കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ മരിച്ചു...വ്യാജ വാര്‍ത്ത?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന പേര്‍ അറിയാത്തവര്‍ ഉണ്ടാവില്ല. ഒരുകാലത്ത് ശരീര സൗന്ദര്യത്തിന്റെ അവസാന വാക്കായിരുന്നു ഷ്വാസ്‌നെഗര്‍. സിനിമയില്‍ നിന്ന് പിന്‍മാറിയതിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈനോക്കി. അവിടേയും അര്‍ണോള്‍ഡ് സൂപ്പര്‍ ഹിറ്റ് ആയി.

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല വിഷയം. അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ 'കൊന്നിരിയ്ക്കുന്നു'. അതും യഥാര്‍ത്ഥ ജീവിതത്തില്‍. ഷ്വാസ്‌നെഗര്‍ മരിച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് വൈറലായിക്കഴിഞ്ഞു. പക്ഷേ അദ്ദേഹം ഇപ്പോഴും ജീവനോടിരിപ്പുണ്ട്.

മരണം ഓണദിനത്തില്‍

മരണം ഓണദിനത്തില്‍

മലയാളികള്‍ തിരുവോണം ആഘോഷിച്ച ദിവസമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ കൊന്നത്. സംഭവം ഇന്റര്‍നെറ്റില്‍ വൈറല്‍ ആയി.

ഹൃദയാഘാതം?

ഹൃദയാഘാതം?

ഹൃദയാഘാതം മൂലമാണ് ഷ്വാസ്‌നെഗര്‍ മരിച്ചത് എന്നായിരുന്നു വാര്‍ത്ത വന്നത്.

ഏത് വെബ്‌സൈറ്റ്

ഏത് വെബ്‌സൈറ്റ്

എംഎസ്എന്‍ബിസി ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ആണ് ഷ്വാസ്‌നെഗറുടെ മരണ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആ വാര്‍ത്ത ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

ഷ്വാസ്‌നെഗറിന്റെ ബന്ധുക്കളും പോലീസും എല്ലാം മരണ വാര്‍ത്ത സ്ഥിരീകരിച്ചു എന്ന് കൂടി കണ്ടതോടെ ആളുകള്‍ മുഴുവന്‍ സംഭവം വിശ്വസിച്ചു. പിന്നീടാണ് ആളുകള്‍ സത്യം തിരിച്ചറിഞ്ഞത്.

അര്‍ണോള്‍ഡ് പ്രതികരിച്ചിട്ടില്ല

അര്‍ണോള്‍ഡ് പ്രതികരിച്ചിട്ടില്ല

സംഗതി എന്തായാലും വൈറല്‍ ആയി. പക്ഷേ ട്വിറ്ററില്‍ ഏറെ സജീവമായ അര്‍ണോള്‍ഡ് തന്റെ മരണ വാര്‍ത്തയുടെ കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാലിഫോര്‍ണിയ ഗവര്‍ണര്‍

കാലിഫോര്‍ണിയ ഗവര്‍ണര്‍

സിനിമയില്‍ നിന്ന് വിട്ട് നിന്ന അര്‍ണോള്‍ഡ് പിന്നീട് എത്തിയത് രാഷ്ട്രീയത്തിലേയ്ക്കായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാലിഫേര്‍ണിയ ഗവര്‍ണര്‍ വരെ ആയി.

ഗവര്‍ണേറ്റര്‍

ഗവര്‍ണേറ്റര്‍

ടെര്‍മിനേറ്റര്‍ സീരീസ് താരമായ അര്‍ണോള്‍ഡ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ആയപ്പോള്‍ ആരാധകര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് 'ഗവര്‍ണേറ്റര്‍' എന്നായിരുന്നു.

ഓസ്ട്രിയക്കാരന്‍

ഓസ്ട്രിയക്കാരന്‍

യഥാര്‍ത്ഥത്തില്‍ ഷ്വാസ്‌നെഗര്‍ അമേരിക്കക്കാരന്‍ അല്ല. ജനിച്ചതും വളര്‍ന്നും ഓസ്ട്രിയയില്‍ ആയിരുന്നു. പിന്നീടാണ് കാലിഫോര്‍ണിയയില്‍ താമസമാക്കുന്നതും അമേരിക്കന്‍ പൗരത്വം സ്വീകരിയ്ക്കുന്നതും.

സൈനികനായിരുന്നു.... എവിടെ

സൈനികനായിരുന്നു.... എവിടെ

സൈനിക സേവനവും നിര്‍വ്വഹിച്ചിട്ടുണ്ട് ഷ്വാസ്‌നെഗര്‍. എന്നാലത് അമേരിയ്ക്കന്‍ സൈന്യത്തില്‍ ആയിരുന്നില്ലെന്ന് മാത്രം. ഓസ്ട്രിയന്‍ സൈന്യത്തില്‍ ആയിരുന്നു.

മുമ്പും കൊന്നു

മുമ്പും കൊന്നു

കഴിഞ്ഞ ഫെബ്രുവരിയിലും അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിന്റെ മരണ വാര്‍ത്ത പ്രചരിച്ചിരുന്നു. സത്യത്തില്‍ അര്‍ണോള്‍ഡിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

English summary
On 28 August 2015, a web site using the domain MSMBC.com published an article reporting that actor Arnold Schwarzenegger had passed away from a heart attack at age 68.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X