റഷ്യന്‍ അംബാസിഡറെ തുര്‍ക്കിയില്‍ വെടിവച്ചുകൊന്നു; സംഭവം ഫോട്ടോ പ്രദര്‍ശനത്തിനിടെ
മാന്യമായി വസ്ത്രം ധരിച്ച അക്രമിയാണ് വെടിയുതിര്‍ത്തതെന്നും ആള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകള്‍ അക്രമി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായും പറയപ്പെടുന്നു
അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുന്നതിനെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റ് മരിച്ചു. റഷ്യന്‍ അംബാസിഡര്‍ ആന്‍ഡ്രി കാര്‍ലോവാണ് വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങഅകിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. എന്നിരുന്നാലും സിറിയയിലെ റഷ്യന്‍ ഇടപെടലില്‍, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.

മാന്യമായി വസ്ത്രം ധരിച്ച അക്രമിയാണ് വെടിയുതിര്‍ത്തതെന്നും ആള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകള്‍ അക്രമി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായും പറയപ്പെടുന്നു. ഇയാളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വെടിവയ്പില്‍ മറ്റു ചുലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications