കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ജീവനക്കാരുടെ അണ്ഡം ശീതീകരിക്കാം... ഫേസ്ബുക്ക്, ആപ്പിള്‍ ഓഫര്‍

  • By Soorya Chandran
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ കര്‍മശേഷി പൂര്‍ണമായും ഉപയോഗിക്കണം എന്നാണ് ഓരോ സ്ഥാപനവും ചിന്തിക്കുക. അതുകൊണ്ട് തന്നെ വിവാഹിതരായ സ്ത്രീകളെ ജോലിക്ക് പരിഗണിക്കാത്ത സ്ഥാപനങ്ങള്‍ ഒരുപാടുണ്ട് കേരളത്തില്‍. വിവാഹിതരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുമെന്നും. അവര്‍ക്ക് അവധി നല്‍കേണ്ടി വരും എന്നതൊക്കെയാണ് പ്രശ്‌നം.

എന്നാല്‍ ഇത്തരം പ്രശ്‌നത്തെ വളരെ വിദഗ്ധമായി മറികടക്കാം എന്നാണ് ഓണ്‍ലൈന്‍ ഭീമന്‍മാരായ ഫേസ്ബുക്കും ടെക്നോളജി ഭീമന്‍മാരായ ആപ്പിളും തെളിയിക്കുന്നത്. വനിത ജീവനക്കാരുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് പണം നല്‍കുന്നതാണത്രെ ഇവരുടെ പദ്ധതി. ഫേസ്ബുക്ക് ഈ പരിപാടി തുടങ്ങിക്കഴിഞ്ഞു. ആപ്പിള്‍ അടുത്ത ജനുവരിയോടെ ഇത് നടപ്പാക്കും എന്നാണ് റിപ്പോര്‍ട്ട്.

Facebook Apple

അണ്ഡം ശീതീകരിച്ച് വച്ചാല്‍ പിന്നെ ഒന്നും പേടിക്കണ്ട. എപ്പോഴാണോ ഒരു കുഞ്ഞിനെ വേണം എന്ന് തോന്നുന്നത്, അപ്പോള്‍ ഈ അണ്ഡത്തെ പരീക്ഷണശാലയില്‍ വച്ച് പുംബീജവുമായി സംയോജിപ്പിക്കാം, സിക്താണ്ഡത്തെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുകയും ചെയ്യാം.

വലിയ ചെലവ് വരുന്ന പരിപാടിയാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കല്‍ എന്നത്. എഗ്ഗ് ഫ്രീസിങ് എന്നും ഊസൈറ്റ് ക്രയോപ്രിസര്‍വേഷന്‍ എന്നും ഒക്കെയാണ് ഇത് അറിയപ്പെടുന്നത്.

വനിത ജീവനക്കാര്‍ക്ക് ഈ സൗകര്യം നല്‍കുന്നതോടെ അവരുടെ പ്രവര്‍ത്തന ക്ഷമത കൂടുമെന്നാണത്രെ കമ്പനികളുടെ വിചാരം. ഗര്‍ഭം ധരിക്കാന്‍ കഴിയാതെ പോകുമോ എന്ന ഭയം കാരണം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കില്ല. കരിയറില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കിയ ശേഷം ഗര്‍ഭധാരണം നടത്തുകയും ചെയ്യാം...

വന്ധ്യത ചിക്ത്‌സക്കും ഈ കമ്പനികള്‍ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഫേസേബുക്കിലെ ജീവനക്കാരന് / ജീവനക്കാരിക്ക് ഒരു കുഞ്ഞുണ്ടായാല്‍ ബേബി ക്യാഷ് എന്ന പേരില്‍ നാലായിരം ഡോളറാണത്രെ നല്‍കുന്നത്.

English summary
Apple, Facebook to pay for female employees to freeze their eggs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X