Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്‌ളാഡിമിര്‍ പുടിന് നേരെ വീണ്ടും വധശ്രമം? തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച ജനറൽ ജിവിആർ ടെലിഗ്രാം ചാനലിലാണ് വിവരം പുറത്തുവിട്ടത്. എന്നാൽ, എപ്പോഴാണ് അദ്ദേഹത്തിന് നേരെ വധ ശ്രമം നടന്നതെന്ന് അറിയില്ലെന്നും ഔട്ട്‌ലെറ്റ് കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ പുടിന്റെ ജീവനു ഭീഷണി ഉള്ളതായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. താൻ കുറഞ്ഞത് അഞ്ച് വധ ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017 ൽ പുടിൻ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

putin

പുടിൻ തൻറെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുൻഭാഗത്ത് എന്തോ വന്നിടിച്ചുവെന്നും. തുടർന്ന് പുടിൻറെ വാഹനത്തിൽ നിന്ന് പുക ഉയർന്നെന്നും പറയപ്പെടുന്നു. അപകട മുന്നറിയിപ്പിനെ തുടർന്ന് പുടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. പുടിന് പരിക്ക് പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

"കുറച്ച് കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്തേക്കുള്ള വഴിയിൽ, ആദ്യത്തെ എസ്‌കോർട്ട് കാർ ആംബുലൻസ് വന്നപ്പോൾ തടസ്സം നേരിട്ടു, രണ്ടാമത്തെ എസ്‌കോർട്ട് കാർ നിർത്താതെ മുന്നോട്ടുപോയി, അതിനിടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഉക്രെയ്‌നിലെ റഷ്യയുടെ സൈനികനഷ്ടവും പാശ്ചാത്യ ഉപരോധത്തെ തുടർന്നു സമ്പദ്‌വ്യവസ്ഥയിലുണ്ടായ നാശവും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി പുടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയക്കാർ സ്റ്റേറ്റ് ഡുമയോട് അഭ്യർത്ഥിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+