കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ പെണ്‍കുട്ടിയെ ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും ദത്തെടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ലോസ് ആഞ്ചലിസ്: സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ഏഴിലേറെ തവണ സന്ദര്‍ശിച്ച് ഹോളിവുഡ് താരം ആഞ്ചലീന ജോളിയും ഭര്‍ത്താവ് ബ്രാഡ് പിറ്റും സിറിയന്‍ പെണ്‍കുട്ടിയെ ദത്തെടുക്കാനൊരുങ്ങുന്നു. നിലവില്‍ സ്വന്തം രക്തത്തില്‍ പിറന്ന മൂന്ന് കുട്ടികളും ദത്തെടുത്ത മൂന്ന് കുട്ടികളും താര ദമ്പതിമാര്‍ക്കുണ്ട്. ഇതിന് പിന്നാലെയാണ് സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനൊരുങ്ങുന്നത്.

അര്‍ബുദം ബാധിയ്ക്കാനുള്ള സാധ്യതയെത്തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത ശേഷം വിശ്രമത്തിലാണ് 39കാരിയായ ആഞ്ചലീന. വേനല്‍ക്കാലം അവസാനിയ്ക്കുന്നതിന് മുന്‍പ് തന്നെ ദമ്പതിമാര്‍ കുട്ടിയെ ദത്തെടുക്കുമെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Angelina, Brad,Pitt

2012 മുതല്‍ ആറ് തവണ സിറിയയിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകള്‍ ആഞ്ചലീന സന്ദര്‍ശിച്ചുണ്ട്. സന്ദര്‍ശനത്തില്‍ ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ടറിഞ്ഞ ആവര്‍ പലപ്പോഴും വികാരധീനയായിട്ടുണ്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ എഴുപതിനായിരം കുഞ്ഞുങ്ങള്‍ക്കാണ് യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടമായത്.

പെണ്‍കുട്ടിയെ ദത്തെടുക്കുന്നതിന് വേണ്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ബ്രാഡ് പിറ്റും ആഞ്ചലീനയും. കംബോഡിയെ, കെനിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് ദമ്പതിമാര്‍ മുന്‍പ് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

English summary
Are Angelina Jolie, Brad Pitt adopting a 7th child from Syria?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X