കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസി വിടാനൊരുങ്ങി ഖത്തര്‍; നിലപാടില്‍ മാറ്റമില്ല, ഇനി ചര്‍ച്ചയില്ലെന്ന് സൗദി സഖ്യം!!

തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നാണ് സൗദി സഖ്യത്തിന്റെ നിലപാട്. ഖത്തറിനെതിരേ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ നിന്നു ഖത്തര്‍ പുറത്തായേക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം സൗദി സഖ്യത്തെ വിട്ട് ഖത്തര്‍ സ്വന്തം വഴി തിരഞ്ഞെടുത്തുവെന്നാണ് മനസിലാകുന്നത്.

സൗദി സഖ്യം ഖത്തറിന് നല്‍കിയ നിബന്ധനങ്ങളുടെ പട്ടികയിന്‍മേലുള്ള ഖത്തറിന്റെ മറുപടി കുവൈത്തിന് കൈമാറിയിരുന്നു. കുവൈത്തില്‍ നിന്നു ഇത് സൗദിക്ക് ലഭിച്ചു. ഇനി നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ ഉപരോധം ചുമത്തുമെന്ന് തന്നെയാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പ്രതികരണം കിട്ടിബോധിച്ചു

പ്രതികരണം കിട്ടിബോധിച്ചു

സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈറിന് കുവൈത്ത് മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹാണ് ഖത്തറിന്റെ പ്രതികരണം ഔദ്യോഗികമായി കൈാമറിയത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നത് കുവൈത്ത് ആണ്. അതുകൊണ്ടാണ് കുവൈത്ത് വഴി ഖത്തര്‍ മറുപടി നല്‍കിയത്.

ഖത്തര്‍ വഴങ്ങിയില്ല

ഖത്തര്‍ വഴങ്ങിയില്ല

ഖത്തര്‍ ഇതുവരെ പരസ്യമായി പ്രകടിപ്പിച്ച നിലപാട് തന്നെയാണ് നല്‍കിയ മറുപടിയിലുമുള്ളതെന്ന് കരുതുന്നു. ഖത്തര്‍ നിലപാട് മയപ്പെടുത്തമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും ഖത്തര്‍ വഴങ്ങിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഖത്തര്‍ ജിസിസി വിടുന്നു

ഖത്തര്‍ ജിസിസി വിടുന്നു

യുഎഇ സര്‍ക്കാരുമായി ബന്ധമുള്ള അല്‍ ഇത്തിഹാദ് ദിനപത്രത്തില്‍ വന്ന മുഖപ്രസംഗം ഖത്തര്‍ ജിസിസി വിടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. സ്വന്തം വഴിക്ക് നീങ്ങാനാണ് ഖത്തര്‍ തീരുമാനമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഗള്‍ഫ് സഹോദരങ്ങളില്‍ നിന്നു ഖത്തര്‍ വിട്ടുപോകുകയാണെന്നും അതില്‍ സൂചനയുണ്ട്.

കെയ്‌റോ യോഗം തീരുമാനിക്കും

കെയ്‌റോ യോഗം തീരുമാനിക്കും

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച വൈകീട്ട് കെയ്‌റോയില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗം ഖത്തര്‍ നല്‍കിയ പ്രതികരണം വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് എന്തു നടപടി സ്വീകരിക്കണമെന്നും തീരുമാനിക്കും.

തീവ്രവാദമാണ് പ്രശ്‌നം

തീവ്രവാദമാണ് പ്രശ്‌നം

കെയ്‌റോ യോഗം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധം ചുമത്തുമെന്നാണ് യുഎഇയും സൗദിയും നേരത്തെ അറിയിച്ചിട്ടുള്ളത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് ഖത്തര്‍ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

 പരമാധികാരമാണ് മുഖ്യം

പരമാധികാരമാണ് മുഖ്യം

എന്നാല്‍ നിലപാടില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ചൊവ്വാഴ്ച വരെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ നടപടികളാണ് ജിസിസി രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഖത്തര്‍ പറയുന്നു. ഖത്തറിന്റെ പരമാധികാരത്തിനെതിരായ നീക്കമാണിതെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

പ്രധാന നിര്‍ദേശങ്ങള്‍

പ്രധാന നിര്‍ദേശങ്ങള്‍

ഇറാന്‍ ബന്ധം ഉപേക്ഷിക്കുക, ബ്രദര്‍ഹുഡിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ നിന്നു മാറ്റുക തുടങ്ങി 13 നിര്‍ദേശങ്ങളാണ് സൗദി സഖ്യം ഖത്തറിന് മുന്നില്‍ വച്ചത്.

പുരോഗതിയുടെ പാതയില്‍

പുരോഗതിയുടെ പാതയില്‍

ഖത്തര്‍ അടുത്ത കാലത്തായി അതിവേഗ പുരോഗതിയുടെ പാതയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ഇവരുടെ പ്രധാന വരുമാനമാര്‍ഗവും പ്രകൃതി വാതകം തന്നെയാണ്. ഇതിന്റെ ഉല്‍പ്പാദനം 30 ശതമാനം കൂട്ടാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.

യാതൊരു ചര്‍ച്ചയുമില്ലെന്ന് സൗദി

യാതൊരു ചര്‍ച്ചയുമില്ലെന്ന് സൗദി

തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നാണ് സൗദി സഖ്യത്തിന്റെ നിലപാട്. ഖത്തറിനെതിരേ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. മേഖലയുടെ സുരക്ഷയും സാമ്പത്തിക സഹകരണവും ലക്ഷ്യമിട്ട് 1981ല്‍ രൂപീകരിച്ച ജിസിസി എന്ന സംഘത്തില്‍ നിന്നു ഖത്തറിനെ പുറത്താക്കുമെന്നും സൗദി സഖ്യം സൂചന നല്‍കിയിട്ടുണ്ട്.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൗദി സഖ്യം ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ്. മധ്യസ്ഥത വഹിക്കുന്ന കുവൈത്തുമായി മാത്രമാണ് ഇതുവരെ ഇരുവിഭാഗവും ചര്‍ച്ച നടത്തിയിട്ടുള്ളത്. കുവൈത്തും ഒമാനും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

English summary
Arab states that have imposed sanctions on Qatar, accusing it of links to terrorism, were due to meet in Cairo on Wednesday to consider Doha's response to a stiff ultimatum, but settlement of the dispute seemed far off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X