• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയം മാറ്റി പാകിസ്താന്‍; പട്ടാള മേധാവി യുഎസ്സില്‍... കൈമാറിയത് നിര്‍ണായക വിവരങ്ങള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അടവ് മാറ്റി പാകിസ്താന്‍ അമേരിക്കയുമായി വീണ്ടും അടുക്കുന്നു. ഇരുരാജ്യങ്ങളിലും ഭരണമാറ്റം സംഭവിച്ച ശേഷമാണ് സമവായ നീക്കം നടക്കുന്നത്. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പുതിയ ദൗത്യവുമായി അമേരിക്കയിലെത്തി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. അന്തര്‍ദേശീയ-മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് പാക് സൈന്യം അറിയിച്ചു. പ്രതിരോധ രംഗത്ത് സഹകരിച്ചു മുന്നോട്ട് പോകുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ബറാക് ഒമാബ പ്രസിഡന്റായിരുന്ന വേളയില്‍ അമേരിക്കയും പാകിസ്താനും മികച്ച ബന്ധമായിരുന്നു. തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് പാകിസ്താന് അമേരിക്ക പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ പാകിസ്താനുമായി ഉടക്കി. സഹായ ധനം നിര്‍ത്തിവച്ചു. ഈ വേളയില്‍ പാകിസ്താനില്‍ നവാസ് ശെരീഫിന് പകരം ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തുകയും ചെയ്തു. ഇതോടെ അമേരിക്കയുമായി പാകിസ്താന്‍ കൂടുതല്‍ അകന്നു.

നടി ദിവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്ലാമിക ആചാര പ്രകാരം രഹസ്യ വിവാഹം, പിന്നീട്...നടി ദിവ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്ലാമിക ആചാര പ്രകാരം രഹസ്യ വിവാഹം, പിന്നീട്...

ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന തൊട്ടുമുമ്പ് പോലും അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്നെ പുറത്താക്കുന്നതിന് പിന്നില്‍ അമേരിക്കന്‍ ഗൂഢാലോചനയാണെന്നായിരുന്നു വിമര്‍ശനം. അമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുമായും ഇമ്രാന്‍ ഖാന്‍ ഉടക്കിയിരുന്നു. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സൈനിക മേധാവി ബജ്‌വ സൗദിയിലെത്തിയത് അനുനയ നീക്കത്തിന്റെ ഭാഗമാണ്. തൊട്ടുപിന്നാലെ പുതിയ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദിയിലെത്തി.

ഇനി അമേരിക്കയുമായി പഴയ ബന്ധം സ്ഥാപിക്കാനാണ് പാകിസ്താന്റെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് ബജ്‌വ വാഷിങ്ടണിലെത്തിയത്. ബജ്‌വ അടുത്ത മാസം വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും വിരമിക്കല്‍ സംബന്ധിച്ച് ബജ്‌വ വ്യക്തമായ സൂചന നല്‍കി. തന്റെ പിന്‍ഗാമിയാര് എന്ന സൂചനയും അദ്ദേഹം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്. ജനറല്‍ അസ്ഹര്‍ അബ്ബാസ് ആണ് പാകിസ്താന്റെ അടുത്ത പട്ടാള മേധാവിയാകാന്‍ സാധ്യത. അദ്ദേഹം ബജ്‌വയ്‌ക്കൊപ്പം അമേരിക്കയിലെത്തിയിരുന്നു.

എല്ലാ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കാനാണ് ഷഹ്ബാസ് ഷരീഫിന്റെ തീരുമാനം. പുതിയ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്. അതിന്റെ ഭാഗമായിരുന്നു പട്ടാള മേധാവിയുടെ സൗദി സന്ദര്‍ശനം. ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനവും ഇതേ ലക്ഷ്യത്തോടെയാണ്. അല്‍ഖാഇദ നേതാവ് ഐമന്‍ അല്‍ സവാഹിരി അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ വച്ച് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സവാഹിരിയെ കുറിച്ചുള്ള വിവരം അമേരിക്കക്ക് കൈമാറിയത് പാകിസ്താനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വിവരങ്ങള്‍ കൈമാറിയത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Army Chief General Qamar Javed Bajwa Visits US As part of Trying to reset Relation With America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X