റോഹിങ്ക്യന്‍ പ്രതിസന്ധി: ബംഗ്ലാദേശിലെത്തുന്നത് ആറ് ലക്ഷം കുട്ടികള്‍!! മുന്നറിയിപ്പുമായി യുഎന്‍!

  • Written By:
Subscribe to Oneindia Malayalam

കോക്സ് ബസാര്‍: 2017ന്‍റെ അവസാനത്തോടെ ആറ് ലക്ഷത്തോളം റോഹിങ്ക്യന്‍ കുട്ടികള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുമെന്ന മുന്നറിയിപ്പുമായി ദുരിതാശ്വാസ സംഘടനകള്‍. മ്യാന്‍മറിളെ രാഖിനേ സംസ്ഥാനത്തുണ്ടായ കലാപത്തെ തുടര്‍ന്ന് റോഹിഗ്യന്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുരിതാശ്വാസ സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ കലാപത്തെ തുടര്‍ന്ന് നാല് ലക്ഷത്തോളം റോഹിന്‍ഗ്യന്‍ വംശജരാണ് ബുദ്ധിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെത്തിയത്. കലാപത്തെ വംശീയമായ വൃത്തിയാക്കലെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.

അഭയാര്‍ത്ഥികളായ കുട്ടികളില്‍ 1,100 പേരും മലകളും കുന്നുകളും താണ്ടിയും ഒറ്റയ്ക്ക് ദിവസങ്ങള്‍ സഞ്ചരിച്ചാണ് ബംഗ്ലാദേശിലെത്തിയതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2017ന്‍റെ അവസാനത്തോടെ ബംഗ്ലാദേശിലെത്തുന്ന റോഹിന്‍ഗ്യന്‍ കുട്ടികളുടെ എണ്ണം ആറ് ലക്ഷത്തിലെത്തുമെന്നും ബംഗ്ലാദേശിലെ സേവ് ദി ചില്‍ഡ്രണ്‍ ചാരിറ്റി തലവന്‍ മാര്‍ക്ക് പിയേഴ്സ് ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ ഏജന്‍സികളും സമാന നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. പത്ത് ലക്ഷത്തിലധികം പേര്‍ കലാപത്തെ തുടര്‍ന്ന് രാഖിനേയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു.

 ആറ് ലക്ഷം കുട്ടികള്‍

ആറ് ലക്ഷം കുട്ടികള്‍

2017ന്‍റെ അവസാനത്തോടെ ബംഗ്ലാദേശിലെത്തുന്ന റോഹിന്‍ഗ്യന്‍ കുട്ടികളുടെ എണ്ണം ആറ് ലക്ഷത്തിലെത്തുമെന്നും ബംഗ്ലാദേശിലെ സേവ് ദി ചില്‍ഡ്രണ്‍ ചാരിറ്റി തലവന്‍ മാര്‍ക്ക് പിയേഴ്സ് ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ ഏജന്‍സികളും സമാന നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. പത്ത് ലക്ഷത്തിലധികം പേര്‍ കലാപത്തെ തുടര്‍ന്ന് രാഖിനേയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു.

വലഞ്ഞ് ബംഗ്ലാദേശ്

വലഞ്ഞ് ബംഗ്ലാദേശ്

മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് നിയന്ത്രണമില്ലാതെ തുടരുന്നതോടെ ബംഗ്ലാദേശ് പോലീസ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിന് ക്ലേശിക്കുകയാണ്. കോക്സ് ബസാറിലെ നിലവിലെ ക്യാമ്പുകള്‍ നിറഞ്ഞതോടെ കുന്നുകളിലും റോഡരികുകളിലുമാണ് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികള്‍ക്ക് തലചായ്ക്കാന്‍ ഇടമൊരുക്കുന്നത്.

 അതിക്രമങ്ങളോട് പോരാടി

അതിക്രമങ്ങളോട് പോരാടി

ദാരിദ്ര്യവും രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നതിന് പുറമേ റോഹിങ്ക്യന്‍ കുട്ടികള്‍ വന്‍തോതില്‍ ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ട്. ഇവരില്‍ പലരും കലാപത്തിനും കൊലയ്ക്കും സാക്ഷിയായവരുമാണ്. രക്ഷിതാക്കള്‍ കൊല്ലപ്പെട്ടവരും അവരുടെ മരണം നേരില്‍ക്കണ്ടവരും ഉണ്ടെന്നും യുഎന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 അനാഥര്‍ക്ക് വേണ്ടി

അനാഥര്‍ക്ക് വേണ്ടി

റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരെയുണ്ടായ കലാപത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം കേന്ദ്രം ആരംഭിക്കുന്നതിനും പരിചരണം നല്‍കുന്നതിനുമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.

 ഒറ്റയ്ക്ക് ദുരിതം താണ്ടി

ഒറ്റയ്ക്ക് ദുരിതം താണ്ടി

അഭയാര്‍ത്ഥികളായ കുട്ടികളില്‍ 1,100 പേരും മലകളും കുന്നുകളും താണ്ടിയും ഒറ്റയ്ക്ക് ദിവസങ്ങള്‍ സഞ്ചരിച്ചാണ് ബംഗ്ലാദേശിലെത്തിയതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 370,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്ക്. പ്രതിദിനം 20000 പേരെന്ന കണക്കിലാണ് ബംഗ്ലാദേശിലേയ്ക്ക് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് ഭീഷണി


മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി രാജ്യത്ത് നിലനിര്‍ത്താനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്ന വിഷയം ഗൗരവമായി പരിഗണിക്ക​ണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിം നേതാക്കള്‍ പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Some 6,00,000 Rohingya children could flee to Bangladesh by the end of the year, a relief group said Sunday, highlighting the scale of the humanitarian crisis triggered by violence in Myanmar's Rakhine state.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്