നമ്മള്‍ ഒരുവര്‍ഷം പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ബഹിരാകാശ കേന്ദ്രത്തില്‍ 16വട്ടം

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: എത്ര ആഘോഷിച്ചാലും മനുഷ്യന് മതിവരില്ല. എന്ത് ആഘോഷവും പെട്ടെന്ന് തീര്‍ന്ന് പോയെന്ന് തോന്നും. പുതുവര്‍ഷ രാവും അതുപോലൊരു ദിവസമാണ്. കാത്തിരുന്ന് കാത്തിരുന്ന് പെട്ടെന്ന് അവസാനിക്കും, പിന്നെ പതിവ് തിരക്കുകളിലേക്ക് പോവുകയായി. എന്നാല്‍ പുതുവര്‍ഷ രാവ് കണ്ടുകണ്ട് മടുക്കുന്ന ഒരു കൂട്ടരുണ്ട്, ഈ ഭൂമിയിലല്ല അങ്ങ് ബഹിരാകാശത്ത്. ഭൂമിയെ വലംവെയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ സഞ്ചാരികളാണ് ഇത്തരത്തില്‍ പുതുവര്‍ഷം ആഘോഷിച്ച് വെറുക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; കൊള്ളക്കാരെന്ന് സംശയം

ഇതിന് കാരണം എന്താണെന്നല്ലേ? ഓരോ 90 മിനിറ്റിലും ഐഎസ്എസ് ഭൂമിയെ വലംവെച്ച് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതുവര്‍ഷം നമ്മള്‍ ഒരുവട്ടം ആഘോഷിക്കുമ്പോള്‍ ബഹിരാകാശയാത്രികര്‍ ഇത് 16 തവണ അനുഭവിക്കും. അതായത് 16 സൂര്യോദയങ്ങളും, അസ്തമയങ്ങളും അവര്‍ ഈ സമയം കൊണ്ട് കടന്നിരിക്കും. യുഎസ് സ്‌പേസ് ഏജന്‍സി നാസയാണ് ഈ കണക്ക് പുറത്തുവിട്ടത്. മൂന്ന് യുഎസ്, 2 റഷ്യന്‍, 1 ജാപ്പനീസ് യാത്രികരാണ് ഇപ്പോള്‍ ബഹിരാകാശ കേന്ദ്രത്തിലുള്ളത്. 2017 അവസാനിക്കുമ്പോള്‍ ഇവര്‍ക്ക് ജോലി കുറച്ച് ന്യൂഇയര്‍ ഓഫും നല്‍കിയിട്ടുള്ളതായി നാസ അറിയിക്കുന്നു.

usa

എന്നാല്‍ ഈ ഓഫര്‍ വെറുതെയല്ല. പുതുവര്‍ഷം ആരംഭിച്ചാല്‍ പിടിപ്പത് പണി നല്‍കാനുള്ള ഒരു ഇടവേള മാത്രമാണ്. ഭൂമിയിലുള്ള ഡോക്ടര്‍മാര്‍ ബഹിരാകാശ യാത്രികരുടെ ഫിറ്റ്‌നസ് നില പരിശോധിക്കുന്നുണ്ട്. പുതുവര്‍ഷം ആരംഭിച്ചാല്‍ ബഹിരാകാശ നടത്തം, മറ്റ് അടിയന്തര നടപടിക്രമങ്ങള്‍ എന്നിവ ചെയ്യാന്‍ ആവശ്യമായ ആരോഗ്യമുണ്ടൈന്ന് ഉറപ്പാക്കാനാണ് പരിശോധന. മൈക്രോഗ്രാവിറ്റിയില്‍ ചെടികള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നും, തന്മാത്രാ ജീവശാസ്ത്രവും, ജനിതക മാറ്റങ്ങളുമാണ് ഇപ്പോള്‍ ഇവര്‍ പഠിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് സ്വയം ജീവിക്കാന്‍ ആവശ്യമായ അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നാസ.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Waiting for New Year’s Eve? Astronauts on ISS will get to experience it 16 times

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്