അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനം; 34 പേര്‍ മരിച്ചു
അങ്കാറ: ഞായറാഴ്ച തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു. 125 പേര്‍ക്ക് പരിക്ക് പറ്റി. പ്രധാന വ്യാപാര കേന്ദ്രവും ബസ് ടെര്‍മിനലും സ്ഥിതി ചെയ്യുന്ന ഗുവന്‍ പാര്‍ക്കിനടുത്താണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടന സമയത്ത് തന്നെ 30 പേര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി മെഹ്മത് മുസ്‌നോഗ്ലു പറഞ്ഞു. 19 പേര്‍ അത്യാസന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

നഗരത്തിലെ പ്രധാന ഹബും ബസ് ടെര്‍മിനലും സ്ഥിതി ചെയ്യുന്നതിനു കാര്‍പൊട്ടിതെറിക്കുകയായിരുനെന്നും സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കത്തി നശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണം രാജ്യത്തിന്റെ അകണ്ഡതയെ ബാധിച്ചുവെന്ന് പ്രസിഡണ്ട് രജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒക്ടോബര്‍ 2015 നുശേഷമുള്ള മൂന്നാമത്തെ സ്‌ഫോടനമാണിത്. 2015 ഒക്ടോബര്‍ 10 ന് ഐസിസ് ഭീകരര്‍ അങ്കാറ റെയില്‍വെസ്റ്റേഷനില്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു. 103 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സൈനീകരുമായി പോകുകയായിരുന്നു ബസ്സിനു നേരെ ഫെബ്രുവരി 17നും സ്‌ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തില്‍ 29 പേര്‍ മരിക്കുകയും 81 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. തുര്‍ക്കിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് രണ്ടു ദിവസം മുമ്പ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications