തോക്ക് വില്‍ക്കുന്ന കടയില്‍ കയറി; പിന്നെ പറയണോ പൂരം, കള്ളന് കിട്ടിയ പണി കണ്ടാല്‍ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

ബ്രസല്‍സ്ക്ക്: തോക്ക് വില്‍ക്കുന്ന കടയില്‍ മോഷണം നടത്താനെത്തിയത് എട്ടിന്റെ പണി. തോക്കുമായെത്തിയ കള്ളനെ കടയുടമ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ക്രിസ്തുമസ് തലേന്ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജോര്‍ജിയയിലെ മേബിള്‍ടണിലുള്ള മേബിള്‍ടണിലുള്ള ഡിസ്‌കി ഗണ്‍ ആന്റ് പൗണ്‍ ഷോപ്പിലാണ് സംഭവം. നിറയൊഴിക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ലായിരുന്നെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കടയുടമ

കടയുടമ

മുപ്പത് വര്‍ഷമായി തോക്ക് വ്യാപാരം നടത്തുന്ന തനിക്ക് ഇത് ആദ്യ അനുഭവമാണെന്നും ഇന്നേവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു.

 രണ്ട് പേര്‍ ഉണ്ടായിരുന്നു

രണ്ട് പേര്‍ ഉണ്ടായിരുന്നു

രണ്ട് പേരായിരുന്നു മോഷണത്തിനായി കടയില്‍ കയറിയത്. അതില്‍ ഒരാള്‍ കടയിലെ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.

 കള്ളന് നേരെ

കള്ളന് നേരെ

കടയിലെ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടിയതോടെ കടയുടമ കള്ളനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു

വെടിയേറ്റയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്നയാള്‍ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു.

English summary
An armed robber was killed on camera as he tried to hold up a gun store by its 64-year-old owner. Surveillance footage at Dixie Gun and Pawn in Mableton, Georgia, showed the moment the would-be criminal and an accomplice stormed into the store dressed in ski masks.
Please Wait while comments are loading...