഏല്‍പിക്കുന്നതും.

ചെയ്തതില്‍ തെറ്റുണ്ടോ

ചെയ്തതില്‍ തെറ്റുണ്ടോ

കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ആഞ്ജലീന ജോളി. ജോസഫ് കോണിയാകട്ടെ കൊടും ഭീകരനും ബലാത്സംഗ കേസുകളിലും കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിലും പ്രതിയും ആണ്.

English summary
The actress Angelina Jolie offered to act as a honeytrap to capture one of Africa’s most notorious war criminals, according to documents leaked from within the International Criminal Court (ICC).
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്